Saturday, 24 May 2014

നക്ഷത്രമരങ്ങൾ

ക്ഷത്രമരങ്ങൾ എന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കും. കേട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഏതൊക്കെ നക്ഷത്രത്തിന് ഏതൊക്കെ മരം എന്ന് അറിയാത്തവർക്ക് വേണ്ടി ഇതാ ഒരു ലിസ്റ്റ്. തമ്മനത്ത് പുരോഷോത്തമ കൈമളിന്റെ വീട്ടിൽ പോയാൽ ഈ മരങ്ങളെല്ലാം നേരിട്ട് കാണാനും അതിനിടയിലൂടെ ശുദ്ധവായു ശ്വസിച്ച് നടക്കാനുമാകും. ഓരോ മരങ്ങളുടേയും ഉപയോഗവും ശാസ്ത്രീയ നാമവും എല്ലാം മരങ്ങളിൽ എഴുതിത്തൂക്കിയിട്ടുമുണ്ട്.

അശ്വതി - കാഞ്ഞിരം
ഭരണി - നെല്ലി
കാർത്തിക - അത്തി
രോഹിണി - ഞാവൽ
മകയിരം - കരിങ്ങാലി
തിരുവാതിര - കരിമരം
പുണർതം - മുള
പൂയം - അരയാൽ
ആയില്യം - നാഗപൂമരം
മകം - പേരാൽ
പൂരം - പ്ലാശ്
ഉത്രം - ഇത്തി
അത്തം - അമ്പഴം
ചിത്തിര - കൂവളം
ചോതി - നീർ‌മരുത്
വിശാഖം - വയ്യം‌ങ്കത
അനിഴം - ഇലഞ്ഞി
തൃക്കേട്ട - വെട്ടി
മൂലം - പൈൻ
പൂരാടം - ആറ്റുവഞ്ഞ്‌ജി
ഉത്രാടം - പ്ലാവ്
തിരുവോണം - എരുക്ക്
അവിട്ടം - വഹ്നി
ചതയം - കടമ്പ്
പൂരിരുട്ടാതി - തേൻ‌മാവ്
ഉത്രട്ടാതി - കരിമ്പന
രേവതി - ഇലുപ്പ


കൈമളിന്റെ നഴ്സറിയിലെ മരങ്ങൾ, നക്ഷത്രമരങ്ങളിൽ ഒതുങ്ങുന്നില്ല. രണ്ടേക്കറോളം വരുന്ന ആ പുരയിടത്തിൽ ഇല്ലാത്ത മരങ്ങൾ ഏതെന്ന് ചോദിക്കുന്നതാവും എളുപ്പം. ഒരോ മരങ്ങളും കാണിച്ച് വിവരിച്ച് കൈമൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നപ്പോൾ എന്റെ കണ്ണ് തള്ളി. ഇടയ്ക്കിടയ്ക്ക് വിവിധയിനം കായ്കൾ അദ്ദേഹം പറിച്ചുതന്നുകൊണ്ടിരുന്നു. അതിലെ ചാമ്പക്കകൾ മാത്രം തിന്ന് വയറ് തള്ളി. ഇങ്ങനൊരു സ്ഥലം നഗരമദ്ധ്യത്തിലുണ്ടെന്ന് പരിചയപ്പെടുത്തിത്തന്ന ചിത്തിരയ്ക്ക് നന്ദി.

വാൽക്കഷണം:- ഉത്രാടം നക്ഷത്രത്തിൽ ജനിക്കേണ്ട ഞാനെങ്ങനെ അത്തം നക്ഷത്രത്തിൽ ജനിച്ചെന്ന് മാത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല :)

5 comments:

  1. നക്ഷത്രമരങ്ങൾ കൈമളിന്റെ നഴ്‌സറിയിൽ വിൽ‌പ്പനയുമുണ്ട്.

    ReplyDelete
  2. അതെ ആര്‍ക്കും ഇതിനെകുറിച്ചു വലിയ വിവരങ്ങള്‍ ഇല്ല....പല തൈകള്‍ അന്വേഷിച്ചു പോയാല്‍ കിട്ടാനും ഇല്ല . ഞങ്ങള്‍ നാട്ടില്‍ നക്ഷത്രവനമെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം തൈകള്‍ നട്ടുപിടിച്ചു.ഇപ്പോള്‍ വളര്‍ന്നു വരുന്നു.കാഴ്ചകാര്‍ക്ക് കൌതുകമാണാദ്യം .വലിയൊരു വനമാണ് എല്ലാവരുടെയും ...

    ReplyDelete
  3. നാട്ടില്‍ വരുമ്പോള്‍, സമയം കണ്ടെത്തി, ഒന്ന് പോണം ആലുങ്ങല്‍ ഫാംസില്‍. കുറച്ചധികം തൈകള്‍ വാങ്ങണം! താങ്ക്സ് നിരൂ.....

    ReplyDelete
  4. ഇതൊരു പുതിയ അറിവാണ്

    ReplyDelete
  5. താങ്ക്സ്

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.