Wednesday, 16 November 2011
മഞ്ഞവെയിൽ കഥാപാത്രങ്ങളുമായി ഒരു സല്ലാപം
ബന്യാമിന്റെ ഉദ്വേഗജനകമായ പുതിയ നോവൽ ‘മഞ്ഞവെയിൽ മരണങ്ങൾ‘ ഉറക്കമിളച്ചിരുന്നാണ് വായിച്ച് തീർത്തത്. നോവലിനെപ്പറ്റിയുള്ള വിലയിരുത്തലുകൾ സാഹിത്യലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ആടുജീവിതത്തേക്കാൾ അധികമായി ‘മഞ്ഞവെയിൽ മരണങ്ങൾ‘ ചർച്ചാവിഷയമാകും എന്ന് തന്നെ കരുതാം.
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് നാട്ടുപച്ചയിലേക്ക് പോകേണ്ടിവരും. അഭിപ്രായങ്ങൾ ഇവിടെയോ നാട്ടുപച്ചയിലോ അറിയിക്കുമല്ലോ ?
Labels:
അഭിമുഖം
Subscribe to:
Post Comments (Atom)
വരും ദിവസങ്ങളിൽ ആടുജീവിതത്തേക്കാൾ അധികമായി ‘മഞ്ഞവെയിൽ മരണങ്ങൾ‘ ചർച്ചാവിഷയമാകും എന്ന് തന്നെ കരുതാം.
ReplyDeleteതേജസില്‍ മനോരാജ് "മഞ്ഞവെയില്‍ മരണങ്ങള്‍"പരിചയപ്പെടുത്തിയപ്പോള്‍ മുതല്‍ ഇതൊന്ന് വായിക്കണമെന്ന് ആഗ്രഹിക്കുന്നു, ഇന്ന് നിരക്ഷരന്റെ പോസ്റ്റും കൂടിയാപ്പോള്‍ ആഗ്രഹം കലശലായി. വളരെ നല്ല രീതിയില്‍ "മഞ്ഞവെയില്‍ കഥാപാത്രങ്ങളുമായി ഒരു സല്ലാപം" നിരക്ഷരന്‍ നടത്തിയിരിക്കുന്നു. നല്ല
ReplyDeleteനിലവാരമുള്ള ചോദ്യങ്ങളും അതിനൊത്ത മറുപടിയും. അഭിനന്ദനങ്ങള്‍!!
മഞ്ഞ വെയില്‍ മരണങ്ങള്‍ എന്ന ബെന്യാമിന്റെ പുതിയ നോവലിലെ കഥാ പാത്രങ്ങളുമായുള്ള സംഭാഷണങ്ങളും ചര്‍ച്ചകളും നാടുപച്ചയില്‍ നിന്നും വായിച്ചു.
ReplyDeleteപ്രവാസി എഴുത്തുകാര്‍ മലയാള സാഹിത്യത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിന്റെ സൂചന ആണിത്. Congratulations. Keep going Benyamin. Thank you Manoj for bringing this up for discussion.
നാട്ടുപച്ചയിൽ പോയി സംഭാഷണങ്ങൾ വായിച്ചു. നന്ദി മനോജ്.
ReplyDeleteഇനിയിപ്പോൾ നാട്ടിൽ പോയാൽ ആദ്യം ചെയ്യുന്ന കാര്യം ഈ പുസ്തകം വാങ്ങി വായിക്കുക എന്നതായിരിക്കും..
നോവലിനെപ്പറ്റിയുള്ള മനോജിന്റെ അഭിപ്രായം കൂടി എഴുതാമായിരുന്നു.
@ ബിന്ദു കെ പി - എന്റെ അഭിപ്രായം ആദ്യത്തെ വരിയിൽ ഒറ്റവാക്കിൽ എഴുതിയിരിക്കുന്നത് വായിച്ചില്ലേ ? :) :) ‘ഉദ്വേഗജനകം’
ReplyDeleteരണ്ട് ചിന്ന സല്ലാപങ്ങൾ ചേർന്നപ്പോൾ ഇതൽപ്പം നീളം കൂടിപ്പോയതുകൊണ്ട് കൂടെയാണ് കൂടുതൽ വിശദമായി എന്റെ അഭിപ്രായം പറയാതിരുന്നത്.
മഞ്ഞവെലിൽ മരണങ്ങളെപ്പറ്റി നല്ലൊരു പുസ്തകാവലോകനം മനോരാജ് എഴുതിയിട്ടുണ്ട്. ഇവിടെ വായിക്കാം.
മനോജ്, അഭിനന്ദനങ്ങൾ ആദ്യമേ അറിയിക്കുന്നു.നിലവാരമുള്ള ഒരു ഇന്റർവ്യൂവിലൂടെ "മഞ്ഞവെയില്‍ മരണങ്ങള്‍" എന്ന രചനയെ പരിചയപ്പെടുത്തിയ രീതി കൊള്ളാം.ഇനി ഈ പുസ്തകം കൈയിൽ കിട്ടണമെങ്കിൽ 2 മാസം കൂടി കാത്തിരിക്കേണ്ടി വരും..കാരണം അന്നേ നാട്ടിൽ പോകാൻ കഴിയൂ.
ReplyDeleteഇതുപോലെയുള്ള കൂടുതൽ പരിചയപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു.
അഭിമുഖം വായിച്ചു മാഷെ, നന്നായി..മഞ്ഞവെയില്‍ കയ്യില്‍ കിട്ടാനായി കാത്തിരിക്കുന്നു. ദേ പിന്നെ, അഭിമുഖം നടത്തി നടത്തി സഞ്ചാര സാഹിത്യം മറക്കണ്ട കേട്ടോ..
ReplyDelete@ ഫിയൊനിക്സ് - പറഞ്ഞത് ശരിയാ. സഞ്ചാര സാഹിത്യത്തിന്റെ കാര്യം മറന്നു :( ഇക്കൊല്ലം ഇനി 8 എണ്ണം കൂടെ എഴുതാനുണ്ട്. 24 എണ്ണമാണ് ഒരു കൊല്ലത്തെ ക്വാട്ട.
ReplyDeleteഅഭിമുഖം വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.
ഷാര്‍ജ ബുക്ക് ഫെസ്റ്റില്‍ പോയി ഈ സാധനം വാങ്ങിയിട്ടുതന്നെ ബാക്കി കാര്യം..
ReplyDeleteഅഭിമുഖത്തിന്റെ റെമ്യൂണറേഷന്‍ എന്റെ സ്വിസ് ബാങ്ക് അക്കൌണ്ടില്‍ ഇട്ടാല്‍ മതി.
ReplyDeleteകൂടുതല്‍ ഡിസ്കൌണ്ട് ഇനി തരില്ല കേട്ടോ?
@ നട്ടപ്പിരാന്തന്‍ - പണ്ട് ഇങ്ങോട്ട് ഒരു അഭിമുഖം നടത്തിയതിന്റെ റെമ്യൂണറേഷനിൽ നിന്ന് ഈ അഭിമുഖത്തിന്റെ ചില്ലറ വല്ലതും കുറച്ചിട്ട് ബാക്കി ഇങ്ങോട്ട് അയക്കുന്നതല്ലേ കൂടുതൽ സൌകര്യം ? :)
ReplyDeleteഅനില്‍ വെങ്കോടിനെ പരിചയമില്ലായിരുന്നു. അദ്ദേഹവുമായുള്ള അഭിമുഖം എന്നെ സംബന്ധിച്ച് ഏറെ കൌതുകകരമായി തോന്നി. നട്ട്സ് നമ്മുടെ സ്വന്തം ആളായത് കൊണ്ടാവാം അത്..
ReplyDeleteഅപ്പോഴേ നിങ്ങള്‍ അഭിമുഖക്കാര്‍ തമ്മില്‍ റെമ്യൂണറേഷനെ പറ്റി ചര്‍ച്ചിക്കുന്നതിനിടയില്‍ നട്ട്സിനോട് എനിക്ക് ഇപ്പോള്‍ ഈ അഭിമുഖം വായിച്ചപ്പോള്‍ തോന്നിയ രണ്ട് ചോദ്യങ്ങള്‍ ചോദിച്ചോട്ടെ.. നട്ട്സ് മറുപടി തരുമെന്ന് കരുതുന്നു...
1) ഒരു പക്ഷെ വ്യാഴചന്തയില്‍ ഇത്തരം ഒരു വിഷയം ചര്‍ച്ചക്ക് വന്നിരുന്നു എന്ന് തന്നെ വയ്കുക. അങ്ങിനെയെങ്കില്‍ എങ്ങിനെയാവുമായിരുന്നു നിങ്ങളോരോരുത്തരുടേയും, അറ്റ്ലീസ്റ്റ് നട്ടപ്പിരാന്തന്റെയെങ്കിലും പ്രതികരണം?
2) ഈ നോവലിലെ കഥാഗതിയിലെ ചിലയിടങ്ങളില്‍ നട്ടപ്പിരാന്തന്‍ നോവലിസ്റ്റിനോടൊപ്പം സഞ്ചരിക്കുന്നുണ്ട്. നോവല്‍ വായിച്ചപ്പോള്‍ അത്തരം സാഹചര്യങ്ങള്‍ ശരിക്കും തരണം ചെയ്യേണ്ടി വന്നിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങിനെ വന്നിരുന്നെങ്കില്‍ നട്ടപ്പിരാന്തന്‍ എങ്ങിനെ പ്രതികരിക്കുമായിരുന്നു?
ആ ബുക്ക് പബ്ലിഷ് ചെയ്തെന്ന് ഫേസ് ബുക്കില്‍ കണ്ടത് മുതല്‍ വായിക്കാന്‍ കൊതിക്കുന്നു.തീര്‍ച്ചയായും വായിക്കണമെന്നുണ്ട്.ആടുജീവിതത്തിനേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും എന്ന് കണ്ടപ്പോള്‍ തിരക്കിത്തിരി കൂടി.
ReplyDeleteഅത്ഭുതമായിരിക്കുന്നു. നോവലിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളാണെന്നറിയുമ്പോള്‍..ഈ സുഹൃത്തുക്കെ പരിചയപ്പെടുത്തിയതിന് നിരക്ഷരനും നാട്ടുപച്ചയ്ക്കും നന്ദി. അഭിനന്ദനങ്ങള്‍
ReplyDeleteഈ കുറിപ്പ് മനോഹരം. പറ്റിയാല്‍ ഈ ആഴ്ച തന്നെ പുസ്തകം സ്വന്തമാക്കണം......സസ്നേഹം
ReplyDeleteഉടൻ തന്നെ വായിക്കുന്നതാണ്
ReplyDeleteമഞ്ഞവെയില്‍ മരണത്തിലെ "കര്‍ത്താവിനെയും,കര്‍മത്തെയും,ക്രിയയെയും" മാധുര്യവും എരിവും സസ്പെന്സും ഒരുമിച്ചു ചേര്‍ത്ത് ഒരൊറ്റ പോസ്റ്റിലൂടെ നിരത്തി വെച്ച്, ഈ നോവല്‍ ഇനി ഭക്ഷിച്ചേ കഴിയു എന്ന് വായനക്കാരെ കൊണ്ട് കൊതിയോടെ ചിന്തിപ്പിക്കാന്‍ ഒരുപക്ഷെ ഒരു നിരക്ഷരന് മാത്രമേ കഴിയു...അസാദ്ധ്യം ഈ ഭാഷാമികവ്.
ReplyDeleteനോവൽ വായിച്ച ആരും ഒന്നും മിണ്ടുന്നില്ലല്ലോ! അതോ ആരും വായിച്ചില്ലേ? ഡി.സി പറയുന്നു, ഇപ്പോൾ കേരളത്തിൽ എറ്റവും വില്പനയുള്ള പുസ്തകമാണ് മഞ്ഞ വെയിൽ മരണങ്ങൾ എന്ന്. എന്നിട്ടും ഒന്നും കേൾക്കുന്നില്ല. ആരും ഒന്നും മിണ്ടുന്നും ഇല്ല. നല്ല നിരൂപകർ മലയാളത്തിൽ അന്യം നിന്നും പോയിരിക്കുന്നു. കുര്യോണ്ടിന്റെ കോന്തലെയും , കിഴക്കിനിയും, നന്ത്യാർവട്ടം മാത്രം കേട്ടു മടുത്ത മലയാളം നാലുകെട്ടിൽകിടന്നു മരിക്കാതെ പുറത്തുവരുന്ന കാഴ്ച ആന്ദപ്രദം തന്നെ.
ReplyDeleteഅപ്പൊ ഇത് വായിച്ചിട്ട് തന്നെ കാര്യം ...ഈ അഭിമുഖങ്ങള്‍ ആ നോവല്‍ എന്നെ കൊണ്ട് വായിപ്പിക്കും ..താങ്ക്സ് നിരക്ഷരന്‍ ..
ReplyDeleteനോവലിലെ കഥാപാത്രങ്ങളെ പരിചയപ്പെടാന്‍ പററിയതില്‍ സന്തോഷിക്കുന്നു. വരും ദീവസങ്ങളില്‍ മഞ്ഞവെയില്‍ മരണങ്ങള്‍ ചര്‍ച്ചയാവും എന്നതില്‍ സംശയമില്ല. ഈ നോവലിനെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും പറഞ്ഞു തുടങ്ങിയാല്‍ ഒരു കമന്റില്‍ തീരില്ല. അനില്‍ വേങ്കോടിന്റെ 'മലയാളം ശ്രദ്ധിക്കേണ്ട നോവലുകളുടെ കൂട്ടത്തിലാണ് ഞാന്‍ മഞ്ഞവെയില്‍ മരണങ്ങളെ കാണുന്നത്. അത് വിഷയമാക്കുന്ന ബഹുഭാഷാ സമൂഹങ്ങളില്‍ജീവിക്കുന്ന മലയാളിയുടെ പുതിയ ജീവിത പരിസരങ്ങള്‍ചിത്രീകരിക്കുന്ന എഴുത്ത് മലയാളത്തില്‍ വിരളമാണ്. ഇന്ന് നാം ജീവിക്കുന്ന ചരിത്രത്തെ ഫിക്ഷനാക്കുകയെന്ന വെല്ലുവിളി ബെന്യാ!മിന്‍ ഏറ്റെടുത്തിട്ടുണ്ട്. അതിനു ജീവിച്ചിരിക്കുന്ന മനുഷ്യരെക്കൂടി ഫിക്ഷനുള്ളില്‍ കയറ്റി വളരെ മാജിക്കലായ ഒരു റീയലിസ്റ്റിക്ക് പരിസരം അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ഇതെല്ലാം മലയാള സാഹിത്യത്തിനു പുതിയ പുറങ്ങളിലേയ്ക്ക് പോകാന്‍ വെളിച്ചം നല്‍കുന്നവയാണ്' ഈ വരികള്‍ അക്ഷരംപ്രിതി ശരിയാണ്.
ReplyDeletevaayichappol thanne vyazhchkootatheyum..........nattapranthanum ....yellam aduthulla aro anennu feel chethirunnu..................pakshe benyamine yenthu kondu cyber ste terrorist...........site koodi yaanu yennu chindhikkunnilla ennum thonniyirunnu
ReplyDelete"സത്യമേത് ഫിക്ഷനേത് എന്ന കണ്‍ഫ്യൂണലില്‍ ഒരു വായനകാരനെ എത്തിക്കാന്‍ ബെന്യാമിന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ വിജയിച്ചിട്ടുമുണ്ട്." വളരെ സത്യം. സമാധാനമായി...വായിച്ചപ്പോൾ മുതൽ ഇജ്ജാതി ചോദ്യങ്ങൾ തികട്ടിത്തികട്ടി വരുന്നുണ്ടായിരിന്നു...നോവലിസ്റ്റ് മൗനം ദീക്ഷിക്കുകകൂടി ചെയ്തപ്പോൾ പിരിമുറുക്കം ശരിക്കും അനുഭവിച്ചു. ഇപ്പൊ അല്പം സമാധാനമായി
ReplyDeleteമഞ്ഞ വെയില്‍ മരണങ്ങള്‍ ബഹ്രൈനിലെ പ്രകാശനത്തിന് ഈയുള്ളവളും പോയിരുന്നു ... സന്തോഷ് എച്ചിക്കാനം മുസാഫിര്‍ എന്നിവരുടെ സാനിധ്യത്തില്‍ പലരും ആ നോവലിനെ പരിജയപ്പെടുതിയപ്പോള്‍ പെട്ടെന്ന് തന്നെ വായിക്കണമെന്ന് തോന്നി അപ്പൊ തന്നെ അത് കൈക്കലാക്കാന്‍ പോയപ്പോള്‍ കോപ്പി തീര്‍ന്നു പോയി .. ഇപ്പോളും അന്വേഷണത്തിലാണ് അത് കൈക്കലാക്കാന്‍ ... ഏതായാലും ഈ ഒരു പരിജയപ്പെടുതലിനു ആശംസകള്‍..
ReplyDeletevery good ficton. veritta prameym keepit up.
ReplyDeleteeniku onne parayanullu......benyamin..! thankale parichayapedanam...patumo..?
ReplyDelete'manjaveyil maranangal ' kerathil publsh ayathinte adutha divasam thanne aethu vaayikkanulla bhagyam enikkundayi..3 maasangal pinnidumpolum njan yaatharthyathilano sanglpa lokathano jeevikkunnathu ennu thanneyaanu samsayam..aadujeevitham vayichathil ninnum thikachum vyathysthamaya anubhamaayirunnu 'manjaveyil marangal'ezhuthukaraneyum , novalileyum jeevithathileyum adhehathinte suhrthaya anil vencodineyum parichayapettathinte santhoshathilaanu njan..nisamshayam parayamallo..aadujeevithathinekkal e noval sahithyalokathu charchayaakum..ashamsakal.....
ReplyDeleteനാട്ടുപച്ച ലിങ്ക് ഒഴിവാക്കിയോ? നാന്നൂറ്റി നാല് എന്നൊക്കെ കാണുന്നു.
ReplyDeleteഇപ്പോഴാണ് ശ്രദ്ധിച്ചത്. അവർ ചിലപ്പോൾ ഒഴിവാക്കിക്കാണും. അന്വേഷിക്കട്ടെ.
Deleteഇപ്പോൾ ലിങ്ക് ശരിയാക്കിയിട്ടുണ്ട് പാന്ഥൻ.
Deleteഞാൻ വായിച്ചു. മനോഹരം!
ReplyDelete