ഈ ലേഖനം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ബ്ലോഗന കോളത്തിൽ പ്രസിദ്ധീകരിച്ചതിന്റെ ഇമേജുകളാണ് താഴെ. ബ്ലോഗന വായിച്ചിട്ടെങ്കിലും ഏതെങ്കിലും സിനിമാക്കാർ വഴി മണിക്ക് സഹായം കിട്ടിയാൽ, ഈ ലേഖനം ലക്ഷ്യം കണ്ടതായി ഞാൻ സന്തോഷിക്കും.
രണ്ടുദിവസം മുൻപ് ചെതലയത്തുനിന്ന് കുഞ്ഞഹമ്മദിക്ക വിളിച്ചിരുന്നു. പരിചയപ്പെട്ടതിനുശേഷം ഇടയ്ക്കിടയ്ക്ക് കുഞ്ഞഹമ്മദിക്ക വിളിക്കാറുണ്ട്. മിസ്സ്ഡ് കാൾ തന്നാൽ മതിയെന്ന് ഞാനങ്ങോട്ട് പറഞ്ഞിട്ടുള്ളതുകൊണ്ട് ഒരു പ്രാവശ്യം അടിച്ച് നിൽക്കുന്ന വിളികൾ മിക്കവാറും കുഞ്ഞഹമ്മദിക്കയുടേത് തന്നെയായിരിക്കും. തിരിച്ച് വിളിച്ചാൽ, അവസാനം സംസാരിച്ച ദിവസം മുതൽ ഇന്നുവരേയ്ക്കുള്ള കാര്യങ്ങൾ, വയനാട്ടിലെ ആദിവാസികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ചെതലയത്തേയും ബത്തേരിയിലേയുമൊക്കെ മറ്റുവിശേഷങ്ങൾ, എല്ലാം വള്ളിപുള്ളി വിടാതെ പറഞ്ഞ് കേൾപ്പിക്കും. ആദിവാസികളുടെ കഷ്ടപ്പാടുകൾ, ദുരിതങ്ങൾ, ആരും തിരിഞ്ഞ് നോക്കാനില്ലാത്തവന്റെ കദനകഥകൾ, അങ്ങനെയങ്ങനെ കേട്ടുനിൽക്കുന്നവന്റെ ഉള്ള് പൊള്ളുന്ന കാര്യങ്ങളായിരിക്കും കൂടുതലും പറയാനുണ്ടാകുക.
ഇപ്രാവശ്യം വിളിച്ചപ്പോൾ പറഞ്ഞത്, 2011 ഏപ്രിൽ 23 ലക്കം മലയാള മനോരമ ആഴ്ച്ചപ്പതിപ്പ് വാങ്ങി, അതിൽ മണിയെപ്പറ്റി തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദ് എഴുതിയ ലേഖനം വായിക്കണമെന്നാണ്. ചെതലയത്ത് ചെല്ലുമ്പോളൊക്കെ മണിയുടെ കാര്യം കുഞ്ഞഹമ്മദിക്ക പറയാറുള്ളതാണ്. അതുകൊണ്ട്, ഏത് മണി എന്ന കാര്യത്തിൽ ലവലേശം സംശയം എനിക്കില്ല. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിൽ അഭിനയിച്ച് ബാലനടനുള്ള അവാർഡ് വാങ്ങിയ, താത്തൂർ പണിയ കോളനിക്കാരനായ മണിയുടെ കാര്യം തന്നെയാണ് കുഞ്ഞഹമ്മദിക്ക പറയുന്നത്.
കുഞ്ഞഹമ്മദിക്ക ഫോണിലൂടെ പറഞ്ഞ മണിയുടെ കാര്യങ്ങൾ പങ്കുവെക്കുന്നതിന് മുന്നേ, മനോരമ ആഴ്ച്ചപ്പതിപ്പിൽ രഞ്ജൻ പ്രമോദ് എഴുതിയ ലേഖനത്തിൽ നിന്ന് മനസ്സിൽ തട്ടിയ ചില കാര്യങ്ങൾ സൂചിപ്പിക്കാതെ വയ്യ.
![]() |
കടപ്പാട് - മലയാള മനോരമ ആഴ്ച്ചപ്പതിപ്പ് |
തുടർന്നുള്ള ദിവസങ്ങളിൽ ഷൂട്ടിങ്ങ് ലൊക്കേഷനിലും താമസിക്കുന്ന ഹോട്ടൽ മുറിയിലുമൊക്കെയായി വയറുനിറച്ച് ഭക്ഷണം മണിക്ക് കിട്ടിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. താരങ്ങളും സംവിധായകനും ഒക്കെ താമസിക്കുന്ന ഹോട്ടലിൽത്തന്നെ മണിക്ക് താമസിക്കാനുള്ള മുറി നൽകാനും അഭിനയിച്ചതിന്റെ പ്രതിഫലം കിട്ടിയെന്ന് ഉറപ്പുവരുത്താനുമൊക്കെ രഞ്ജൻ ശ്രദ്ധിക്കുന്നുണ്ട്. ഹോട്ടൽ മുറിയിലുള്ള ടീവി മണിക്കൊരു അത്ഭുതവും ദൗർബല്യവുമായിരുന്നു എന്ന് രഞ്ജൻ പറയുമ്പോൾ എനിക്കൊട്ടും അത്ഭുതമില്ല. അവൻ മുൻപൊരിക്കലും ടീവി കണ്ടിരിക്കാൻ വഴിയില്ല, ഉണ്ടെങ്കിൽത്തന്നെ അത് സ്വന്തം ഇഷ്ടത്തിന് പ്രവർത്തിപ്പിക്കാൻ അവന് അവസരം ഉണ്ടായിട്ടുണ്ടാകില്ല. പതുപതുത്ത മെത്തയിലെ ഉറക്കവും, നല്ല ഭക്ഷണവും, ടീവിയുമൊക്കെ, സിനിമാ ഷൂട്ടിങ്ങ് കഴിയുന്നതോടെ തീരുമെന്ന് അവനുറപ്പായതുകൊണ്ട്, കിട്ടിയ സമയം മുഴുവൻ അവനതൊക്കെ ആസ്വദിച്ചുകാണുമെന്നതിൽ തർക്കമില്ല.
സിനിമ റിലീസായി. മണിക്ക് മികച്ച ബാലനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ലഭിച്ചു. അവാർഡിന് ശേഷം തിരുവനന്തപുരത്തുവെച്ച് ശിശുക്ഷേമസമിതി മണിയെ ആദരിക്കുന്ന ഒരു ചടങ്ങിൽ വെച്ച് മന്ത്രിമാർക്കും മറ്റ് പ്രഗത്ഭർക്കും പത്രക്കാർക്കുമൊക്കെ ഇടയിലാണ് അവസാനമായി മണിയെ കണ്ടതെന്ന് രഞ്ജൻ പറയുന്നു. പിന്നെ മണിയെപ്പറ്റി, 2 ഏപ്രിൽ 2011ന് മനോരമ ആഴ്ച്ചപ്പതിപ്പിൽ വന്ന ഒരു ലേഖനത്തിലൂടെയാണ് മണിയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ രഞ്ജൻ അറിയുന്നത്.
മണിയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ തന്നെയാണ് ഫോണിലൂടെ കുഞ്ഞഹമ്മദിക്ക എന്നോടും പറഞ്ഞത്. രഞ്ജൻ പ്രമോദിനെ കണ്ടുമുട്ടുന്നതിന് മുൻപ്, എവിടെ നിന്നിരുന്നോ അതേ അവസ്ഥയിൽ തന്നെയാണ് മണി ഇപ്പോളും നിൽക്കുന്നത്. അച്ഛന്റെ അമ്മയുടെ വീട്ടിൽ, രണ്ടാനമ്മയും അച്ഛനുമടങ്ങുന്ന മൂന്ന് കുടുംബങ്ങളോടൊപ്പമാണ് താമസം. അച്ഛന് നേരേ ചൊവ്വേ പണി ഒന്നുമില്ലാത്തതുകൊണ്ട് പലപ്പോഴും മുഴുപ്പട്ടിണി തന്നെ. ചേനാട് സ്ക്കൂളിലെ പഠനം പാതി ഉപേക്ഷിച്ച മട്ടിലാണ്. പ്രായം വെച്ച് നോക്കിയാൽ അടുത്ത അദ്ധ്യയന വർഷം മണി പത്താം ക്ലാസ്സുകാരനാണ്. പരീക്ഷ എഴുതാനുള്ള സൗകര്യങ്ങളും വണ്ടിക്കൂലിയുമൊക്കെ കൊടുക്കാമെന്ന് ഇല്ലായ്മയുടെ നടുവിൽ നിന്നുകൊണ്ട് കുഞ്ഞഹമ്മദിക്ക ഏറ്റിട്ടുണ്ട്. വിശപ്പിന്റെ വിളി ഒന്നടക്കാൻ പറ്റിയാൽ അവൻ ചിലപ്പോൾ പരീക്ഷ എഴുതിയെന്ന് വരും. മഴനനയാത്ത ഒരു കൂരയില്ലെങ്കിൽ, മികച്ച ബാല നടനുള്ള അവാർഡിന്റെ കീർത്തിപത്രം കീറിപ്പറിഞ്ഞ് പോയതുപോലെ, നാശമാക്കിക്കളയാൻ മാത്രമായി ഒരു എസ്.എസ്.എൽ.സി. പുസ്തകം സമ്പാദിച്ചിട്ടെന്ത് കാര്യം ?
ആദിവാസികൾ കിടക്കുന്ന കൂര കാണാത്തവർ ഉണ്ടെങ്കിൽ കാണാതിരിക്കുന്നതാണ് നല്ലത്. കണ്ടാൽ സ്വന്തം ആർഭാടങ്ങളോടുള്ള ലജ്ജയും പേറി ശിഷ്ടകാലം ജീവിക്കേണ്ടി വരും. പാമ്പിനോ പഴുതാരയ്ക്കോ അട്ടയ്ക്കോ ഒരു തടസ്സവുമില്ലാതെ ഇഴഞ്ഞുകേറാൻ പാകത്തിന് മുളക്കമ്പുകൊണ്ടുള്ള ചുമരും, മെഴുകാത്ത തിണ്ണയും, നമ്മുടെയൊക്കെ കക്കൂസിന്റെ വലിപ്പവുമുള്ള ചെറ്റപ്പുരകളാണൊക്കെയും. മണിയുടെ കൂരയുടെ അവസ്ഥയും ശോചനീയമാണ്.
“എന്തുചെയ്യാൻ പറ്റും നമുക്ക് ? “ എന്നാണ് കുഞ്ഞഹമ്മദിക്കയുടെ ചോദ്യം. നമുക്കൊരുപാട് കാര്യങ്ങൾ ചെയ്യാനാവും. അതിന് സന്മനസ്സുള്ളവർ നമുക്കിടയിലുണ്ടെന്ന് നമ്മൾ പലവട്ടം തെളിയിച്ച് കഴിഞ്ഞതുമാണ്. പക്ഷേ, ബാലനടനുള്ള സംസ്ഥാന അവാർഡ് നേടിയ ഒരു ആദിവാസി ബാലനുവേണ്ടി സർക്കാർ എന്തൊക്കെ ചെയ്തു ? തിരുവനന്തപുരത്തെ ആദരിക്കലിന് അപ്പുറം ശിശുക്ഷേമസമിതി എന്തൊക്കെ ചെയ്തു ? സിനിമാക്കാർ എന്തൊക്കെ ചെയ്തു ? ലേഖനങ്ങൾ പടച്ചുണ്ടാക്കി കോളങ്ങൾ കൊഴുപ്പിച്ച പത്രമാദ്ധ്യമങ്ങൾ എന്തൊക്കെ ചെയ്തു ? എല്ലാവരും ഒരു ആത്മപരിശോധന നടത്തിയാൽ നന്നായിരിക്കും.
രഞ്ജൻ പ്രമോദിന്റെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്.
“ഒരു കാര്യത്തിൽ വേദനയുണ്ട്. വനത്തിൽ അദിവാസി ഊരിനുള്ളിൽ ആരും ശ്രദ്ധിക്കാതിരുന്ന ഒരു മണിയെ ഞങ്ങൾ കണ്ടെത്തി. ധൈര്യവും ആത്മവിശ്വാസവും കൊടുത്ത് ക്യാമറയ്ക്ക് മുൻപിൽ കൊണ്ടുവന്ന് നടനാക്കി. സംസ്ഥാന അവാർഡും അവന് ലഭിച്ചു. പക്ഷേ ആ പ്രതിഭയുടെ നാളം അണയാതെ സൂക്ഷിക്കാൻ ഒരു കൈപ്പടം നീട്ടി സംരക്ഷിച്ചുപിടിക്കാൻ എങ്കിലും ആരും പിന്നെ മുന്നോട്ടു വന്നില്ല. അല്ലെങ്കിലും ആദിവാസി ക്ഷേമവും സംരക്ഷണവും പ്രസംഗങ്ങളിൽ മാത്രമാണല്ലോ.“
![]() |
കടപ്പാട് - മലയാള മനോരമ ആഴ്ച്ചപ്പതിപ്പ് |
ശ്രീ.രഞ്ജൻ പ്രമോദ്, ഒരു സിനിമയിൽ അഭിനയിപ്പിച്ച് അതിന്റെ പ്രതിഫലവും നൽകി, നടനാക്കി, അവാർഡിന് അർഹനാക്കിയതോടെ രഞ്ജന്റെ ഉത്തരവാദിത്വം കഴിഞ്ഞിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മനോരമയിലൂടെ വായിച്ചറിഞ്ഞ മണിയുടെ കാര്യങ്ങളിൽ അനുകമ്പ തോന്നുന്നുണ്ടെങ്കിൽ, മണിക്ക് വേണ്ടി ഇനിയും പല കാര്യങ്ങൾ ചെയ്യാൻ രഞ്ജന് സാധിക്കും. സിനിമാക്കാരുടെ സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് മണിക്ക് ദിവസം ഒരു നേരമെങ്കിലും ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ തക്കവണ്ണം എന്തെങ്കിലും, നേടിക്കൊടുക്കാനാവില്ലേ ? രഞ്ജന് അത് സാധിക്കില്ലെങ്കിൽ ഫോട്ടോഗ്രാഫർ എന്ന സിനിമയിൽ മണിക്കൊപ്പം അഭിനയിച്ച മോഹൻലാൽ എന്ന നടൻ വിചാരിച്ചാൽ അത് സാധിക്കില്ലേ ? അദ്ദേഹവുമായി ബന്ധപ്പെടാൻ ഞങ്ങൾ സിനിമാക്കാരല്ലാത്തവരേക്കാൾ താങ്കളെപ്പോലുള്ളവർക്കല്ലേ എളുപ്പം.
ശ്രീ.മോഹൻലാൽ, താങ്കളുടെ ഒപ്പം സിനിമയിൽ അഭിനയിച്ച് അവാർഡ് കരസ്ഥമാക്കിയ ഒരു ബാലന്റെ ഗതികേട് കണ്ടില്ലേ ? കിട്ടിയ അവാർഡുകളൊക്കെ താങ്കളെപ്പോലുള്ളവരൊക്കെ വീട്ടിനകത്ത് പ്രത്യേകം ഷോ കേസുകളോ, മുറികളോ തന്നെ നിർമ്മിച്ച് പ്രദർശിപ്പിക്കുമ്പോൾ, മണിക്കത് മഴനനയാതെ വെച്ച് ചുരുണ്ടുകൂടാൻ നേരെ ചെവ്വേ ഒരു കൂരപോലുമില്ല. കഴിക്കാൻ ഭക്ഷണം കിട്ടാത്തതുകൊണ്ട് കാട്ടിലും മേട്ടിലും പൊന്തകളിലുമൊക്കെ കാണുന്ന ഞണ്ടും ഞവണിയുമൊക്കെ പിടിച്ചുതിന്ന് വിശപ്പടക്കി, ആദിവാസികൾക്കുണ്ടാകുന്ന അരിവാൾ രോഗം തന്നെ ഇവനേയും കാർന്നുതിന്ന് അല്‍പ്പായുസ്സാക്കിയതിനുശേഷം, ഇവന്റെ പേരിൽ ഫിലിം ഫെസ്റ്റിവൽ നടത്തിയിട്ടോ അവാർഡുകൾ വിതരണം ചെയ്തിട്ടോ എന്ത് പ്രയോജനം? മണിയെപ്പോലെ ഒരുപാട് പട്ടിണിപ്പാവങ്ങൾ, ബാല്യങ്ങൾ കേരളത്തിലെ ആദിവാസി സമൂഹങ്ങളിലുണ്ട്. അവരെയെല്ലാം ഉദ്ധരിക്കണമെന്നല്ല പറയുന്നത്. ഒരു സിനിമാക്കാരൻ എന്ന പരിഗണന നൽകി, മണിക്ക് വേണ്ടി എന്തെങ്കിലും ചെയ്ത് കൊടുക്കാൻ താങ്കൾക്കാവില്ലേ, സിനിമാക്കാർക്കാവില്ലേ ? ഞങ്ങളെപ്പോലുള്ളവർ ഒരുപാട് ദിവസം, ഒരുപാട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാൽ കിട്ടുന്നതിനേക്കാളൊക്കെ പ്രയോജനം താങ്കളെപ്പോലുള്ള ഒരു വ്യക്തി ഒന്ന് മുരടനക്കിയാൽ ഞൊടിയിടയിൽ ഉണ്ടാകും.
എന്തെങ്കിലുമൊന്ന് ചെയ്ത് നിങ്ങളുടെ കൂട്ടത്തിലെ തന്നെ ഒരു കലാകാരനെ, ഒരു പട്ടിണിക്കാരൻ ബാലനെ രക്ഷിക്കാനാവില്ലെങ്കിൽ തുറന്ന് പറഞ്ഞോളൂ. ഇല്ലാത്ത പൊട്ടും പൊടിയുമൊക്കെ പെറുക്കിക്കൊടുത്ത് സംരക്ഷിക്കാൻ കൂലിപ്പണിക്കാരനായ കുഞ്ഞഹമ്മദിക്കയുണ്ടാകും, കുഞ്ഞഹമ്മദിക്കയോടൊപ്പം അദൃശ്യരായി ഞങ്ങളുമുണ്ടാകും.
-----------------------------------------------------------
ഈ വിഷയത്തിന്റെ തുടർച്ചയായി, മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ 2011 മെയ് 15 ലക്കത്തിൽ, ഫാദർ ഡാർളി എടപ്പങ്ങാട്ടിൽ (മുളന്തുരുത്തി) എഴുതിയ കത്ത് താഴെ കാണാം.
ഈ വിഷയത്തിന്റെ തുടർച്ചയായി, മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ 2011 മെയ് 15 ലക്കത്തിൽ, ഫാദർ ഡാർളി എടപ്പങ്ങാട്ടിൽ (മുളന്തുരുത്തി) എഴുതിയ കത്ത് താഴെ കാണാം.
മനസ്സ് പൊള്ളിക്കുന്ന ഒരു സത്യം..... "സൂര്യ തേജസ്സോടെ അമ്മ" എന്ന പരിപാടി കഴിഞ്ഞ ആഴ്ചയാണു സൂര്യ ടി.വി. പ്രക്ഷേപണം ചെയ്തത്. അതിൽ ഇന്നസെന്റ് പറയുന്നുണ്ടായിരുന്നു അതിലൂടെ സമാഹരിച്ച പണം ചാരിറ്റിയ്ക്ക് വേണ്ടി ആണു ഉപയോഗിക്കുക എന്ന്.... ഇതവരുടെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിൽ; മണിയെന്ന ഈ താരപ്രഭയില്ലാത്ത താരത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ 'അമ്മ'യുടെ ഭാരവാഹികൾ ശ്രമിച്ചിരുന്നെങ്കിൽ.... എത്ര നന്നായിരുന്നു.... നല്ല ലേഖനം
ReplyDeleteഅവനവന്റെ ജീവിതം കെട്ടിപ്പടുക്കാന്‍ പണത്തിനു വേണ്ടി നെട്ടോട്ടം ഓടുന്നവര്‍ക്കിടയില്‍ മണി യെ പോലുള്ളവരെ ശ്രദ്ധിക്കാനും സംരക്ഷിക്കാനും ആര്‍ക്കു നേരം ..?
ReplyDeleteസഹ ജീവികള്‍ പട്ടിണി കിടന്നു മരിക്കട്ടെ ...മരിച്ചു കഴിയുമ്പോള്‍ ഓര്‍മ്മക്കായി ഒരു പുരസ്ക്കാരവും ..?
നാം എന്ന് നന്നാവും ..ഈ ലോകവും ?
പട്ടിണിയും ദാരിദ്രവും ഇല്ലാത്ത ഒരു ലോകം നമുക്ക് സ്വപ്നം മാത്രമോ ..?
എല്ലാവര്‍ക്കും ഈ ലേഖനം ഒരു തിരിച്ചറിവ് ആകട്ടെ ...
എന്നാല്‍ കഴിയുന്നത് ഞാനും ചെയ്യാം ..
"ഞങ്ങളെപ്പോലുള്ളവർ ഒരുപാട് ദിവസം, ഒരുപാട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാൽ കിട്ടുന്നതിനേക്കാളൊക്കെ പ്രയോജനം താങ്കളെപ്പോലുള്ള ഒരു വ്യക്തി ഒന്ന് മുരടനക്കിയാൽ ഞൊടിയിടയിൽ ഉണ്ടാകും."
തീര്‍ച്ചയായും കുഞ്ഞഹമ്മദിക്കയോടൊപ്പം അദൃശ്യരായി ഞങ്ങളുമുണ്ടാകും. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുക. ആവുന്നത് ചെയ്യും. shabyrv@gmail.com
ReplyDeleteകുഞ്ഞഹമ്മദിക്ക ദിവസം തോറും നമ്മുടെ ഒക്കെ മനസ്സില്‍ വലിയവനാകുന്നു..
ReplyDeleteരഞ്ചന്‍ പ്രമോദിനെ നമുക്ക് തെറ്റുപറയാന്‍ പറ്റില്ല..കാരണം ആദ്യത്തെ സിനിമയുടെ പരാജയത്തിനു ശേഷം മറ്റൊന്ന് തുടങ്ങാന്‍ അദ്ദേഹത്തിന് ഇതേവരെ പറ്റാത്ത കൊണ്ടാവും അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ സാധിക്കാതെപോയത് എന്ന് തോന്നുന്നു.
പിന്നെ സര്‍ക്കാര്‍...അവിടുന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍..
നന്ദി മനോജ്...ഈ പോസ്റ്റ് കുറെ പേരുടെ എങ്കിലും കണ്ണ് തുറപ്പിക്കും എന്ന് തോന്നുന്നു.
നമ്മുടെ പ്രിയപ്പെട്ട, വന്ന വഴികള്‍ ഇനിയും മറന്നിട്ടില്ലാത്ത, അലിവിന്റെ ഉറവുകള്‍ ഇനീയും വറ്റിയിട്ടില്ലാത്ത കലാഭവന്‍ മണിച്ചേട്ടന്‍ ഈ ലേഖനം ഒന്നു വായിച്ചിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു...
ReplyDeleteഈശ്വരാ... കുറച്ചു പേരൊക്കെ കിട്ടിയ മണിയുടെ അവസ്ഥ ഇതാണെങ്കില്‍ അവിടത്തെ മറ്റു കുട്ടികളുടെ കാര്യം
ReplyDeleteഎന്തായിരിക്കും! ഒരു കോടി രൂപ ക്രിക്കറ്റ് കളിക്കാര്‍ക്ക് കൊടുക്കാന്‍ ഉത്സാഹം കാണിക്കുന്ന ഗവണ്‍മെന്റ്
അതിന്‍റെ പത്തില്‍ ഒന്ന് ചിലവാക്കിയിരുന്നെങ്കില്‍ അവിടെ എത്രയോ പാവങ്ങള്‍ക്ക് വീടായേനെ...
അവരുടെയൊന്നും കണ്ണ് തുറന്നില്ലെങ്കിലും
അത് കാണാന്‍ അനേകം നല്ല മനസുകള്‍ ഉണ്ടാവും...
ഒന്നിനും ഒരു തുടര്‍ച്ച ഇല്ല / അല്ലെങ്കില്‍ തുടര്‍ച്ചയെ റിച്ച് സൗകര്യ പൂര്‍വ്വം വിസ്മരിക്കുന്നു എന്നതാണ് നമ്മുടെ ബലഹീനത ..
ReplyDeleteഒരു കാര്യം ഏറ്റെടുത്താല്‍ അത് ഒരറ്റത്ത് കൊണ്ട് വന്നു എത്തിക്കണം എന്ന ഇച്ഛ രാഷ്ട്രീയകാര്‍ക്ക് ആദ്യമേ ഇല്ല , സൊ കാള്‍ഡ് സാമൂഹ്യ പ്രവര്‍ത്തകരിലും ഇപ്പോള്‍ അത് കുറഞ്ഞു വരുന്നു ..ഒന്ന് രണ്ടു ദിവസത്തെ കോലാഹലങ്ങള്‍ക്ക് അപ്പുറം എല്ലാം വിസ്മരിക്കപ്പെടുന്നു .. എല്ലാം ഏറ്റെടുക്കേണ്ട ,പക്ഷെ ഏറ്റെടുക്കുന്ന , വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ എങ്കിലും ഏറെക്കുറെ നടത്തിയിരുന്നെങ്കില്‍ ...
പിന്നെ അല്പം എങ്കിലും പ്രതീക്ഷ കുഞ്ഞഹമ്മദിക്കയെപ്പോലുള്ള സാധാരണക്കാരിലാണ്
കാര്യം കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കുന്ന പതിവ് പണ്ടേ ആര്‍ക്കും ഇല്ല. കാര്യം കാണാന്‍ കഴുതക്കാലും പിടിക്കും.
ReplyDeleteവിചാരിച്ചാല്‍ നിര്‍ഭാധമായി നടത്താവുന്നതേയുള്ളു. സിനിമ-ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചിരുന്നര്‍ക്ക് ഒരു സഹായഹസ്തമായി പ്രവര്‍ത്തിച്ചുവരുന്ന ‘അമ്മ’ എന്ന സംഘടന വിചാരിച്ചാല്‍ പരിഹരിക്കാം.
സംസ്ഥാന അവാര്‍ഡ് വാങ്ങിയ ബാലതാരം എന്ന പരിഗണന വച്ച് കേരളാ ഗവര്‍ണ്മെന്റിനും മണിയെ സഹായിക്കാം. പക്ഷെ അവര്‍ ഇത്തരം ആള്‍ക്കാരുടെ പ്രശ്നം പഠിക്കാന്‍ സന്നദ്ധരാകുന്നില്ല. രഞ്ജുചേച്ചി പറഞ്ഞപോലെ ക്രിക്കെറ്റ് കളിക്കാര്‍ കളിയില്‍ സിക്സറിനു കോടി എന്ന തോതില്‍ പണം വാരി എറിയുന്നു. ഇതൊക്കെ ചെയ്യുമ്പോഴും അവരുടെ കാതുകള്‍ കേള്‍ക്കുന്നില്ല മണിയെപോലുള്ളവരുടെ പ്രശ്നങ്ങള്‍, അഥവാ കേട്ടാല്‍ തന്നെ തിരിഞ്ഞുനടക്കയാണ് പതിവ്
വളരെ ശക്തമായ പ്രതികരണം.
ReplyDeleteപോസ്റ്റിനൊരു വോട്ട്!
rightly written.........at right time...........
ReplyDeleteഇതേ പറയാനുള്ളൂ.......
ReplyDeleteഇല്ലാത്ത പൊട്ടും പൊടിയുമൊക്കെ പെറുക്കിക്കൊടുത്ത് സംരക്ഷിക്കാൻ കൂലിപ്പണിക്കാരനായ കുഞ്ഞഹമ്മദിക്കയുണ്ടാകും, കുഞ്ഞഹമ്മദിക്കയോടൊപ്പം അദൃശ്യരായി ഞങ്ങളുമുണ്ടാകും.
തീര്‍ച്ചയായും അദൃശ്യരായി ഞാനുംമുണ്ടാകും മനോജ്
ReplyDeleteസാമൂഹ്യ പ്രതിബദ്ധതയുള്ള നിരക്ഷരന്റെ പോസ്റ്റ് എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.ഇങ്ങെനെയുള്ള ആയിരക്കണക്കിന് മണിമാര്‍ ആണ് നമുക്ക് ഉള്ളത്.ഈ മണി സിനിമയില്‍ തല കാണിച്ചത് കൊണ്ട് നാം ഇത് അറിഞ്ഞു.
ReplyDeleteതിരഞ്ഞെടുപ്പ് സമയത്ത് വന്നു കൈ കൂപ്പി പുഞ്ചിരി തൂകി വോട്ട് എരക്കാനല്ലാതെ നമ്മുടെ പ്രമാണിമാര്‍ക്കെന്തറിയാം?കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വേശ്യാവൃത്തിക്കായി ആദിവാസി സ്ത്രീകളെ കൊണ്ടുകൊടുക്കുന്ന ഒരു ആദിവാസി യുവാവുമായി ഉള്ള സംസാരം മനോരമ ന്യുസില്‍ കണ്ടു .സാഹസികമായി എടുത്ത ദ്രിശ്യത്തില്‍ ഒന്ന് ഏകദേശം 20 വയസു വരുന്ന പെണ്‍കുട്ടി യുവാവ് കൊടുക്കുന്ന ഒരു ഗ്ലാസ് മദ്ധ്യം ഒറ്റവലിക്ക് കുടിക്കുന്നു.അതും രാവിലെ എഴരക്ക് .ഉടന്‍ തന്നെ ശരീരം വില്‍ക്കാനും അവള്‍ തയ്യാറായി.പെണ്‍കുട്ടിയെ ഇഷ്ടമായില്ല എന്ന് ലേഖകന്‍ പറഞ്ഞപ്പോള്‍ 1 4 വയസിനു താഴെ ഉള്ള കുട്ടികളെ തരാമെന്നും അയാള്‍ ഏറ്റു.
ReplyDeleteഅന്ന് അതിനോട് ദേഷ്യം തോന്നി.പക്ഷെ ഇപ്പോള്‍ മണിയുടെ അവസ്ഥ കാണുമ്പോള്‍ ആദിവാസികളുടെ ദുഷ്കരമായ ജീവിതത്തെ വകവെയ്ക്കാത്ത സര്‍ക്കാരിനോട് പുച്ഛം തോന്നുന്നു. ...
hi
ReplyDeleteplease publish Mr.kunjumuhammad's phone number or contact details. We r planning to visit kerala soon and also can help kids like mani. please let me know mr.muhammad's details.
മണി കഴിവുള്ള കുട്ടിയാണെന്നു ഒറ്റപ്പടം കൊണ്ട് മലയാളിക്ക് ബോധ്യമായി.തൊലിവെളുപ്പില്ലാത്തതിനാലാവാം വന്ന ‘അഴുക്കുചാലിലേക്ക് ‘തന്നെ വീണ്ടും എടൂത്തെറിയപ്പെട്ടത്.
ReplyDeleteനമുക്കെല്ലാവർക്കും കൂടി മണിക്ക് വേണ്ടി വല്ലതും ചെയ്യാൻ കഴിയുമോ എന്നാലോചിച്ചാലോ നിരക്ഷരാ..
മനോജേട്ടന്റെ ഈ ശ്രമങ്ങൾക്ക്, ഈ നല്ല മനസ്സിന് എന്നെങ്കിലും ഫലമുണ്ടാകാതിരിക്കില്ല. മോഹൻലാലിന്റെ ബ്ലോഗിന്റെ കമന്റ് ബോക്സിൽ വെറുതെ ഈ പോസ്റ്റിന്റെ ലിങ്കൊന്ന് ഒട്ടിച്ച് നോക്കി.. എവിടെ.. അതൊന്നുമിപ്പോ കാണുന്നേയില്ല.
ReplyDeleteമണിയോടൊപ്പം തന്നെ ചര്‍ച്ച ചെയേണ്ട മറ്റൊരു കാര്യം ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ngos നെ പറ്റി ആണ്. കേരളത്തില്‍ ഇടുക്കി വയനാട് എന്നി സ്ഥലങ്ങിളില്‍ ആണ് ഏറ്റവും അധികം NGOs ഉള്ളതും ഏറ്റവും അധികം പ്രോജക്ട്സ് / ഫണ്ടും വരുന്നതും . കഴിഞ്ഞ 20 /30 വര്‍ഷം കട്ട് മുടിച്ചതല്ലാതെ, ആദിവാസികള്‍ക്ക് വേണ്ടി ഇവര്‍ എന്ത് ചെയ്തു എന്നും കൂടി വിലയിരുത്തണം.
ReplyDeleteഇതെന്താ കമന്റിട്ടതൊന്നും കാണാത്തെ മനോജേട്ടാ..?
ReplyDeleteനമുക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് ചിന്തിക്കുന്നതാണ് ഉചിതം ..പഴികള്‍ നിരത്തിയിട്ടു എന്ത് കാര്യം ..കണ്ണ് തുറന്നു പിടിച്ചാല്‍ ഇതൊക്കെ തന്നെയാണ് എവിടെയും ..കണ്ണടച്ച് നടക്കുന്നവര്‍ ബുദ്ധിമാന്മാര്‍ ആണല്ലോ !!
ReplyDeleteഒരു കോടി രൂപ ക്രിക്കറ്റ് കളിക്കാര്‍ക്ക് കൊടുക്കാന്‍ ഉത്സാഹം കാണിക്കുന്ന ഗവണ്‍മെന്റ്
ReplyDeleteഅതിന്‍റെ പത്തില്‍ ഒന്ന് ചിലവാക്കിയിരുന്നെങ്കില്‍ ....
കോടിയുള്ളവര്‍.. കോടിവിതച്ച് കോടികള്‍ കൊയ്യുന്നു.. ഈ പാവങ്ങളെ സഹായിക്കേണ്ട സര്‍ക്കാരോ കോടിപതികളുടെ പിന്നാലേയും!
നിരക്ഷരന്‍ പറഞ്ഞത് ശരിയാണ്.അംഗീകാരങ്ങള്‍ കൊടുത്തവര്‍
ReplyDeleteഅന്നത്തിനുള്ള വഴിയെങ്കിലും കാണിച്ചു കൊടുക്കേണ്ടതായിരുന്നു.
രഞ്ജന്‍ പ്രമോദിന് തന്റെ സിനിമാസൌഹൃദങ്ങള്‍ വെച്ച് ഒരു
സഹായം ചെയ്യാവുന്നതാണ്.മോഹന്‍ലാലിന്റെ അറിവിലേക്കു
ഇതെത്തുമെന്നു കരുതുന്നു.
മണിയുടെ കലാവാസനയും കഴിവും മനസിലാക്കിയവര്‍ അവനെ വളര്‍ത്തുവാന്‍ മുന്‍കയ്യെടുക്കണം
ReplyDeleteഎല്ലാവരോടുമായി...
ReplyDeleteഈ ലേഖനത്തിലൂടെ ആരെയും കുറ്റപ്പെടുത്താനോ പഴി ചാരി മാറി നിൽക്കാനോ ശ്രമിക്കുന്നില്ല. ഈ കുട്ടി സിനിമാക്കാരുടെ കൂട്ടത്തിൽ ഉള്ള ഒരാളായതുകൊണ്ട് അവരെക്കൊണ്ട് തന്നെ(സംഘടനയും മറ്റുമൊക്കെയുള്ള അവർക്ക് അത് വളരെ എളുപ്പവുമാണ്)സഹായം എത്തിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഈ ലേഖനം അവരിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അവർക്കാവുന്നില്ലെങ്കിൽ കുഞ്ഞഹമ്മദിക്കയ്ക്കൊപ്പം നിന്ന് നമുക്കാവുന്നതുപോലെ കാര്യങ്ങൾ നീക്കുന്നതാണ്. അഭിപ്രായങ്ങൾ അറിയിക്കുകയും സഹായിക്കാനുള്ള മനസ്സ് അറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.
തീര്‍ച്ചയായും കുഞ്ഞഹമ്മദിക്കയോടൊപ്പം അദൃശ്യരായി ഞങ്ങളുമുണ്ടാകും...
ReplyDeleteനമുക്കാവുന്നതുപോലെ ചെയ്യാം. ഈ സദുദ്യമത്തിന് ആശംസകള്‍. kumar.ajith67@gmail.com
ReplyDeleteമനോജേട്ടാ ശക്തമായ പ്രതികരണം. ഇവിടത്തെ കമന്റുകളിൽ കണ്ടതുപോലെ ആദ്യത്തെ ചലച്ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരത്തിന് അർഹനായ കുട്ടിയുടെ അവസ്ഥ ഇതാണെങ്കിൽ അവിടുത്തെ മറ്റുള്ളവരുടെ കാര്യം എന്താവും. മണിയേയും അതുപോലെ നിരാലമ്പരായ ആദിവാസികളേയും സഹായിക്കുന്ന കുഞ്ഞമ്മദിക്കയുടേയും അദ്ദേഹത്തിനൊപ്പം നിശ്ചയദാർഢ്യത്തോടെ നിൽക്കുന്ന എല്ലാവരുടേയും ഉദ്യമങ്ങൾക്ക് ഞാനും എന്റെ പിന്തുണ അറിയിക്കുന്നു.
ReplyDeleteപഴി ചാരാനെളുപ്പമാണ്. പക്ഷേ, പഴി ചാരി മാറി നില്‍ക്കുന്നതിനു പകരം ബദലുകള്‍ക്കുള്ള ശ്രമമാണ് അഭിനന്ദനമര്‍ഹിക്കുന്നത്.
ReplyDeleteസാമൂഹ്യ പ്രതിബദ്ധത ഉള്ള ഈ
ReplyDeleteപോസ്റ്റിനു അഭിനന്ദനങ്ങള്‍ .താങ്കളുടെ
പ്രതീക്ഷകള്‍ വായനകാരുടെതോപ്പം
ഫലം കാണട്ടെ എന്ന് ആശംസിക്കുന്നു ..
ഇതിന്റെ തുടര്‍ന്നുള്ള വിവരങ്ങള്‍ അറിയാന്‍
ആഗ്രഹം ഉണ്ട് ..ബാകി നമുക്ക് ആലോചിക്കാം ...
മണിയുടെ ഇന്നത്തെ അവസ്ഥ വായിച്ചിട്ട് എവിടെയോ ഒരു നീറ്റൽ, ..ഇനിയെങ്കിലും ബന്ധപ്പെട്ടവർ ഒന്ന് കണ്ണ് തുറന്നിരുന്നുവെങ്കിൽ....
ReplyDeleteശക്തമായ ഒരു രചന, അഭിനന്ദനങ്ങൾ
1. "അമ്മ" ഒരു തൊഴിലാളിസംഘടനയാണ് - ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ അല്ല. (അവര്‍ അങ്ങനെ ഭാവിക്കുന്നുണ്ടെങ്കിലും)
ReplyDelete2. സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനത്തേക്കുറിച്ച് ഞാനായിട്ടൊന്നും പറയുന്നില്ല. ചാരിറ്റിയും ഇക്കാലത്ത് വ്യവസായവല്‍ക്കരിക്കപ്പെടുകയും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. "എസ്റ്റാബ്ലിഷ്‌മെന്റിനേ"ക്കുറിച്ച് അത്രപോലും പറയാനില്ല.
3.അരാജകത്വമുള്ളിടത്താണ് പട്ടിണിയുണ്ടാകുന്നത്. അതില്ലാത്തിടത്ത് സാമൂഹിക ഉച്ചനീചത്വങ്ങളുണ്ടാകാമെങ്കിലും പട്ടിണിയുണ്ടാകില്ല.
4. ഭക്ഷണവും സുരക്ഷിതത്വവും മണിയുടെ അടിസ്ഥാനാവകാശങ്ങളാണ്. മറ്റെല്ലാകാര്യത്തിലും മണിയെ സഹായിക്കേണ്ടത് മണിതന്നെയാണ്.
5. മണിയുടെ ദുര്‍ഗതിയില്‍ അലിവുതോന്നാന്‍ ഏറ്റവും സാധ്യതയുള്ള സിനിമാനടന്‍ മണിയാണ് - കലാഭവന്‍ മണി.
സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളോട് അല്പം ദൂരം പാലിക്കുന്നയാളാണ് ഞാന്‍. ഇതൊരു മനുഷ്യാവകാശപ്രശ്നമായതുകൊണ്ടാണ് പ്രതികരിച്ചത്.
എടുക്കുന്ന തീരുമാനം അറിയിക്കുക.
ReplyDeleteലിപിയുടെ വാക്കുകള്‍ക്ക് ഒരടിവര.
ReplyDeleteഒരു പാട് പദ്ധതികള്‍ ആദിവാസികള്‍ക്ക് വേണ്ടിയുള്ളതായി കേട്ടിരുന്നു.
പക്ഷെ,അതൊന്നും തന്നെ വേണ്ട വിധത്തില്‍ നടക്കാത്തത് കൊണ്ടാണല്ലോ 'മണി'മാര്‍ പട്ടിണി കിടക്കേണ്ടി വരുന്നത്.
അതെ പോലെ കുഞ്ഞമ്മദ്ക്കയെപ്പറ്റി ആദരത്തോടെ വായിച്ചു.ചാനലുകളുടെ പ്രഭയില്ലാതെ,പേരും പ്രശസ്തിയുമില്ലാതെയിതാ നന്‍മ നിറഞ്ഞ ഒരു പച്ച മനുഷ്യന്‍!
നിരക്ഷരന്റെ ചാട്ടവാർ അടി കൊണ്ട് പലർക്കും പൊള്ളുന്നുണ്ട്...അവർ അത് മനസ്സിലാക്കിയിരുന്നെങ്കിൽ!!!!!!!??? വളരെ ശക്തമായ ലേഖനം.....സമയോചിതം.....
ReplyDeleteMr Manoj I have Sent this to Mr MohanLal fans Association and His Personal Id And Also in His Blog So i hope that he will do some thing for this Guy.Lets Pray to god for a better life for these people
ReplyDelete@ Anonymous - താങ്കൾ ആരാണെന്ന് കൂടെ പറയൂ. ഇത്തരം കാര്യങ്ങൾക്കെന്തിനാ അനോണിമിറ്റി ?
ReplyDeleteഞാൻ മനസ്സിലാക്കിയിടത്തോളം മോഹൻലാലിന് നേരിട്ട് ഫാൻസ് അസോസിയേഷനുമായി ബന്ധമൊന്നും ഇല്ല. (മമ്മൂട്ടിക്ക് ഉണ്ട് താനും) ആരെങ്കിലുമൊക്കെ ഏറ്റെടുത്ത് മണിയെ സംരക്ഷിക്കാനായാൽ നല്ലത് തന്നെ. താങ്കളുടെ പ്രവർത്തനങ്ങൾക്ക് നന്ദി.
ശക്തമായ പ്രതികരണം..നല്ല ലേഖനം. ആശംസകള്‍
ReplyDeleteഞങ്ങളുമുണ്ടാകും.
ReplyDelete@ niraksharan My name is Abhilash i am also a person who loves mohanlal.He is also Associated with mohalal Fans (AKMFCA) and he is also Bloging in the Site called THE COMPLETE ACTOR.The persons how associated with these sites will inform him i got there message also. Also i sent it in the site of Amma Association
ReplyDeleteഈ ലേഖനം വായിച്ചിട്ട് , മണിയുടെ ഇന്നത്തെ അവസ്ഥയറിഞ്ഞിട്ട് വല്ലാതെ വിഷമം തോന്നുന്നു. നിരക്ഷരന് പറഞ്ഞത് ശരിയാണ് ആദിവാസികളുടെ പലരുടേയും കൂര കണ്ടാല്‍ സ്വന്തം ആര്‍ഭാടങ്ങളോടുള്ള ലജ്ജയും പേറി ശിഷ്ടകാലം ജീവിക്കേണ്ടിവരും.
ReplyDeleteനിരക്ഷരനും കുഞ്ഞമ്മദിക്കയ്ക്കും നന്ദി.
ഒരു കാര്യം എല്ലാവരുടേയും ശ്രദ്ധയില്‍ പെടുത്തുന്നു.
മണിയ്ക്ക് വീടുണ്ടാക്കികൊടുക്കാം എന്ന് ഒരിടത്തും മന്ത്രി ബിനോയ് വിശ്വം വാഗ്ദാനം ചെയ്തിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. ഇങ്ങനൊരു പരാമര്‍ശം ഇവിടെ വന്നതില്‍ അദ്ദേഹത്തിന് വിഷമമുണ്ട്. എന്നാല്‍ വനംവകുപ്പുമന്ത്രി എന്ന നിലയില്‍ ആദിവാസി ബാലനുലഭിച്ച ബഹുമതിയില്‍ ആദരിക്കുന്നതിനുവേണ്ടി കുറച്ചുപണം നല്‍കി സഹായിച്ചിട്ടുണ്ട്. (ഈ സഹായം കൊടുക്കുന്നതിനു തന്നെ വകുപ്പിലെ പല ഉദ്യോഗസ്ഥര്‍ക്കും അതൃപ്തിയുണ്ടായിരുന്നു) ആ സഹായവുമായി എത്തിയപ്പോള്‍ മണിയുടെ വീട്ടില്‍ കറണ്ടില്ല എന്നു മനസ്സിലാക്കുകയും വൈദ്യുതി ലഭിക്കുന്നതിനവേണ്ടിയുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഏജന്‍സി വീടുവെച്ചുകൊടുക്കാന്‍ തയ്യാറാണെങ്കില്‍ ഭവന വകുപ്പില്‍ നിന്ന് 25000 രൂപയുടെ സഹായം ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്.
വളരെ നല്ല ഓർമ്മപ്പെടുത്തലുകൾ!
ReplyDeleteബൂലോകത്തിന് എന്ത് ചെയ്യാൻ കഴിയും എന്ന്
ആലോചിക്കൂ...
എല്ലാ സഹായവും സഹകരണവും വാഗ്ദാനം ചെയ്യുന്നു..
@ മൈന - മൈനയുടെ കമന്റ് വന്നതിനുശേഷം കുഞ്ഞഹമ്മദിക്കയുമായും ചെതലയത്തെ ദീപികയുടെ റിപ്പോർട്ടർ സെയ്ദ് അലവിയുമായും സംസാരിച്ചു. വീട് വെച്ച് കൊടുക്കാം എന്ന് മന്ത്രി പറഞ്ഞതായി തന്നെയാണ് അവർ രണ്ടുപേരും പറയുന്നത്.
ReplyDeleteമൈനയുടെ വശത്തുനിന്ന് മന്ത്രിയുമായി ബന്ധപ്പെട്ട് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലും കുഞ്ഞഹമ്മദിക്ക പറയുന്നതും ചേർത്ത് ഞാൻ മനസ്സിലാക്കുന്നത് ഇപ്രകാരമാണ്.
ഏതെങ്കിലും ഏജൻസി വഴി വീട് വെച്ച് കൊടുക്കുന്നതിലേക്ക് 25000 രൂപ സഹായിക്കാം എന്ന് മന്ത്രി പറഞ്ഞിട്ടുണ്ടാകാം. അത് കൃത്യമായ രീതിയിൽ മനസ്സിലാക്കപ്പെടാതെ പോയതാകാം.
ആദിവാസി ക്ഷേമവകുപ്പോ വൈദ്യുതി മന്ത്രിയോ അല്ലാതിരുന്നിട്ടും ശ്രീ.ബിനോയ് വിശ്വം ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ച് കുറച്ച് പണം മണിക്ക് നൽകുകയും, വീട്ടിൽ വൈദ്യുതി നൽകാനുള്ള ഉത്തരവ് നൽകിയത് പ്രകാരം വൈദ്യുതി കിട്ടുകയും ചെയ്തിട്ടുണ്ടെന്നത് കുഞ്ഞഹമ്മദിക്കയും സമ്മതിക്കുന്നു.
വീടുണ്ടാക്കി കൊടുക്കാമെന്ന് പറഞ്ഞ് പോയ വനം വകുപ്പ് മന്ത്രി ശ്രീ. ബിനോയ് വിശ്വം പിന്നീട് എന്തുചെയ്തു ? എന്ന എന്റെ ചോദ്യത്തിന് ഇതോടെ പ്രസക്തി ഇല്ലാതാകുന്നതുകൊണ്ട് ആ പരാമർശം ലേഖനത്തിൽ നിന്ന് ഒഴിവാക്കുന്നു. വകുപ്പിനുള്ളിൽ നിന്നുകൊണ്ടും വകുപ്പിന് അതീതമായും മന്ത്രി കാണിച്ച സന്മനസ്സിന് നന്ദി രേഖപ്പെടുത്തുന്നു, അദ്ദേഹത്തിന് വിഷമമുണ്ടാക്കുന്ന രീതിയിൽ ലേഖനത്തിൽ വന്ന പരാമർശത്തിൽ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.
മേല്‍പ്പറഞ്ഞ തരത്തിൽ ഒരു സംഘടനയോ കൂട്ടായമയോ വഴി ബന്ധപ്പെട്ടാൽ വീടിനുള്ള 25000 രൂപ സഹായം നൽകാൻ ഇപ്പോഴും വകുപ്പുണ്ടെന്ന കാര്യം അദ്ദേഹം അറിയിക്കുന്നതായും ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.
ശക്തമായ പ്രതികരണം.,
ReplyDeleteഈ ലേഖനം മണിയുടെ പട്ടിണി മാറ്റാനെങ്കിലും കാരണമായെന്കില്‍ ....
ReplyDeleteമണിയെക്കൊണ്ട് മണിയുണ്ടാക്കിയവര്‍ ഒരു മണിനാദം കേള്‍ക്കുന്ന ലാഘവത്തോടെ മണിമുഴക്കം തീര്‍ന്നപോലെ മറന്നു പോയത് ആരുടെ കുറ്റം. ഇത്തരം എത്ര മണിമാര്‍. കിട്ടിയ പ്രശസ്തിയില്‍ സന്തോഷിക്കുക എന്നല്ലാതെ ആരെന്തു ചെയ്യാന്‍. ആരും ഒന്നും ചെയ്യില്ല. ഇപ്പറയുന്ന ഞാന്‍ പോലും.
ReplyDeleteചില ജീവിതങ്ങള്‍ അങ്ങനെയാണ്.
വല്ലാത്ത വിഷമം തോന്നുന്നുണ്ട്.. പക്ഷെ എനിക്കുറപ്പുണ്ട്... മറ്റാരും സഹായിച്ചില്ലെങ്കിലും കുഞ്ഞഹമ്മദിക്കയോടൊപ്പം നമ്മുക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കും.ഈ ലേഖനം ഉണ്ടാക്കിയ ഓളത്തില്‍ കൊട്ടിഘൊഷിച്ചു മോഹന്‍ലാല്‍ ഫാന്സോ..അല്ലെങ്കില്‍ സിനിമാക്കാരോ എന്തെങ്കിലും ചെയ്യുമായിരിക്കാം.... പക്ഷെ അത് തുടര്‍ന്നും ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല...
ReplyDelete‘ഞങ്ങളെപ്പോലുള്ളവർ ഒരുപാട് ദിവസം, ഒരുപാട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാൽ കിട്ടുന്നതിനേക്കാളൊക്കെ പ്രയോജനം താങ്കളെപ്പോലുള്ള ഒരു വ്യക്തി ഒന്ന് മുരടനക്കിയാൽ ഞൊടിയിടയിൽ ഉണ്ടാകും.
ReplyDeleteഈ ലേഖനം ബധിരകർണ്ണങ്ങളെ ഉണർത്തട്ടെ.
മണിയെ തീർച്ചയായും കഴിവും സന്മനസ്സും ഉള്ളവർ സഹായിക്കണം. മറ്റൊന്ന് മണി സിനിമയിൽ അഭിനയിച്ചതുകൊണ്ട് മാത്രം ജനശ്രദ്ധയിൽ വന്നു. ഇതുപൊലെ പട്ടിണി കിടക്കുന്ന എത്രമണിമാർ വേറെയുമുണ്ടാകും. നമ്മളെ പോലെ ദരിദ്രവാസികളും സാധാരണക്കാരുമായ നിസഹായർക്ക് സഹതാപവും ധാർമ്മിക രോഷവും എല്ലാം മനസിൽ തിളപ്പിച്ചുകൊണ്ടു നടക്കാനല്ലേ പറ്റൂ.എന്തിനാണ് ഇവിടെ ഭരണകൂടങ്ങൾ? ലജ്ജയില്ലേ മാറിമാറി ഭരിച്ച ഭരണകൂടപ്രതിനിധികൾക്ക്? നിങ്ങൾ ആരുടെ ക്ഷേമത്തിനാണ് ഇപ്പോഴും തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്നത്? ഇങ്ങനെയൊക്കെ ചോദിച്ചു കലിയടക്കി ഏതെങ്കിലും ഒരു കോടിയും പിടിച്ച് നമ്മളും.......പക്ഷെ ഞാൻ ഇനിയും പ്രതീക്ഷ കൈവിടുന്നില്ല. പ്രതീക്ഷകളാണല്ലോ ജീവിക്കാനുള്ള പ്രചോദനം!
ReplyDelete.ഈ പോസ്റ്റ് കുറെ പേരുടെ എങ്കിലും കണ്ണ് തുറപ്പിക്കും
ReplyDeletemarana shesham valiya smarakam patuthuyarthi vilakku vachatukondu matram kittunna punyavum , marananandhara behumatikalute nettavum enthano? enthenkilum cheyanavunnavar verute kaiyum ketty nokkiyirikkunnatu kanunbozhanu atilere vedana.sir nte toolika eniyum orupatu shaktipetatte enna prarthanayote.
ReplyDeleteമണിയെപ്പോലുള്ളവരുടെ അവസ്ഥ ഇതെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താവും. മറ്റൊരു കുട്ടി മുന്‍പുണ്ടായിരുന്നല്ലോ. സ്കൂള്‍ നാടാകങ്ങളില്‍ ഒക്കെ അവാര്‍ഡുകള്‍ കിട്ടി പി.ജെ ജോസഫിന്റെ ഗുഡ് ബുക്കില്‍ ഇടം നേടി മന്ത്രി നേരിട്ട് വീട്ടിലൊക്കെ ചെന്ന പേരു മറന്നു. ഇവിടെ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
ReplyDeleteനല്ല പോസ്റ്റ് കുറെപേരുടെ കണ്ണ് തുറപ്പിക്കാന്‍ കഴിയും ഉറപ്പ് ...
ReplyDeleteആശംസകള്‍
വളരെ നല്ല ഒരു പോസ്റ്റ്,മണിയുടെ ഈ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ എന്തുചെയ്യാമെന്നാലോചിക്കു ,നിരക്ഷരനും,കുഞ്ഞഹമ്മദിക്കക്കും ഒപ്പം ...ഞാന്‍ ഉണ്ടാകും..
ReplyDeleteശക്തമായ ലേഖനം നമ്മുടെ കണ്ണ് തുറപ്പിക്കട്ടെ. ആശംസകള്‍
ReplyDeleteനമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അറിയിക്കണേ .
ReplyDeleteഎല്ലാ പോസ്റ്റും വായിക്കാറുണ്ട് പക്ഷേ എല്ലാത്തിനും കമന്റ് ഇടാറില്ല ഈ പോസ്റ്റിനു രണ്ടു വരി അഭിനന്ദനങ്ങൾ എങ്കിലും പറയാതിരുന്നാല്‍ എന്ത് മനുഷ്യനാണ് എന്ന് തോന്നുന്നു (മറ്റുള്ളവര്‍ക്കും അത് തോന്നും എന്നുറപ്പാണ് തീര്‍ച്ചയായും ഇതു കൊള്ളേന്ടിടത്തു കൊള്ളും) അതാണ് നിങ്ങളുടെ പോസ്റ്റ്‌ഇന്റെ വിജയം സ്നഹപൂര്‍വം മനു (ഹരി)
ReplyDeleteഒരു സന്തോഷ വാർത്ത. ഈ ലേഖനമാണ് ഈ ആഴ്ച്ചയിലെ മാതൃഭൂമി ബ്ലോഗനയിൽ വന്നിരിക്കുന്നത്. മണിയുടെ കാര്യങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ, പ്രത്യേകിച്ചും സിനിമാക്കാരിലേക്കെത്തിക്കാൻ ഈ ബ്ലോഗന പോസ്റ്റ് ഉപകരിച്ചെന്ന് വരും. മാതൃഭൂമിക്ക് നന്ദി.
ReplyDeleteഇത് മോഹന്‍ലാലിന്റെ ബ്ലോഗ് ആണെന്ന് വച്ച് ചെയ്തതാ.
ReplyDeletehttp://www.thecompleteactor.com/articles2/?p=266#comments
ശക്തമായ പ്രതികരണം...ബ്ലോഗനയിലാണ് ആദ്യം വായിച്ചത്...
ReplyDeleteബ്ലോഗുകളിലൂടെയുള്ള യാത്ര നിര്‍ത്തിയിട്ട് കുറെയായി. ഈ ആഴ്ച്ചയിലെ മാതൃഭൂമിയില്‍ ബ്ലോഗനയിലാണ് വായിച്ചത്. വളരെ നല്ല ഒരു പോസ്റ്റ്. പ്രതികരണങ്ങളോടൊപ്പം പ്രതിഫലനവും ഉണ്ടാകുമെന്ന് കരുതാം. അഭിനന്ദനങ്ങള്‍.
ReplyDeleteഇങ്ങനേയുള്ള ഒരുപാട് ബാല്യങ്ങൾ ആദിവാസി ഊരുകളിലും തെരുവുകളിലുമായി കഴിയുന്നുണ്ട്..
ReplyDeleteഇവർക്കെല്ലാം മാന്യമായി ജീവിക്കനുള്ള സാഹചര്യവും സംവിധാങ്ങളും നമ്മുടെ നാടുകളിൽ എന്നാണാവൊ സാധ്യമാകുക...
This comment has been removed by the author.
ReplyDelete"ഇത് ഒരു സെലിബ്രിടി പട്ടിനിക്കാരനായ കഥയല്ല , ഒരു പട്ടിനിക്കാരന്‍ സെലിബ്രിടി അയ കഥയാണ് ,മണി ഒരു സമരായുധമാണ് ,പട്ടിണിപ്പാവങ്ങളായ ആദി വാസി കള്‍ക്ക് വേണ്ടി പോരാടാനുള്ള ഒരു സമരവുധം"
ReplyDeleteരഞ്ജന്‍ പ്രമോദ് മായുള്ള ഇന്റര്‍വ്യൂ ...തുടര്‍ന്ന് വായിക്കുക..... "http://zakariyavalanchery.blogspot.com/
ഇത്തരം ചില ഓര്മപെടുത്തലുകള്‍ അനിവാര്യമാണ് . അതിനു വേണ്ടി താങ്കള്‍ നടത്തിയ ശ്രമം വിഫലമാവതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു . ആശംസകള്‍ .
ReplyDeleteമാതൃഭൂമിയില്‍ കണ്ടു.
ReplyDeleteസന്തോഷം...
കഷ്ടം, ഒരുപാട് മലയാളികളുടെ മനസ്സില്‍ മനോഹരമായൊരു പുല്ചാടിയായി ചാടി നടന്ന ഒരു പാവം കുട്ടിയുടെ അവസ്ഥ ഇങ്ങിനെ. നമ്മുടെ നാട്ടിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ രാഷ്ട്രീയക്കാരുടെ വെറുമൊരു കിലുക്കം പെട്ടിയല്ലേ. വെറുമൊരു കിലുക്കം പെട്ടി.
ReplyDeleteഫോട്ടോഗ്രാഫര്‍ എന്നാ ചിത്രത്തില്‍ മികച്ച ബാലനടനുള്ള അവാര്‍ഡ് നേടിയ മണി എന്ന ആദിവാസി ബാലനെ ക്കുറിച്ച് മാതൃഭൂമി
ReplyDeleteബ്ലോഗനയില്‍ നിരക്ഷരന്‍ എഴുതിയ കുറിപ്പ് വായിച്ചിട്ട് കുറച്ചുനേരം ഒന്നും ചിന്തിക്കാനോ വായിക്കാനോ ആകാതെ കണ്ണുമടച്ച്
ഞാനിരുന്നു പോയി.അത്രമെലൊരു ഭാരം മനസ്സില്‍ തോന്നി.
എനിക്കോര്‍മ്മ വരുന്നത് ഡാനി ബോയലിന്റെ ഓസ്കര്‍ ചിത്രമായ സ്ലംഡോഗ് മിലനയര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു
പ്രശസ്തരായ മുംബേ തെരുവിലെ രണ്ടു കുട്ടികളുടെ കാര്യമാണ്. മുംബൈതെരുവില്‍ നിന്നുള്ള റുബിന അലി എന്ന പെണ്‍കുട്ടിയും
അസറുദീന്‍ ഷേക്ക് എന്ന ആണ്‍കുട്ടിയും.ഇക്കഴിഞ്ഞ നാള്‍ വീക്ക് വാരികയില്‍ വായിച്ചത്. I'm 12, and I head my family.അതിന്റെ
തലക്കെട്ട് ഇങ്ങനെയാണ്.ഈ കുട്ടിയും അതിന്റെ കുടുമ്പവും ഇപ്പോള്‍ താമസിക്കുന്നത് തെരുവിലല്ല,
ഫ്ലാറ്റിലാണ്.ആറായിരത്തിയഞ്ഞുറു രൂപ സംവിധായകന്‍(സ്ലംഡോഗ് ട്രസ്റ്റ്) ഈ കുട്ടികളുടെ കുടുമ്പത്തിനു മാസം ചെലവിനു
കൊടുക്കുന്നുണ്ട്.അത് തങ്ങള്‍ക്കു വളരെ സഹായകരമാണെന്നവര്‍ പറയുന്നു.ഈ കുട്ടികള്‌ുടെ പഠന ചെലവും ട്രസ്റ്റ് നിര്‍വഹിക്കുന്നു..
തീര്‍ച്ചയായും ലജ്ജയും ഒപ്പം അമര്‍ഷവും തോന്നുന്നുണ്ട്..നമ്മുടെ സമുഹത്തിന്റെ അപചയത്തെയോര്ത്ത്. യൂസ് ആന്‍ഡ് ത്രോ എന്ന
ശൈലിയില്‍ നമ്മുടെ സമൂഹം വലിച്ചെറിഞ്ഞ മണിയെന്ന കുട്ടിയെ ഉയര്‍ത്താന്‍ നമുക്ക് സാധിക്കില്ലേ?
രഞ്ജന്‍ പ്രമോദിന്റെ വരികളും നിരക്ഷരന്‍ ഉയര്‍ത്തുന്ന ചങ്കിനെ കുത്തുന്ന ചോദ്യങ്ങളും മണി എന്ന ആദിവാസി ബാലന്റെ
കുട്ടിയുടെ തുടര്ജീവിതത്തെ കരംപിടിച്ചുയര്ത്താന്‍ സഹായകരമാകും എന്ന് കരുതുകയാണ്. എങ്ങെനെ എപ്രകാരമെന്നു അറിയിച്ചാല്‍ ഞങ്ങളും പങ്കു ചേരാന്‍ തയ്യാര്‍..
why can't I comment in ur facebook.is there any block..
ReplyDelete@ മിഴിവിളക്ക്(ഡോ:ആനി തോമസ്) - മാതൃഭൂമിയിൽ ഈ ലേഖനം വന്നതിനുശേഷം ഇക്കാര്യം ഒരുപാട് പേരിലേക്ക് എത്തിച്ചേർന്നതിൽ സന്തോഷമുണ്ട്. മാതൃഭൂമിയിൽ വരുന്നതിന് മുന്നും പിന്നും ഒരുപാട് പേർ മണിക്ക് സഹായവാഗ്ദാനങ്ങളുമായി ഈ ബ്ലോഗ് വഴിയും അല്ലാതെയും സമീപിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി അറിയിക്കുന്നു. മണിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ അത് കുറ്റമറ്റ രീതിയിൽ തന്നെ ആകണമെന്ന് ആഗ്രഹമുണ്ട്. ആദിവാസി വിഷയം ആയതുകൊണ്ട് നമ്മൾ വിചാരിക്കുന്നതിലുമൊക്കെ സങ്കീർണ്ണമാകുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ അറിയാവുന്നതുകൊണ്ട് എടുത്തുചാടി ഒന്നും ചെയ്യാതെ ശ്രദ്ധിച്ചേ പറ്റൂ. ആദ്യം മണിയെ കാണണം. അവനുമായി സംസാരിക്കണം, തുടർന്ന് പഠിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പാട് ചെയ്താൽ പഠിച്ച് മുന്നോട്ട് നീങ്ങാൻ സന്നദ്ധനാണോ എന്ന് അന്വേഷിക്കണം. അതല്ലെങ്കിൽ പിന്നെന്താണ് വേണ്ടതെന്ന് ആലോചിക്കണം. വീടിനുവേണ്ടിയും മറ്റും എന്തെങ്കിലും ചെയ്യണമെങ്കിൽ അത് പഴുതുകൾ ഇല്ലാത്തവിധത്തിൽ എപ്രകാരം ചെയ്യാമെന്ന് ചിന്തിക്കണം. ഒക്കെ ഈ ബ്ലോഗ് വഴി തന്നെ എല്ലാവരേയും അറിയിക്കുന്നതാണ്.
ReplyDeleteഡോൿടർക്ക് ചെയ്യാൻ സാധിച്ചേക്കുന്ന ഒരു കാര്യം ഞാൻ നിർദ്ദേശിക്കട്ടെ. കുഞ്ഞഹമ്മദിക്ക എപ്പോഴും പറയുമെങ്കിലും ചെയ്തുകൊടുക്കാൻ ശ്രമിച്ച് പലവട്ടം പരാജയപ്പെട്ട കാര്യമാണിത്. ചെതലയത്തോ പരിസരങ്ങളിലോ വെച്ച് ആദിവാസികൾക്കായി ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ ഡോൿടർ വിചാരിച്ചാൽ സാധിക്കുമോ ? ഇത് മണിക്ക് വേണ്ടി മാത്രമല്ല, ആ പരിസരത്തുള്ള എല്ലാ ആദിവാസികൾക്കും വേണ്ടിയുള്ളതാണ്. അത്യാവശ്യം പരിശോധനങ്ങൾ, രോഗനിർണ്ണയങ്ങൾ, അതിന് അവിടെവെച്ച് തന്നെ നൽകാൻ കഴിയുന്ന മരുന്നുകളും ഉപദേശങ്ങളും. അവർക്കുള്ള ആരോഗ്യപ്രശ്നങ്ങളുടെ ഒരു കണക്കെടുപ്പെങ്കിലും നടത്താനായാൽ ഒരു റിപ്പോർട്ട് ഉണ്ടാക്കി വേണ്ടപ്പെട്ടവർക്ക് സമർപ്പിക്കാമല്ലോ ? എന്നിട്ട് എന്ത് നടപടികളാണ് ഉണ്ടാകുക എന്ന് നോക്കാം. ക്യാമ്പ് സംഘടിപ്പിച്ചാൽ ആ പ്രദേശത്തുള്ള മിക്കവാറും ആദിവാസികളേയും സ്ഥലത്തെത്തിക്കുന്ന കാര്യം കുഞ്ഞഹമ്മദിക്ക ചെയ്തുതരും. ആളധികം ഉണ്ടാകുമെങ്കിൽ അതിനനുസരിച്ച് രണ്ട് ദിവസമെങ്കിലും നീളുന്ന ക്യാമ്പ് സംഘടിപ്പിക്കേണ്ടി വരും.
@ മിഴിവിളക്ക്(ഡോ:ആനി തോമസ്) - എന്റെ ഫേസ്‌ബുക്കിൽ സുഹൃത്തുക്കൾക്ക് മാത്രമേ കമന്റ് ചെയ്യാൻ പറ്റൂ. അങ്ങനെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. നിർഭാഗ്യവശാൽ ഡോൿടർ എന്റെ ഫേസ്‌ബുക്ക് സുഹൃത്ത് അല്ലാത്തതാകാം കമന്റിടാൻ സാധിക്കാത്തതിന് കാരണം.
ReplyDeleteവള്രെ നല്ല പോസ്റ്റ്... വേണ്ട സഹായങ്ങൾ നമ്മുക്ക് ചെയ്യാം...
ReplyDeleteസഹപ്രവർത്തകർ രോഗ പീഡകൊണ്ട് ബുദ്ധിമുട്ടുമ്പോൾ അവരെ തിരിഞ്ഞു നോക്കാത്തവരാണ് പല നടിനടന്മാരും അവരുടെ സംഘടനകളും(എല്ലാവരും അങ്ങനെയാണന്ന് പറയുന്നില്ല)..അപ്പോൾ പിന്നെ ഒരു സിനിമയിൽ മാത്രം അഭിനയിച്ച, അതും ആദിവാസിയായ ഒരു ബാലനെ ഓർത്തിരിക്കാൻ അവർക്ക് നേരമുണ്ടാവുമോ..
“Your comment will be visible after approval.“
ReplyDeleteഎന്തു പറ്റി Comment moderation തുടങ്ങിയോ
@ ജുജുസ് - കുറച്ച് നാളായി എന്റെ എല്ലാ ബ്ലോഗുകളിലും, കമന്റ് മോഡറേഷൻ ചെയ്തിട്ടുണ്ട്. ആരൊക്കെയോ ചിലർ തച്ചിനിരുന്ന്, ഓരോരോ പോസ്റ്റുകളിലും തീരെ ആരോഗ്യകരമല്ലാത്ത രീതിയിൽ അനോണിമസ് കമന്റുകൾ അടിച്ച് വിടാൻ തുടങ്ങിയതുകൊണ്ടാണ് ഇപ്രകാരം ചെയ്യേണ്ടി വന്നത്. അവരുടെ സംസ്ക്കാരം എന്റെ ബ്ലോഗിലെ കമന്റ് ബോക്സിലൂടെ പൊതുജനത്തെ അറിയിക്കുന്നതിന് തടയിടാനുള്ള ബാദ്ധ്യത എനിക്കുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയൊരു നടപടി. ആരോഗ്യപരമായ അഭിപ്രായങ്ങൾ അനോണിമസ് ആയിട്ടായാലും അറിയിക്കുന്നതിനായി അനോണിമസ് കമന്റ് ഓപ്ഷൻ ഇപ്പോഴും തുറന്ന് തന്നെയാണ് ഇട്ടിരിക്കുന്നത്. കമന്റ് മോഡറേഷൻ ഇനിയങ്ങോട്ട് തുടരുന്നതായിരിക്കും. മനസ്സിലാക്കുമല്ലോ.
ReplyDeleteമനോജ്, നന്ദി..സമയം കിട്ടാത്തതുകൊണ്ടാണ് എഴുതാന്‍ വൈകുന്നത്.ആദിവാസിക്ഷേമത്തിനു സര്‍ക്കാര്‍ കോടിക്കണക്കിനു രൂപാ നീക്കിവെച്ചിട്ടുണ്ടെങ്കിലും നമുക്കറിയാം അതിന്റെ ചെറിയൊരു അംശം മാത്രമേ അര്‍ഹതപ്പെട്ടിടങ്ങളില്‍ എത്തുന്നുള്ളൂ.അതിനുള്ള പരിഹാരം കണ്ടെത്തിയാല്‍ത്തന്നെ അവര്‍ രക്ഷപെടും.പക്ഷെ അഴിമതിക്കാരെ തുരത്തുക അസാധ്യവും.ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് താല്പര്യമുണ്ട്..മനോജ് നിര്‍ദ്ദേശിച്ചത് പോലെ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത് നല്ലത് തന്നെ .പക്ഷെ ദന്ത ചികില്‍സാ ക്യാമ്പ് കൊണ്ട് അവര്‍ക്ക് കാര്യമായ ഫലങ്ങള്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല.മാത്രമല്ല ഇത്തരമൊരു ക്യാമ്പില്‍ ചെയ്യാനാവുക രോഗനിര്‍ണ്ണയം മാത്രമാണ്..എന്തെങ്കിലും ചെയ്യേന്ടതുണ്ടെങ്കില്‍ അതിനു മെഷിനറികള്‍ (ഡെന്റല്‍ ചെയര്‍ വിത്ത് ആക്സസറിസ്) തന്നെ വേണം..അത് ക്ലിനിക്കുകളില്‍ തന്നെ ചെയ്യണം.ഞാനിതൊക്കെ എഴുതിയെങ്കിലും if a dental camp is very necessary there, surely i shall try to do my best to help them, though so many practical difficulties were there.ഞങ്ങള്‍ രണ്ടാളും രണ്ടു പ്രൊഫഷനാണ്.എന്തായാലും ഞാന്‍ ഇക്കാര്യം ആലോചനയില്‍ വെക്കുന്നുണ്ട്..
ReplyDeleteമണിയെന്ന ആദിവാസി ബാലന്റെ ബാക്കിപത്രം ശ്രദ്ധയില്‍ പെടുത്തിയ മനോജിനു അഭിനന്ദനങ്ങള്‍.
പോസ്റ്റിട്ടയുടനെ തിരക്കിലൊന്ന് വായിച്ച് പോയതാ..
ReplyDeleteപിന്നീടിതിനെ കുറിച്ചെന്തെല്ലാം സംഭവവികാസങ്ങൾ ഉണ്ടായെന്നറീയുവാൻ വന്നതാട്ടാ..
ബ്ലോഗനയിൽ വന്നതിനും അഭിനന്ദനങ്ങൾ...
ഞാന്‍ ആദ്യമായിട്ടാ ഇവിടെ ....ചുമ്മാ തിരഞ്ഞു നടന്നപ്പോള്‍ കണ്ടു .....യാത്രാവിവരണം .....അസ്സല്ലയിട്ടുണ്ട്......ക്രിസ്മസ് ഭാഗമായി ഒരു ബ്ലോഗ് മത്സരം ഉണ്ടായപ്പോള്‍ എഴുതിയതല്ലാതെ ഇങ്ങനെയൊക്കെ എഴുതാന്‍ പറ്റും എന്ന അറിവ് എന്നെ വല്ലാതെ ത്രില്‍ ആക്കി...
ReplyDeleteഎനിക്കും കൂടി പറഞ്ഞു തരുമോ എങ്ങന്നെയാ ബ്ലോഗ് നനായി എഴുതുന്നതെന്ന് ..??? മലയാളത്തില്‍..????
@ അക്ഷി - താങ്കൾ ഇപ്പോൾ ഈ കമന്റ് മലയാളത്തിൽ അല്ലേ എഴുതിയിരിക്കുന്നത്. ഇനിയിപ്പോൾ അതേ മാർഗ്ഗം ഉപയോഗിച്ച് തന്നെ ബ്ലോഗും എഴുതാം. നിലവിലുള്ള ബ്ലോഗിൽ മലയാളത്തിൽ എഴുതി നോക്കൂ. കൂടുതൽ സഹായങ്ങൾക്കായി താഴെയുള്ള ബ്ലോഗുകൾ നോക്കൂ. ഒരുവിധം കാര്യങ്ങൾ എല്ലാം അവിടെ എഴുതിയിട്ടുണ്ട്.
ReplyDeletehttp://indradhanuss.blogspot.com/
http://bloghelpline.cyberjalakam.com/
കൂടുതൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാം. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
എന്നിട്ടും പറ്റുന്നിലെങ്കിൽ http://keralabloggersschool.blogspot.in ൽ കൂടി ഒന്നു പോയാൽ മതി
Deleteഈ വിഷയത്തിന്റെ തുടർച്ചയായി, മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ 2011 മെയ് 15 ലക്കത്തിൽ, ഫാദർ ഡാർളി എടപ്പങ്ങാട്ടിൽ (മുളന്തുരുത്തി) എഴുതിയ കത്ത് ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് അപ്‌ഡേറ്റ് ചെയ്യുന്നു.
ReplyDeleteThank you....you are great...
ReplyDeletemaniye kurich vaichu panathinte dhurth nadathunna cinema lokam pattiniyil kazhiyunna kochu kalakaranu vendi enthengilum cheiumennu pratheekshikkam!!kunjahmad ekkaye polulla manushya snehi kale vayanakkaranu parijaya peduthiadinu nanni.eniyum nalla lekhanamgal pratheekshikunnu.asamsa kalode."
ReplyDeleteoru nerathe bakshanam koduthum veedu vachu koduthum mathram orale daridrathil ninnum kayatan pattilla ath avanod cheyyunna droham mathramakum manik padikanulla soukaryavum cheriya veshangal enkilum cinemayil avanu koduth oru cheriya varumanavum undaki kodukunathavum nallath ennu enik thonnunnu
ReplyDeleteനീരു
ReplyDeleteഒരു സന്തോഷ വാര്‍ത്ത പറയട്ടെ ഇന്നു കൈരളി ടി വി യില്‍ മണി യെ കുറിച്ചുള്ള ഒരു പ്രോഗ്രാം ഉണ്ട് എന്തായാലും നീരു തുടങ്ങിവച്ച കാര്യം ഒരു സംബവമാകുന്നുണ്ട് പിന്നേ ഫേസ്ബുക്ക് വഴി മെസ്സേജ് അയക്കാന്‍ നോക്കിയപോള്‍ അത് ബ്ലോക്ക് ആണ് എന്നു പറഞ്ഞു എഴുതിയിരിക്കുന്നു അതുകൊണ്ട് ഇതു എപ്പോള്‍ കാണും എന്ന്ന്‍ ടെന്‍ഷന്‍ ഉണ്ട് കാരണം പ്രോഗ്രാം ഡേറ്റ് 18.06.11 ആണ് സമയം 07.00 pm
സ്നേഹപൂര്‍വ്വം മനു
@ Manus - ഈ വിവരം അറിയിച്ചതിന് നന്ദി. ഇന്നത്തെ പോഗ്രാം അബുദാബി സമയം 05:30ന് ആണ്. ഞാൻ കാണാൻ ശ്രമിക്കാം. കൂട്ടത്തിൽ ആർക്കെങ്കിലും അത് റെക്കോഡ് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ ഉപകാരമാകുമായിരുന്നു.
ReplyDeleteഈ ഒരു പ്രശ്നം മണിയുടെ മാത്രമല്ല.ഒരു സിനിമാ താരത്തിന്‍റെ മകനായിരുന്നു അവന്‍ എങ്കില്‍ അവസ്ഥ മകിയേനെ...പ്രശ്നം മനുഷ്യന്റെ മനസ് തന്നെ .ഈ ബ്ലോഗിലുടെ ഒരു കൂടായ്മ രൂപപെട്ടിട്ടുള്ളതാനെങ്കിലും എത്രമാത്രം നല്ല കാര്യങ്ങള്‍ നമുക ചെയ്ത കാണിക്കാം .ലക്‌ഷ്യം നല്ലതാവണം എല്ലാവരുടെയും...ഇതിലെ അംഗങ്ങള്‍ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടമായാല്‍ എന്നെയും കൂടെ കൂടണം .നന്ദി .
ReplyDeletehello niraksharan, ipo ee maniyude avasthayentha mohanlalil ninho matu sinimakaril ninho valla responsum undo? avare neritonhu bandhapedan margamonhum ille? ee vishayathil enthenkilum cheyunhundenkil baagabaakaavaan thaalparyamund.
ReplyDeletekunjahammadikkade contact details onhu tharan kazhiyumo? adutha vacation vayanatil pokanamenhund.
നമസ്കാരം നിരക്ഷരന്‍ ,താങ്കളുടെ ഈ പോസ്റ്റിനു നല്ല പ്രതികരണം എന്തെങ്കിലും വന്നോ ?
ReplyDeleteഇതിലെ അംഗങ്ങള്‍ മനിയെപ്പോലുള്ളവര്‍ക്ക് വേണ്ടിയുള്ള ഒരു കൂട്ടമായാല്‍ എന്നെയും കൂടി കൂട്ടണം നന്ദി.
മണിയുടെ കാര്യത്തിൽ എന്ത് സഹായവും ചെയ്യാമെന്ന് ഏറ്റ് ഈ-മെയിൽ വഴിയും അല്ലാതെയുമൊക്കെ ഒരുപാട് പേർ സമീപിച്ചിട്ടുണ്ട്. പഠനത്തിന്റെ കാര്യം വരുമ്പോൾ മണി സ്വയം ഉഴപ്പുന്ന ഒരു അവസ്ഥയാണ് ഇപ്പോളുള്ളത്. വിദ്യാഭ്യാസ യോഗ്യത എന്തായാലും തക്കതായ ഒരു ജോലി ശരിയാക്കിക്കൊടുക്കാം എന്നുവെച്ചാൽ അത് ബാലവേല ആയിപ്പോകും. പിന്നെ ചെയ്യാനാകുന്നത് മഴ നനയാതെ കയറിക്കിടക്കാൻ പറ്റുന്ന ഒരു കൂര ഉണ്ടാക്കിക്കൊടുക്കുക എന്നതാണ്. ഇതുവരെ വന്നിട്ടുള്ള സഹായവാഗ്ദാനങ്ങൾ വെച്ച് അതിന് നമുക്കാവും. പക്ഷെ മണിയുടെ സ്വന്തം പേരിൽ ഒരു വീട് വെക്കാനുള്ള സ്ഥലമെങ്കിലും രേഖയോടെ ഇല്ലാതെ അതിനായി മുന്നിട്ടിറങ്ങാൻ നമുക്കാവില്ല. മണിയുടെ പേരിലല്ലാതെ മറ്റാരുടെയെങ്കിലും പേരിലുള്ള സ്ഥലത്ത് വീട് വെച്ച് കൊടുക്കുന്നത് ഗുണകരമാവില്ല. അത് ഒരുപാട് പ്രശ്നങ്ങളും വിളിച്ചുവരുത്തും. എന്നുവെച്ച് നമ്മൾ മണിയെ ഉപേക്ഷിച്ച് കളഞ്ഞിട്ടില്ല. ആദിവാസികൾക്ക് സർക്കാർ ഭൂമി കൊടുക്കുന്ന പദ്ധതികളൊക്കെ നിലവിലുണ്ടല്ലോ ? ചെതലയത്തെ ചില സന്നദ്ധമനസ്സുകളുടെ സഹായത്തോടെ മണിയുടെ പേരിൽ 3 സെന്റ് സ്ഥലമെങ്കിലും കിട്ടാനുള്ള കാര്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് നടന്നാൽ മണിയുടെ പേരിൽ ഒരു വീട് ഉണ്ടാക്കിക്കൊടുക്കാൻ നമുക്കാവും.
ReplyDeleteഞാന്‍ വായിച്ചു ശരിക്കും സങ്കടം തോനി ഇതുപോലെ ഒരു മണിയല്ല നമ്മുടെ നാട്ടില്‍ ഒരുപാടു മണിയുടെ അവസ്ഥയാണ് ഇത് രക്ഷപെടാനുള്ള വഴി കിട്ടിയിട്ടും മണിയെന്തേ രക്ഷപെട്ടില്ല .നാളയുടെ വാക്ധാനമാകട്ടെ നമ്മുടെ മണി ...........
ReplyDelete"എന്തെങ്കിലുമൊന്ന് ചെയ്ത് നിങ്ങളുടെ കൂട്ടത്തിലെ തന്നെ ഒരു കലാകാരനെ, ഒരു പട്ടിണിക്കാരൻ ബാലനെ രക്ഷിക്കാനാവില്ലെങ്കിൽ തുറന്ന് പറഞ്ഞോളൂ. ഇല്ലാത്ത പൊട്ടും പൊടിയുമൊക്കെ പെറുക്കിക്കൊടുത്ത് സംരക്ഷിക്കാൻ കൂലിപ്പണിക്കാരനായ കുഞ്ഞഹമ്മദിക്കയുണ്ടാകും, കുഞ്ഞഹമ്മദിക്കയോടൊപ്പം അദൃശ്യരായി ഞങ്ങളുമുണ്ടാകും."
ReplyDeleteകണ്ണ് നിറഞ്ഞു പോയി
സന്തോഷ വാർത്തയാണോ അല്ലയ്യോ എന്നറിയില്ല. എന്തായാലും അറിഞ്ഞ വിവരം ഇവിടെ എല്ലാവരുമായും പങ്കുവെക്കുന്നു. മണിക്ക് പ്രായപൂർത്തി ആയെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ മണി വിവാഹിതനായിക്കഴിഞ്ഞിരിക്കുന്നു. കുഞ്ഞഹമ്മദിക്ക വിളിച്ച് അറിയിച്ചതാണ് ഇക്കാര്യം. ഇനി സ്കൂളിൽപ്പോകാനൊന്നും മണിയെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ ?! :( :(
ReplyDeleteഇന്ന് രാവിലെ ചാനലുകൾ മാറ്റുമ്പോൾ മണിയെക്കുറിച്ചുള്ള ഒരു പരിപാടിയുടെ അവസാനഭാഗം കണ്ടൂ. മണി നേരത്തെ ഇവിടെ സൂചിപ്പിച്ചതുപോലെ വിവാഹിതൻ ആണ്. ഒൻപതാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചു. ഇപ്പോൾ കുടുംബം പോറ്റാൻ റോഡുപണിയ്ക്ക് പോകുന്നു. ഇപ്പോഴും അഭിനയിക്കാൻ തയ്യാറാണ്. ആരും വിളിക്കുന്നില്ല എന്ന് മാത്രം. പെട്ടന്ന് ഓർമ്മവന്നത് മനോജേട്ടന്റെ ഈ ലേഖനമാണ്. ഈ വിവരം ഇവിടേയും രേഖപ്പെടുത്തണം എന്ന് തോന്നി. ഒപ്പം മികച്ച ബാലനടനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം കരസ്ഥമാക്കിയ പ്രതിഭയുടെ ഇന്നത്തെ അവസ്ഥയിൽ വിഷമവും
ReplyDeleteകൈരളിയിലെ ഈ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞ് തലേന്ന് തന്നെ കുഞ്ഞഹമ്മദിക്ക വിളിച്ചിരുന്നു. കണ്ടുകൊണ്ടിരിക്കുമ്പോൾ പരിചയക്കാർ പലരും വിളിക്കുകയും ചെയ്തു. ഞാൻ പാലക്കാടുനിന്ന് ബസ്സിൽ എറണാകുളത്തേക്ക് യാത്രയിലായിരുന്നു. അല്ലെങ്കിലും ആ പരിപാടി കാണണമെന്ന് എനിക്കുണ്ടായിരുന്നില്ല :(
Deleteഇന്ന് കുഞ്ഞഹമ്മദിക്ക വിളിച്ച് പറഞ്ഞ മണിയെപ്പറ്റിയുള്ള ഒരു സന്തോഷ വിശേഷം.
ReplyDeleteകഴിഞ്ഞ ദിവസങ്ങളിൽ ടീവിയിൽ കാണിച്ച മണിയെപ്പറ്റിയുള്ള റിപ്പോർട്ട് കണ്ടിട്ട് ചാനൽ വഴി ചില സാമ്പത്തിക സഹായങ്ങൾ മണിക്ക് കിട്ടിയിട്ടുണ്ട്. കൂടാതെ മണിക്ക് ഒരു സിനിമയിൽ അഭിനയിക്കാനുള്ള അവസരവും ആരോ നൽകിയിട്ടുണ്ട്. അതിനായി ഉടനെ തന്നെ മണി കൊച്ചിയിൽ എത്തും എന്നാണ് കുഞ്ഞഹമ്മദിക്ക അറിയിച്ചത്.
കൂടുതൽ സിനിമകളുമായി മണി ചലച്ചിത്രലോകത്ത് തിളങ്ങിനിൽക്കട്ടെ എന്ന് ഈ അവസരത്തിൽ ആശംസിക്കുന്നു.
Enikku thonnunnu Evarudeyokke sathrukkal ivar thanneyalle????????????
ReplyDeleteവയനാട്ടിൽ നിന്ന് കുഞ്ഞഹമ്മദിക്ക വിളിച്ചിരുന്നു. മണിക്ക് സർക്കാർ വക 38 സെന്റ് സ്ഥലവും വീടും കൊടുക്കാൻ തീരുമാനമായി. 10 ലക്ഷം രൂപയോളമാണ് ചിലവ്. ഇപ്പോൾ കണ്ടുവെച്ചിരിക്കുന്ന സ്ഥലത്ത് ഉള്ള വീട് അറ്റകുറ്റപ്പണികൾ നടത്തി മണിക്ക് നൽകും. അങ്ങനെ അവസാനം, കുഞ്ഞഹമ്മദിക്കയുടെ ശ്രമങ്ങൾക്ക് ഫലമുണ്ടാകാൻ പോകുന്നു.
ReplyDeleteസന്തോഷം തരുന്ന വാർത്തയാണ്, വൈകിയെങ്കിലും മണിയെ പരിഗണിച്ചതു നന്നായി. പ്രവർത്തതലത്തിലേക്ക് അതെത്തട്ടെയെന്നു പ്രത്യാശിക്കുന്നു.
ReplyDeleteഎനിക്ക് അറിയ്യാനാഗ്രഹമുള്ളത്. ആദിവാസി ക്ഷേമത്തിനു നീക്കിവക്കുന്ന സംഖ്യകൾ എങ്ങോട്ടു പോകുന്നുവെന്നാണ്.
മണിയെക്കുറിച്ച് ഇന്ന് ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാർത്ത.
ReplyDelete"ഒറ്റ സിനിമയിലൂടെ പേരെടുത്ത വയനാട്ടിലെ മണിയെന്ന ആദിവാസി ബാലനെ ആരും മറന്നുകാണില്ല. മികച്ച ബാലനടനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ച ഈ യുവാവ് ഇപ്പോള്‍ പത്താംക്ലാസ് തുല്യതാ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ്.
ചെല്ലം പാടിനടക്കും മഞ്ചാടി .... ഇങ്ങനെ പാടിപാടി നടന്ന മണിയെ മറക്കാന്‍ മലയാളിക്കാവില്ല. സിനിമ പുറത്തുവന്ന് അധികം താമസിയാതെ അവന്‍ പഠനം നിര്‍ത്തിയിരുന്നു. നാട്ടുകാര്‍ ചില ട്രൈബല്‍ സ്കൂളിലൊക്കെ കോണ്ടുപോയി നോക്കി. കൊണ്ടുവിട്ടവര്‍ തിരിച്ചെത്തുംമുമ്പെ മണി വീട്ടിലെത്തി. പഠനത്തോട് അവന് അത്രക്കുണ്ടായിരുന്നു താല്‍പര്യം. ഇപ്പോള്‍ മണി ആളാകെ മാറി. കുടുംബവും കുട്ടികളുമൊക്കെയായില്ലെ അതുകൊണ്ടാകാം. പത്താം ക്ലാസ് തുല്യതാപരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ് അവനിപ്പോള്‍. കളക്ട്രേറ്റിലെത്തി പരീക്ഷക്കായി പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
അവന്റെ പണ്ടുതൊട്ടെയുള്ള മറ്റൊരാഗ്രഹം ആഗ്രഹം ഇപ്പോഴും ബാക്കിനില്‍ക്കുകയാണ്. സ്വന്തമായി ഒരു വീടില്ല. സര്‍ക്കാര്‍ പദ്ധതികളില്‍ പലതും അപേക്ഷിച്ചു. പക്ഷെ ആരും തിരിഞ്ഞുനോക്കിയില്ല. പഠനം പൂര്‍ത്തിയാകുന്നതോടൊപ്പം അതുകൂടി സാധിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ് മണിയിപ്പോള്‍."
http://www.asianetnews.tv/latest-news/13424-2013-07-07-07-11-04
@ മണികണ്ഠൻ - മണിയെപ്പറ്റി ദീപികയിൽ ഇന്നലെ വന്ന മറ്റൊരു വാർത്ത ദാ ഈ ലിങ്കിലൂടെ പോയാൽ വായിക്കാം.
Delete