അടുക്കളയില്‍നിന്നും, ദോശ ചുടുന്നതിന്റെ മണമടിച്ചാണ് അയാള്‍ രാവിലെ എഴുന്നേറ്റത്. ഭാര്യ അപ്പോഴും നല്ല ഉറക്കത്തിലാണ്. ജോലിക്കാരി രാവിലെതന്നെ അടുക്കളപ്പണിയെല്ലാം തുടങ്ങിയിരിക്കുന്നു. അയാള്‍ ശബ്ദമുണ്ടാക്കാതെ, മെല്ലെ അടുക്കളയിലേക്കുനടന്നു.
അടുക്കളയില്‍നിന്ന് വീണ്ടും ദോശയുടെ മണമുയര്‍ന്നു, കരിഞ്ഞ ദോശയുടെ.
--------------------------------------------------------------
(കടപ്പാട്:- ജോസ് സാര്‍, ലക്ഷ്മി കോളേജ്, നോര്‍ത്ത് പറവൂര്‍.
പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ജോസ് സാര്‍ പറഞ്ഞുതന്ന ഈ കഥയാണ് ഞാന്‍ കേട്ടിട്ടുള്ളതില്‍ ഏറ്റവും ചെറിയ കഥ.)
Monday, 17 December 2007
Subscribe to:
Post Comments (Atom)




35 comments:
കൊള്ളാം :-)
അടുക്കളയില്‍നിന്ന് വീണ്ടും ദോശയുടെ മണമുയര്‍ന്നു, കരിഞ്ഞ ദോശയുടെ.
Kollam Bhai,
ithokke ippozhum orthuvakkunno.
:)
Niraksharanum Jose saarinum pranaamam
കൊള്ളാം
നമിക്കുന്നു ഗുരോ....
എന്റെ ദോശേ....എന്‍റെ ജോസഫ് സാറേ....::)
ഹ ഹാ...അത് കലക്കീ :)
ദോശ നല്ല ദോശ..:)
ഇതു തന്നെ ഏറ്റവും നല്ല കഥ.
നിരക്ഷരന്‍ ചേട്ടാ...
കലക്കി.
:)
ദോശ തിന്നാന്‍ ആശ
;)
കരിഞ്ഞതെങ്കില്‍ കരിഞ്ഞതു, സംഗതിപോരട്ടെ..;)
ഹ ഹ.....ശരിക്കും ചെറിയ കഥ :)
കലക്കി
കമന്റെഴുതിയാല്‍ കഥയേക്കാള്‍ കൂടുതല്‍ വരികള്‍ വന്നു പോകും. നല്ല കഥ. ഭാര്യമാര്‍ ഉറങ്ങുമ്പോള്‍,അയാളും ജോലിക്കാരിയും അടുക്കളയില്‍ തനിച്ചാവുമ്പോള്‍, ദോശ കരിയാതിരിക്കുന്നതെങ്ങനെ?
നല്ലകഥ...കൊള്ളാം..നുറുങ്ങുകഥകള്‍....കൂടുതല്‍ പോസ്റ്റുചെയ്യൂ...
http://Prasanth R Krishna/watch?v=P_XtQvKV6lc
ജോസ് സാറിന്റെ കരിഞ്ഞ ദോശ തിന്നാന്‍ വന്ന എല്ലാ ബൂലോകര്‍ക്കും നന്ദി.
സിമി :-)
ഹരിശ്രീ - ഓര്‍ക്കാതെ പറ്റുമോ. വിദ്യാര്‍ത്ഥി ജീവിതത്തിലെ അങ്ങിനെയുള്ള ചില ഓര്‍മ്മകളാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം .
മൂര്‍ത്തി :-)
ഫസല്‍ :-)
കുഞ്ഞായി:-)
പ്രിയ ഉണ്ണികൃഷ്ണന്‍ :- നമിച്ചത് എന്നെയല്ലല്ലോ ? ജോസ് സാറിനെയല്ലേ?
വേണു :-)
നജീം :-)
വാല്‍മീകി:-)
ശ്രീ:-)
നവരുചിയാ , ഈ ദോശ അധികം തിന്നണ്ട. ഒരു ദിവസം ഭാര്യ കരിഞ്ഞ ദോശയുടെ മണമടിച്ച് എഴുന്നേറ്റുവന്നാലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ?
വഴിപോക്കാ :-) വേണ്ടാട്ടോ. ഇതത്ര നല്ല ദോശയൊന്നുമല്ല.
ജിഹേഷ് :-)
പ്രയാസി :-)
മോഹന്‍ പുത്തന്‍ചിറ:-)
പ്രശാന്ത് :-)
ജോസ് സാറിന് സന്തോഷമാകും . വര്‍ഷങ്ങള്‍ പഴക്കമുള്ള അദ്ദേഹത്തിന്റെ ദോശക്കഥയ്ക്ക് ഒരുപാട് ആസ്വാദകരെ കിട്ടിയതിന്.
heh heh!!!...kollam.....
i think jose sir might have tried to make a dosa, but could not have succeeded.
Regards,
Sindu.
എല്ലവര്‍ക്കും സ്മൈലി കൊടുത്തിട്ട് എനിക്ക് മാത്രം റിപ്ലയില്‍ സ്മൈലി(പേരു പോലും ഇല്ല, പിന്നല്ലെ സ്മൈലി) ഇടാത്തതില്‍ ഞാന്‍ പ്രതിഷേധം രേഖ പേടുത്തുന്നു...ഹും..
മയൂരയോട് മാപ്പുപറയാന്‍ വാക്കുകളില്ല.
മറുത്ത് , പൊറുത്ത് , മാപ്പാക്കി, വീണ്ടും പോസ്റ്റുകള്‍ വായിക്കണമെന്ന് അപേക്ഷിക്കുന്നു.
കൂട്ടത്തില്‍ തെറ്റ് ചൂണ്ടിക്കാണിക്കാനും , പ്രതിഷേധിക്കാനും കാണിച്ച നല്ല മനസ്സിന് നന്ദി പറയുന്നു.
ഇനി മയൂര എന്റെ അടുത്ത പോസ്റ്റ് വായിച്ച്, അതിന് കമന്റടിക്കുന്നതുവരെ എനിക്ക് മനസ്സമാധാനമില്ല.
നൂറുകണക്കിന് കമന്റുകള്‍ കിട്ടുന്ന മറ്റു ബൂലോകന്മാര്‍ എങ്ങിനെയാണ് ഒരാളെപ്പോലും വിടാതെ നന്ദി രേഖപ്പെടുത്തുന്നതെന്ന് അത്ഭുതം തോന്നുന്നു!!!
-നിരക്ഷരന്‍
അന്നും , ഇന്നും , എപ്പോഴും .
സിന്ധു , അഖിലേഷ്, നന്ദീട്ടോ..
മാഷെ ഞാന്‍ വെറുതെയൊരു നമ്പര്‍ ഇറക്കിയതാണ്, സീരിയസ് ആകുമെന്നു കരുതിയില്ല...സദയം ക്ഷമിക്കുമല്ലോ...:)
അയ്യേ പറ്റിച്ചേ.
ഞാനും തമാശിച്ചതാണേ :-)
സുഹൃത്തുക്കള്‍ തമ്മിലെന്തിനാ ക്ഷമ ചോദിക്കുന്നത് . പകരം നല്ലൊരു ക്രിസ്തുമസ് ദിനത്തിന്റെ എല്ലാ ആശംസകളും നേരുന്നു.
പക്ഷെ, ഞാന്‍ ഭാംഗടിച്ച് കിറുങ്ങിയ കഥ വായിച്ച് കമന്റടിക്കണം കേട്ടോ .
ചുരുങ്ങിയ ചിലവില്‍ സ്വര്‍ഗ്ഗം കണ്ടില്ലേ... ഇനി എന്ത് വേണം :-)
comment maaripoyathane .... bhanginte kettu vittilla :D
ദീപൂ :-)ഭാംഗ് അടിച്ച അനുഭവം വായിച്ചപ്പോഴേക്കും ഇങ്ങനെ. അപ്പോ ഇനി ഭാംഗ് ശരിക്കും വാങ്ങി അടിച്ചാലുള്ള അവസ്ഥ എന്തായിരിക്കും.
നന്ദി.
ഇതുപോലെ ചില ഭംഗിയുള്ള പോസ്റ്റുകള്‍ അറിയാതെ പോകും.
കമന്റിട്ടതിനാല്‍ അറിയാന്‍ കഴിഞ്ഞു
നന്ദി.
ശരി ചേട്ടാ... ഇനി വേണ്ട ദോശ
കൊള്ളാം..:)
ഹാരിസ് - ഭംഗിയുള്ള പോസ്റ്റ് എന്ന് പറഞ്ഞതിന് നന്ദി. എന്റെ വകയും ജോസ് സാറിന്റെ വകയും.
ക്ലിന്റ് അച്ചായാ - കരിഞ്ഞ ദോശ ആര്‍ക്ക് വേണം അല്ലേ ? :) :)
ആഗ്നേയാ - കരിഞ്ഞ ദോശ തിന്നാന്‍ വന്നതിന് നന്ദീട്ടോ .
:):):)
:(:(:(
:):(:):(
????????
വേണ്ടായിരുന്നു:(:(:(
കലക്കി !
മോഹന്‍ പുത്തന്‍ ചിറയുടെ കമന്റ് ഇഷ്ടായി.
പിന്നെ സാറെ, താങ്കളുടെ ബ്ലോഗിനു വളരെ ഭംഗിയൂണ്ട്.
പഴയ പോസ്റ്റുകളുടെ പേരെല്ലാം വലത് വശത്തുള്ള മാര്‍ജിനില്‍ കണ്ടു. എനിക്കും അത് പോലെ ഇടണമെന്നുണ്ട്.
പറഞ്ഞു തരാമോ?
i prefer on gtalk
Post a Comment