സുഹൃത്തുക്കളെ
2007 ഒക്‌ടോബർ 27 മുതൽക്കാണ് ബ്‌ളോഗുകൾ എഴുതിത്തുടങ്ങിയത്. 'നിരക്ഷരൻ' എന്ന ഈ ബ്‌ളോഗിന് പുറമേ യാത്രാവിവരണങ്ങൾക്കായി ചില യാത്രകൾ എന്നൊരു ബ്‌ളോഗും, ചില ചിത്രങ്ങൾ, Niraksharan's Travelogues എന്നിങ്ങനെ മൊത്തം നാല് ബ്‌ളോഗുകൾ കൊണ്ടുനടന്നിരുന്നു ഇതുവരെ.
എല്ലാ ബ്‌ളോഗുകളിലേയും ലേഖനങ്ങൾ ഒരു കുടക്കീഴിൽ ആക്കുന്നതിനെപ്പറ്റി മുന്നേ തന്നെ ആലോചിക്കുന്നതാണെങ്കിലും ഇപ്പോഴാണ് അത് നടപ്പിലാക്കാൻ സൗകര്യപ്പെട്ടത്. മേൽപ്പറഞ്ഞ എല്ലാ ബ്‌ളോഗുകളിലേയും ലേഖനങ്ങൾ ഇപ്പോൾ http://niraksharan.in എന്ന സൈറ്റിലേക്ക് മാറ്റിയിരിക്കുകയാണ്. മേൽപ്പറഞ്ഞ നാല് ബ്‌ളോഗുകളിലും തുടർന്നങ്ങോട്ട് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതല്ല.
യാത്ര, Travelogues, സാമൂഹികം, പുസ്തകം, സിനിമ, ഓർമ്മ, പലവക എന്നിങ്ങനെ ലേഖനങ്ങളെ തരം തിരിച്ച് സൈറ്റിൽ ചേർത്തിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ലേഖനം തിരയാനായി Find സൗകര്യവും ഉണ്ട്.
ഗൂഗിളിലെ റീഡർ സൗകര്യം ഉപയോഗിച്ച് ബ്‌ളോഗുകൾ പിന്തുടർന്നിരുന്നവർക്ക്,
പുതിയ സൈറ്റിൽ ലേഖനങ്ങൾ വരുമ്പോൾ അറിയാൻ പറ്റുന്നില്ല എന്ന് സൂചന
ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് എഴുതിയിടുന്നത്. ബ്‌ളോഗിൽ
പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നെങ്കിലും ഞാനൊരു ബ്ളോഗർ അല്ലാതാകുന്നില്ല.
Web + logger = Blogger എന്ന സൂത്രവാക്യം കണക്കിലെടുത്താൽ, ബ്ളോഗിലോ
പോർട്ടലിലോ സൈറ്റിലോ ഫേസ്‌ബുക്കിലോ ഗൂഗിൾ പ്‌ളസ്സിലോ, ഇതൊന്നുമല്ലാത്ത
മറ്റേത് ഓൺലൈനിൽ ഇടങ്ങളിലോ ലേഖനങ്ങൾ എഴുതുന്ന ഒരാൾ ബ്‌ളോഗർ തന്നെ
ആണെന്നാണ് എന്റെ വിശ്വാസം.
ഇതുവരെ വായനയിലൂടെയും അഭിപ്രായങ്ങളിലൂടെയും പ്രോത്സാഹനം തന്നവർക്കെല്ലാം നന്ദി. തുടർന്ന് വായിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ നിരക്ഷരൻ സൈറ്റിലൂടെ കടന്നുപോകേണ്ടി വരുമെന്ന് വിനയപൂർവ്വം അറിയിക്കുന്നു.
സസ്നേഹം
- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)
Subscribe to:
Post Comments (Atom)
ആ സൈറ്റ് കണ്ടു. നന്നായിട്ടുണ്ട്.
ReplyDeleteആശംസകള്‍ ..പുതിയ ലോകത്തിന്
ReplyDeleteആശംസകള്‍ മാഷേ
ReplyDeleteവിജയാശംസകള്‍ !
ReplyDeleteBest wishes
ReplyDeleteഎല്ലാ ഭാവുകങ്ങളും നേരുന്നു......
ReplyDeleteWoah I love your site content, saved! My spouse and i adored your posts.
ReplyDeleteHere is my blog post; virtual studio set free, http://apple.psghost.com/?p=310,
നോക്കട്ടെ.
ReplyDelete