പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.
കഥയെഴുതണം, കവിതയെഴുതണം എന്നൊക്കെയാണ് ആഗ്രഹം. പക്ഷെ ഭാവനയ്ക്ക് പഞ്ഞം, അക്ഷരങ്ങൾക്കും പഞ്ഞം. എങ്കിൽപ്പിന്നെ കുറെ ജീവിതാനുഭവങ്ങളും, വ്യാകുലതകളും പങ്കുവെയ്ക്കാൻ ശ്രമിക്കാം. കണ്ട മുഖങ്ങൾ, കേട്ട കഥകൾ, മാറ്റം ആവശ്യമെന്ന് തോന്നുന്ന ചില സാമൂഹ്യവിഷയങ്ങൾ, വായിച്ചുപോയ പുസ്തകങ്ങളെപ്പറ്റിയുള്ള കുറിപ്പുകൾ എന്നതൊക്കെ ഇവിടെ കണ്ടെന്നുവരാം. വിരസത തോന്നുന്നുണ്ടെങ്കിൽ, സദയം ക്ഷമിക്കുക, പൊറുക്കുക..
ആശംസകള്‍
ReplyDeleteമനസ്സും,ശ്രമവും ഉണ്ടായാല്‍മതി
ReplyDeleteകൊന്നപൂക്കും മുറ്റത്ത്!
ആശംസകള്‍
ningale neril kanan kothi
ReplyDeleteആശംസകൾ മനോജ് ഭായ്...
ReplyDeleteഒരു കണി കൊന്ന വീട്ടിൽ നടണമെന്നു കുറെ കാലമായി ഞാൻ വിചാരിക്കുന്നു. ഇതേവരെ നടന്നില്ല. :)
ReplyDelete