Thursday, 13 February 2014
സുധീരൻ വന്നതുകൊണ്ട് എന്താണ് മെച്ചം ?
തന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ വെക്കരുതെന്ന് പുതിയ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞതായി ഫേസ്ബുക്ക് വഴിയാണ് അറിഞ്ഞത്. നിജസ്ഥിതി മനസ്സിലാക്കാനായി ചില ഓഫ്‌ലൈൻ പത്രങ്ങളും ഓൺലൈൻ പത്രങ്ങളുമൊക്കെ തിരഞ്ഞു. ആ വാർത്ത എങ്ങും കണ്ടില്ല. കോട്ടയത്തേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ വാർത്ത വായിച്ച് കേൾപ്പിച്ചു തന്നു ഒരു സുഹൃത്ത്. അപ്പോൾ ആ വാർത്ത നിജമാണ്. ഇനി വിഷയത്തിലേക്ക് കടക്കാം.
‘സുധീരൻ വന്നതുകൊണ്ട് എന്താണ് മെച്ചം‘ എന്ന് ഓൺലൈൻ ചർച്ച വരെ നടത്തുന്നുണ്ട് മാതൃഭൂമി പോലുള്ള പത്രങ്ങൾ. പക്ഷെ ഇങ്ങനൊരു കാര്യം വാർത്തയാക്കാൻ വലിയ താൽപ്പര്യമില്ല. എനിക്കൊരു പത്രമുണ്ടായിരുന്നെങ്കിൽ എല്ലാ എഡിഷനിലും മുൻപേജിൽ അടിക്കുമായിരുന്നു ഈ വാർത്ത.
ശ്രീ.സുധീരൻ പ്രസിഡന്റായി വന്നതുകൊണ്ട് കോൺഗ്രസ്സ് പാർട്ടിക്ക് ഗുണമുണ്ടാകുമോ, അതിനകത്തുള്ള ഗ്രൂപ്പുകൾ തകരുമോ, പുതിയൊരു ഗ്രൂപ്പ് ഉണ്ടാകുമോ, എതിർപാർട്ടിക്കാർക്ക് തലവേദനയാകുമോ, എന്നതൊന്നും എന്നെപ്പോലൊരാൾക്ക് വിഷയമല്ല. പക്ഷെ, അദ്ദേഹം ഈ പറഞ്ഞിരിക്കുന്ന ഫ്ലക്സ് ബോർഡ് കാര്യം എനിക്ക് വിഷയമാണ്, സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
എല്ലാ പാർട്ടിക്കാരും നേതാക്കന്മാരും മാതൃകയാക്കേണ്ട ഒരു കാര്യമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അല്ലെങ്കിൽ പുതിയ കെ.പി.സി.സി.പ്രസിഡന്റിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറയുമായിരുന്നു കേരളം. ഇപ്പോഴും അത്തരം ബോർഡുകൾ വന്നിട്ടില്ലെന്നും വരില്ലെന്നും കരുതേണ്ടതില്ല. തീർച്ചയായും വന്നിട്ടുണ്ടാകും. വരുകയും ചെയ്യും. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ആൾക്കൂട്ടമാണിവിടെയുള്ളത്. അങ്ങനെ ഫ്ലക്സ് ബോർഡുകൾ ഇതിനകം വന്നിട്ടുണ്ടെങ്കിൽ,വരുന്നുണ്ടെങ്കിൽ അതെല്ലാം എടുത്ത് മാറ്റാൻ സ്വന്തം പാർട്ടിക്കാരെ ഏർപ്പാടാക്കിക്കൊണ്ട് താങ്കൾ പറഞ്ഞ കാര്യം അതിശക്തമായി നടപ്പിലാക്കുക കൂടെ വേണം ശ്രീ.സുധീരൻ.
എറണാകുളം നഗരത്തിന്റെ കാര്യം മാത്രം ഒന്ന് സൂചിപ്പിക്കാം. കുറേ നാൾ മുൻപ് ഫ്ലക്സ് ബോർഡുകൾ എല്ലാം എടുത്തുമാറ്റാൻ ഉത്തരവ് വന്നു. ജോലിക്കാർ അത് നടപ്പിലാക്കുകയും ചെയ്തു. പക്ഷെ, സ്ഥാപനങ്ങൾ, സിനിമാക്കാർ, എന്നുതുടങ്ങിയ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തെങ്കിലും പാർട്ടിക്കാരുടെയെല്ലാം ഫ്ലക്സ് ബോർഡുകൾ ജനത്തെ നോക്കി കൊഞ്ഞനം കുത്തി അതുപോലെ തന്നെ നെഞ്ച് വിരിച്ച് നിന്നു. ‘അതൊന്നും പരസ്യ ബോർഡുകൾ അല്ല എന്ന് പറഞ്ഞാണ്‘ അധികാരികൾ ആ നടപടിയെ ന്യായീകരിച്ചത്. പാർട്ടിക്കാരുടെ ഫ്ലക്സ് ബോർഡുകളിൽ ആരും തൊട്ടുകളിക്കില്ല. കളിച്ചാൽ വിവരമറിയും. അതാണ് അവസ്ഥ. അതൊക്കെ ജനത്തിന് മനസ്സിലാക്കാവുന്നതേയുള്ളൂ. ജനസേവനമല്ലേ.... ജനസേവനം !!
അതുകൊണ്ട് എന്തുണ്ടായി? നഗരത്തിലുള്ള മുഴുവനിടവും പാർട്ടിക്കാരുടെ ഫ്ലക്സ് ബോർഡുകൾ നിരത്താമെന്ന അവസ്ഥ സംജാതമായി. ഇവരെങ്ങനെയാണ് പൊതുപ്രവർത്തകർ ആകുന്നത്. ഇവരെങ്ങനെയാണ് ജനസേവകരാകുന്നത് ? ഇവരെങ്ങനെയാണ് ജനപ്രതിനിധികൾ ആകുന്നത് ? എനിക്കിതുവരെ പിടികിട്ടിയിട്ടില്ല. കുഴപ്പം വോട്ട് കുത്തി വിടുന്ന ജനത്തിന്റേത് തന്നെ ആണെന്ന് വേണം വിലയിരുത്താൻ. ഏത് പാർട്ടിയായാലും, ഫ്ലക്സ് ബോർഡ് നിരത്തുന്നവർക്ക് വോട്ട് ചെയ്യില്ല എന്ന് പറയാനുള്ള ആർജ്ജവം ജനം കാണിക്കുന്നില്ലല്ലോ ?
ഏതെങ്കിലും പാർട്ടിക്കാരൻ കേരള യാത്ര നടത്തുന്നെന്ന് കേൾക്കുമ്പോഴേ ചങ്കിടിപ്പ് കൂടും. ഏതെങ്കിലും പാർട്ടിക്കാരനെ അദ്ദേഹം ഉൾപ്പെട്ട കേസിൽ നിന്ന് ഒഴിവാക്കിയെന്ന് കേൾക്കുമ്പോൾ മിടിപ്പ് പിന്നേയും കൂടും. ഏതെങ്കിലും പാർട്ടിയിൽ നേതൃമാറ്റം വരാൻ പോകുന്നെന്ന് കേൾക്കുമ്പോൾ ചങ്കിടിപ്പ് തീരെയില്ലാതാകും. ഇതാണിപ്പോൾ പൊതുജനത്തിന്റെ അവസ്ഥ. ഇതിന്റെയൊക്കെ പേരിൽ അടുത്ത ദിവസം റോഡുകൾ ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറയും എന്നത് തന്നെയാണ് കാരണം.
ഫ്ലക്സ് ബോർഡുകൾ കൊണ്ടുള്ള പ്രയോജനം ഈയിടെ അതുൽ ഡോമിച്ചൻ എന്നൊരു സുഹൃത്ത് ചൂണ്ടിക്കാണിച്ചിരുന്നു. മരങ്ങൾ ഇല്ലാത്ത ഈ നാട്ടിൽ വഴി നടക്കുമ്പോൾ വാഹനങ്ങളുടെ പുകയൊന്നും കൊള്ളാതെയും ആ വശത്തു നിന്നുള്ള വെയിൽ ഏൽക്കാതെയും ഫ്ലക്സ് ബോർഡിന്റെ മറപറ്റി നടക്കാനാകുന്നു എന്ന പരിഹാസമായിരുന്നു അദ്ദേഹം രേഖപ്പെടുത്തിയത്. നിയന്ത്രണം വിട്ട് വരുന്ന ഒരു വാഹനത്തെ കണ്ട് ഒഴിഞ്ഞുമാറി രക്ഷപ്പെടാനുള്ള സാദ്ധ്യത കൂടെ ഇല്ലാതാക്കുന്നു പാതയോരത്തെ ഇടതടവില്ലാത്ത ഫ്ലക്സ് ബോർഡ് സംസ്ക്കാരം.
ശ്രീ.സുധീരൻ ഒരു കാര്യം കൂടെ ചെയ്ത് തരണമെന്ന് അഭ്യർത്ഥനയുണ്ട്. കേരളത്തിൽ ഫ്ലക്സ് ബോർഡുകൾ നിരത്തുന്നതിൽ ഒന്നാം സ്ഥാനം കോൺഗ്രസ്സുകാർക്ക് തന്നെയാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. എറണാകുളം ജില്ലയിൽ താങ്കളുടെ പാർട്ടിയിലെ ഒരു സമുന്നത നേതാവിന് ഫ്ലക്സ് ബോർഡുകൾ വെക്കാനായി പ്രത്യേക സംഘം തന്നെ ഉള്ളതായി കോൺഗ്രസ്സുകാരിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില അനാവശ്യ ഫ്ലക്സ് ബോർഡുകളെ ചോദ്യം ചെയ്തപ്പോളാണ് ഈ വിവരം പാർട്ടിയിലെ എതിർഗ്രൂപ്പുകാർ പങ്കുവെച്ചത്. ഇനി അൽപ്പം രഹസ്യമായി ഒരു കാര്യം കൂടെ പറയട്ടെ. താങ്കളുടെ പാർട്ടിക്കാർക്ക് പലർക്കും ഫ്ലക്സ് ബോർഡ് സ്ഥാപനങ്ങൾ വരെ ഉണ്ടെന്നാണ് പിന്നാമ്പുറ സംസാരം. അതുകൊണ്ടാണത്രേ അവരിങ്ങനെ ഫ്ലക്സ് ബോർഡുകളെ പ്രോത്സാഹിപ്പിക്കുന്നതും സ്വന്തം ഫ്ലക്സ് ബോർഡുകൾ നിരത്തി വിലസുന്നതും.
ഈയിടെയായി വാർഡ് പഞ്ചായത്ത് തലത്തിലുള്ള കുട്ടിനേതാക്കന്മാരുടെ സ്ഥാനാരോഹണത്തിന്റെ ഫ്ലക്സ് ബോർഡുകൾ സഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു. ഇവരെയാരെയും ജനം ഇതിന് മുൻപ് ഒരു പൊതുപ്രവർത്തനത്തിലും ജനോപകാരപ്രദമായ കാര്യങ്ങളിലും കണ്ടിട്ടില്ല എന്നതാണ് തമാശ. ആദ്യമായിട്ട് കാണുന്നത് ഈ ഫ്ലക്സ് ബോർഡിലൂടെയാണ്. ഇത്തരം ചോട്ടാ നേതാക്കന്മാരെകൂടെ ഒന്ന് കൂച്ചുവിലങ്ങിടാൻ ദയവുണ്ടാകണം. അവർക്കിനി ഫ്ലക്സ് ബോർഡ് വെച്ചേ പറ്റൂ എന്നാണെങ്കിൽത്തന്നെ ഒരാഴ്ച്ച കഴിയുമ്പോഴെങ്കിലും അതെടുത്ത് മാറ്റാൻ ഒരു ഇണ്ടാസ് പാർട്ടി തലത്തിൽത്തന്നെ വിതരണം ചെയ്യണം.
എന്തായാലും ഈ പ്രഖ്യാപനത്തിലൂടെ താങ്കളുടെ മുഖം, ഫ്ലക്സ് ബോർഡുകളിൽ കാണുന്നതിനേക്കാൾ തെളിവയോടെയാണ് എന്റെ മനസ്സിൽ ഇടം നേടിയിരിക്കുന്നതെന്ന് അറിയിച്ചുകൊണ്ടും, ഇങ്ങനെയൊന്ന് പറയാൻ കാണിച്ച സന്മനസ്സിനെ അഭിനന്ദിച്ചുകൊണ്ടും ചുരുക്കുന്നു.
വാൽക്കഷ്ണം:- “തന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ വെക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ച കെ.പി.സി.സി.പ്രസിഡന്റിന് അഭിവാദ്യങ്ങൾ !!!!!! “ എന്നെഴുതിയ ഫ്ലക്സ് ബോർഡുകൾ കാണാൻ യോഗമുണ്ടാകരുതേ എന്നൊരു ആഗ്രഹം കൂടെ ബാക്കിയുണ്ട്.
--------------------------------------------------------------------
ഇതേ വിഷയത്തിൽ എഴുതിയ മറ്റ് രണ്ട് ലേഖനങ്ങൾ ഇവിടെ വായിക്കാം.
1. വഴി മുടക്കുന്ന ഫ്ലക്സ് ബോർഡുകൾ.
2. പ്രൊഫ:കെ.വി.തോമസിന് ഒരു കത്ത്.
Labels:
സാമൂഹികം
Subscribe to:
Post Comments (Atom)
എനിക്കൊരു പത്രമുണ്ടായിരുന്നെങ്കിൽ എല്ലാ എഡിഷനിലും മുൻപേജിൽ അടിക്കുമായിരുന്നു ഈ വാർത്ത.
ReplyDeleteഈ ഫ്ലക്സ് ബോര്‍ഡുകള്‍ എവിടെയും കൊണ്ട് കളയാന്‍ കൂടി പറ്റില്ലല്ലോ.. അത് അനശ്വരമായ ഒരു മാലിന്യമല്ലേ.. അതുകൊണ്ടാണ് എല്ലാവര്‍ക്കും ഫ്ലക്സിനോട് ഇത്ര ആശ.. എത്ര കാലം കഴിഞ്ഞാലും മാലിന്യമായിട്ടായാലും ഇവിടൊക്കെ തന്നെ കാണാമല്ലോ എന്ന ആശ..
ReplyDeleteലേഖനം ഉഷാറായി കേട്ടോ.. അഭിനന്ദനങ്ങള്‍.
പ്രസക്തമായ ചിന്തകള്‍.
ReplyDeleteഈ വികാരം പങ്കിടുന്നു.
ഓരോ കവലയിലും ഒരു ഫ്ലക്സ് ബോർഡൊക്കെ ഉണ്ടെങ്കിലേ നേതാവാകൂ എന്ന് വിചാരിക്കുന്നവരും കുറവല്ല. മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെടാൻ മടിച്ചു നിന്നവരും കൂടെ നിന്നവരും എല്ലാം വന്നതു പോലെ ഒലിച്ചു പോയെങ്കിലും നേതാവിന്റെ പേരിൽ അഭിവാദ്യമർപ്പിച്ച് വച്ച ഫ്ലക്സ് ബോർഡ് പെട്ടെന്ന് മറക്കാനിടയില്ല.. വഴിയോരങ്ങളിൽ കെട്ടിപ്പൊക്കിയ ഫ്ലക്സ് ബോർഡിൽ നോക്കി സംസ്തൃപ്തി നേടുന്നവരും ഉണ്ടാകും..
ReplyDeleteജനസേവനം മാറി സ്വയം സേവനം കടന്നു വന്നിട്ട് കാലമെത്രയായി... താൻ ആദ്യം തൃപ്തിപ്പെടുക...പിന്നെ കുടുംബം.. അതിനു ശേഷം ബന്ധുക്കൾ.. എന്നിട്ടാവാം നാടും നാട്ടാരും എന്നതല്ലേ ഇന്നത്തെ രാഷ്ട്രീയത്തിന്റെ ആദർശമായി കണ്ടു കൊണ്ടിരിയ്കുന്നത്...
കാര്യപ്രസക്തമായ വാർത്ത തന്നെ.. വ്യക്തമായ വിശകലനത്തോടെ അവതരിപ്പിച്ച് ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി..
"തന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ വെക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ച കെ.പി.സി.സി.പ്രസിഡന്റിന് അഭിവാദ്യങ്ങൾ !!!!!! “ എന്നെഴുതിയ ഫ്ലക്സ് ബോർഡുകൾ കാണാൻ യോഗമുണ്ടാകരുതേ എന്നൊരു ആഗ്രഹം കൂടെ ബാക്കിയുണ്ട്" ithaanu punch line... :)
ReplyDeleteതന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ വെക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ച കെ.പി.സി.സി.പ്രസിഡന്റിന് അഭിവാദ്യങ്ങൾ !!!!!! “ എന്നെഴുതിയ ഫ്ലക്സ് ബോർഡുകൾ കാണാൻ യോഗമുണ്ടാകരുതേ എന്നൊരു ആഗ്രഹം കൂടെ ബാക്കിയുണ്ട്" this is punch line :)
ReplyDeleteപലപ്പോഴും ഇത്തരം ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും അപകടകരമായി മാറുന്നുണ്ട്. ട്രാഫിക് ഐലന്റകളിലും മറ്റും ഗതാഗതം മറയ്ക്കുന്ന രീതിയിലാണ് പലതും വയ്ക്കുക. വഴിവക്കിൽ ഫുട്പാത്തുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ എല്ലാം ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. രാഷ്‌ട്രീയപാർട്ടികളുടെ ഫ്ലക്സുകൾ നീക്കാൻ പോലീസിനും മടിയാണ്.
ReplyDeleteഇപ്പോള്‍ കണ്ടുവരുന്നത്: നാട്ടിലെ അധികമൊന്നും അറിയപ്പെടാത്ത ഒരു സാധാരണക്കാരന്‍ മരണപ്പെട്ടാലും (ബന്ധുക്കളും നാട്ടുകാരും എല്ലാം അറിഞ്ഞിട്ടുണ്ടാകും) തൊട്ടടുത്ത കവലയില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഒരു ഫ്ലക്സ്!...ഇതും നിര്‍ത്തലാക്കണം.
ReplyDeleteദൈവമേ ഇലക്ഷൻ വരുകയാണ് ഇനി എന്തു ചെയ്യും ?
ReplyDeleteതോറ്റാൽ ഒരു കാരണമാക്കാം.
ഈ ‘ഫ്ലക്സും‘ , ‘ഫ്ലാറ്റും‘ തന്നെയാണല്ലോ നാട്ടിലെ ഇന്നത്തെ ഏറ്റവും വലിയ ‘ ഫ്ലോപ്‘ അല്ലേ
ReplyDeleteഎന്തൊക്കെയായാലും ഫ്ലക്സുകളുടെ വരവോടെ തെരഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ സുഖം പോയി. രാത്രികാലങ്ങളിൽ കട്ടൻ കാപ്പിയും മുറിബീഡിയുമായി ചുവരെഴുതാൻ പോയിരുന്നു. ഇന്ന് അത്തരമൊന്നില്ലല്ലൊ
ReplyDelete“തന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ വെക്കാൻ പാടില്ലെന്ന് പ്രഖ്യാപിച്ച കെ.പി.സി.സി.പ്രസിഡന്റിന് അഭിവാദ്യങ്ങൾ !!!!!! “ എന്നെഴുതിയ ഫ്ലക്സ് ബോർഡുകൾ കാണാൻ യോഗമുണ്ടാകരുതേ എന്നൊരു ആഗ്രഹം കൂടെ ബാക്കിയുണ്ട്.
ReplyDeleteഇതാണ് അതിനെ പഞ്ച് ലൈന്‍, വിവരമില്ലാത്ത അനുയായികള്‍ അത് വേണമെങ്കിലും ചെയ്യും.
പഞ്ചിങ്ങ് - വാൽമുറി - അതൊരു കഷ്ണം തന്നെ ആയിട്ടുണ്ട്.
ReplyDeleteസുധീരന്റെ പാത മറ്റു നേതാക്കാന്മാരും പിന്തുടർന്നിരുന്നെങ്കിൽ .. അണികൾ അനുസരിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
ReplyDeleteGood post:)
ReplyDeleteനേതാവ് നേതാവല്ലാതായാലും, അണികൾ ഇല്ലാതായാലും ഇത്തരം ഫ്ലെക്സ് ബോർഡുകളിൽ നേതാവ് അവിടെത്തന്നെ കാണുമല്ലൊ. അതായിരിക്കും ഇതിന്റെയൊക്കെ ലക്ഷ്യം.......!
ReplyDeleteനല്ല പോസ്റ്റ്...
ReplyDeleteഈ വിഷയത്തെപ്പറ്റി മുമ്പെഴുതിയ പോസ്റ്റുകളെല്ലാം വായിച്ചിരുന്നു മാഷേ.
ReplyDeleteശക്തമായ നടപടികള്‍ എടുത്തെങ്കില്‍ മാത്രമേ രക്ഷയുള്ളൂ..........
ആശംസകള്‍
എഴുത്തിലേറെ ഇഷ്ടപ്പെട്ടത് വാല്കഷ്ണമാണ്.......അഭിനന്ദനം..
ReplyDeleteഎഴുത്തിലേറെ ഇഷ്ടപ്പെട്ടത് വാല്കക്കഷ്ണം...അഭിനന്ദനം.
ReplyDelete