Sunday, 31 May 2009

പുകവലി

സിഗററ്റ് പുകയുടെ അല്ലെങ്കില്‍ ബീഡിപ്പുകയുടെ മണം വളരെ ഇഷ്ടമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അച്ഛന്‍ ദിനേശ് ബീഡി വലിക്കാരനായിരുന്നു. ദിനേശ് ബീഡിയല്ലെങ്കില്‍ പനാമാ സിഗററ്റ് അച്ഛന്റെ പതിവായിരുന്നു. അച്ഛന്‍ അടുത്തേക്ക് വരുമ്പോള്‍ കിട്ടുന്ന പുകയുടെ മണം ഇഷ്ടപ്പെട്ട് പോയതില്‍ തെറ്റ് പറയാനാവില്ലല്ലോ ?

പുകവലിയുടെ ദൂഷ്യഫലങ്ങളൊന്നും അറിയാതിരുന്നകാലത്തുണ്ടായിരുന്ന ആ ആകര്‍ഷണം ഒരു ശീലമായി മാറിയിട്ടില്ലെങ്കിലും കോളേജ് കാലഘട്ടത്തില്‍ കുറെയധികം സിഗററ്റുകള്‍ ഞാനും പുകച്ച് തള്ളിയിട്ടുണ്ട്.

പ്രീ-ഡിഗ്രിക്ക് പ്രവേശനം കിട്ടി കോളേജ് എന്ന മായാലോകത്തേക്ക് പുറപ്പെടാന്‍ കച്ചകെട്ടി നില്‍ക്കുന്ന ഒരു പതിനഞ്ചുകാരന്, പുകവലിക്കാരനായ ഏതൊരച്ഛനും കൊടുക്കാന്‍ പറ്റുന്ന തരത്തിലുള്ള ഒരുപദേശമാണ് എനിക്കും കിട്ടിയത്.

“കോളേജ് പഠനകാലത്താണ് പല ചീത്ത സ്വഭാവങ്ങളും കുട്ടികള്‍ക്ക് കിട്ടുന്നത്. അത്തരം ചീത്തസ്വഭാവങ്ങളില്‍ ഒന്നാണ് പുകവലി. ഞാന്‍ പുകവലിക്കാരനായതുകൊണ്ട് നിന്നോട് പുകവലിക്കരുതെന്ന് പറയാന്‍ എനിക്കവകാശമില്ല. അച്ഛന്‍ ചെയ്യുന്നതല്ലേ ഞാനും ചെയ്യുന്നുള്ളൂ എന്ന് നീ തിരിച്ച് ചോദിച്ചാല്‍ എനിക്കുത്തരമില്ലല്ലോ ? നല്ല ശീലമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനിത് കൊണ്ടുനടക്കുന്നത്. നിന്നോട് പുകവലിക്കരുതെന്ന് പറയാന്‍ അവകാശമില്ലെങ്കിലും, എന്റെ പണം കൊണ്ട് പുകവലിക്കരുതെന്ന് പറയാന്‍ എനിക്കവകാശമുണ്ട്. സ്വന്തമായി സമ്പാദിക്കാ‍ന്‍ തുടങ്ങുന്ന കാലത്ത് നിനക്ക് വലിക്കണമെന്ന് തോന്നിയാല്‍ ആയിക്കോളൂ. പക്ഷെ എന്റെ ചിലവില്‍ പുകവലിക്കാന്‍ പാടില്ല.”

വളരെ ബുദ്ധിപൂര്‍വ്വമുള്ള ഒരു ഉപദേശമായിരുന്നതെന്ന് എനിക്ക് മനസ്സിലായത് കോളേജ് പഠനമൊക്കെ കഴിഞ്ഞതിനുശേഷമാണ്. ടീനേജ് പ്രായത്തില്‍ പുകവലി എന്ന ദുഃശ്ശീലത്തില്‍ നിന്നും അകന്നുനില്‍ക്കാന്‍ സാധിച്ചാല്‍ ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും ഒരാള്‍ പുകവലിക്കാരനായെന്ന് വരില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവരുടെ കാര്യത്തിലും ഈ അനുമാനം ശരിയാകണമില്ലെങ്കിലും ബഹുഭൂരിപക്ഷത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സത്യമെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊക്കെ എന്റെ കാഴ്ച്ചപ്പാടുകള്‍ മാത്രമാണ്.

എന്തായാലും പ്രീ-ഡിഗ്രി പഠനകാലം പുകവലിക്കടിമപ്പെടാതെ കടന്നുപോയി. വലിക്കണമെന്ന് ആഗ്രഹം ഉണ്ടായാല്‍പ്പോലും ചേച്ചിമാര്‍ രണ്ടുപേരും അതേ കോളേജില്‍ പഠിക്കുന്നതുകൊണ്ട് അത്തരം ആശയൊക്കെ അടക്കം ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല.

എഞ്ചിനീയറിങ്ങ് ബിരുദപഠനത്തിന് കണ്ണൂരെത്തിയതോടെ കളി മാറി. ഇടയ്ക്കിടയ്ക്കൊക്കെ ഒരു പുക ഒരു ശീലമായിത്തുടങ്ങി. എപ്പോഴാണ് അത് തുടങ്ങിയതെന്നോ ആ ശീലത്തിനടിമയായതെന്നോ കൃത്യമായി ഓര്‍മ്മയില്ല. അവസാന സെമസ്റ്റര്‍ ആയപ്പോഴേക്കും ഏറ്റവും കുറഞ്ഞത് ദിവസം നാലെണ്ണം എന്ന തോതില്‍ വലിയുടെ കാര്യത്തില്‍ പുരോഗതിയുണ്ടായി. പഠനമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും അത്താഴത്തിനുശേഷം ഒരു പുക ചെന്നില്ലെങ്കില്‍ ഒരു വല്ലാത്തെ അസ്വസ്ഥത അനുഭവപ്പെട്ടുതുടങ്ങി. അഡിക്‍ഷന്റെ ലക്ഷണമായിട്ട് കരുതുന്നതില്‍ തെറ്റില്ല. ഭക്ഷണം കഴിഞ്ഞ ഉടനെ വീട്ടില്‍ എങ്ങനെ സിഗററ്റ് വലിക്കും എന്നുള്ളത് ഒരു കീറാമുട്ടിയായി. മുറിയടച്ചിട്ട് വലിച്ചാലും അപകടം തന്നെ. പെട്ടെന്നാരെങ്കിലും വാതിലില്‍ മുട്ടി അകത്തുകടന്നുവന്നാല്‍ പുകയുടെ മണം നന്നായി മനസ്സിലാക്കാന്‍ പറ്റുമെന്ന് ഉറപ്പാണ്.

രാത്രി ഭക്ഷണത്തിനുശേഷം പടിക്കുപുറത്തുകടന്ന് ഇരുട്ടിലൂടെ ഒരു നടത്തം പതിവാക്കിത്തുടങ്ങി. നടത്തമൊക്കെ കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും ഒരു സിഗററ്റിന്റെ പുക ശ്വാസകോശത്തിന്റെ ഉള്ളറകളില്‍ പറ്റിച്ചേന്നുകഴിഞ്ഞിരിക്കും. പക്ഷെ ഈ മാര്‍ഗ്ഗം അത്ര ശാശ്വതമായിത്തോന്നിയില്ല. നാട്ടുകാര്‍ നല്ല പുള്ളികളാണ്. നമ്മളെന്തൊക്കെ ചെയ്യുന്നു എന്തൊക്കെ ചെയ്യുന്നില്ല എന്ന് നോക്കിയിരിക്കുകയാണവര്‍. വല്ലതും കണ്ടുപിടിച്ചാല്‍ നിധി കിട്ടിയ സന്തോഷത്തോടെ വിവരം വീട്ടിലെത്തിച്ചിരിക്കും. അതുകൊണ്ട് ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ റോഡിലിറങ്ങി ഇരുട്ടിലൂടെയുള്ള പുകവലിക്ക് വിരാമമിട്ടു. വീണ്ടും ഒന്നുരണ്ട് പ്രാവശ്യം മുറിയടച്ചിട്ട് വലി തുടര്‍ന്നെങ്കിലും, ഭക്ഷണം കഴിഞ്ഞ ഉടനെ മുറിക്കകത്ത് കയറി വാതിലടയ്ക്കുന്നതിന്റെ പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കാന്‍ പുകവലിക്കാരനായ അച്ഛന് വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ലെന്ന് ഉറപ്പാണു്.‌ മുറിയിലിരുന്ന് വലിച്ചപ്പോഴൊക്കെ ഗര്‍ഫില്‍ നിന്ന് ആരോ കൊണ്ടുവന്നുതന്ന പെപ്സിയുടെ ഒരു കാലി ടിന്നിലായിരുന്നു(കാലി ടിന്നല്ല ഗള്‍ഫീന്ന് കൊണ്ടുവന്ന് തന്നത്. കുടിച്ച് കാലിയാക്കിയത് ഞാന്‍ തന്നെ.) എന്റെ പുകവലിയുടെ രഹസ്യങ്ങള്‍ കുഴിച്ചുമൂടപ്പെട്ടിരുന്നത്. ജനലിലൂടെ പുറത്തേക്ക് ഒരു തീപ്പെട്ടിക്കോള്ളിയോ സിഗററ്റിന്റെ കുറ്റിയോ എറിയാതിരിക്കാന്‍ ഞാനങ്ങിനെ പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നില്ലെങ്കിലും അതങ്ങിനെ സംഭവിച്ചുപോന്നു.

വെളിയില്‍ മറ്റ് ചില സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇക്കാലത്ത് ഞാന്‍ അറിഞ്ഞിരുന്നില്ല. രാവിലെ എഴുന്നേറ്റാലുടന്‍ എന്റെ മുറിയുടെ ജനാലപ്പുറത്ത് ഒരു സിഗററ്റ് കുറ്റിയോ തീപ്പെട്ടിക്കമ്പോ വീണുകിടക്കുന്നുണ്ടോ എന്ന് പരതി നോക്കുന്നത് അച്ഛന്‍ ശീലമാക്കിയിരുന്നു. പുകവലിക്കാരനായ ഒരാള്‍ എത്രയൊക്കെ മറച്ചുപിടിക്കണമെന്ന് കരുതിയാലും ഒരിക്കലെങ്കിലും ഒരു സിഗററ്റ് കുറ്റിയെങ്കിലും അശ്രദ്ധമായി വലിച്ചെറിഞ്ഞിട്ടുണ്ടാകുമെന്നായിരുന്നു അച്ഛന്റെ തത്ത്വശാസ്ത്രം. അങ്ങനെയുള്ള ഒരു സിഗററ്റ് കുറ്റിക്കുവേണ്ടി അച്ഛന്‍ ഡിക്‍ടറ്റീവായിരിക്കുന്നതറിയാതെ എന്റെ സിഗററ്റ് കുറ്റികള്‍ പെപ്സി ടിന്നിനുള്ളില്‍ അന്ത്യനിദ്രകൊണ്ടു. ഈ സിഗററ്റ് കുറ്റി തപ്പിയുള്ള നടത്തത്തെപ്പറ്റി ഒരിക്കല്‍ അച്ഛന്‍ തന്നെ കുമ്പസരിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ അറിയുകപോലുമില്ലായിരുന്നു.

എന്തായാലും പോകെപ്പോകെ ഇത്രയും വിഷമസന്ധികളൊക്കെ തരണം ചെയ്ത് ഒളിച്ചും പാത്തും പുകവലിക്കുന്നതില്‍ ഒരു സുഖവുമില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അങ്ങനെ 1991 ഡിസംബര്‍ മാസത്തില്‍ ഞാന്‍ പുകവലി എന്നെന്നേക്കുമായി ഉപേക്ഷിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ എനിക്ക് സ്വന്തം സമ്പാദ്യമായതില്‍പ്പിന്നെ ഞാന്‍ പുകവലിച്ചിട്ടേയില്ല. വലിച്ചതുമുഴുവന്‍ അച്ഛന്റെ പണം ഉപയോഗിച്ച് തന്നെ. അച്ഛന്റെ ചിലവില്‍ പുകവലിച്ച് നടന്നതിന്റെ കടം വീട്ടാനായി നാട്ടിലേക്ക് പോകുമ്പോള്‍ ചിലപ്പോഴൊക്കെ കുറേ സിഗററ്റ് അച്ഛന് കൊണ്ടുക്കൊടുക്കാറുണ്ടായിരുന്നു കുറേനാള്‍ മുന്‍പുവരെ. പക്ഷെ ഇപ്പോള്‍ അച്ഛന്‍ വലിനിര്‍ത്തിയിരിക്കുന്നതുകൊണ്ട് ആ പതിവുമില്ല.

പിന്നീട് ഇതുവരെ പുകവലിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ലെന്ന് മാത്രമല്ല പുകവലിക്കാര്‍ അടുത്തെത്തുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ടും, ശ്വാസം മുട്ടലും അനുഭവപ്പടാന്‍ തുടങ്ങുകയും ചെയ്തു. ചെറുപ്പത്തില്‍ അച്ഛന്‍ അടുത്തേക്ക് വരുമ്പോള്‍ ഇഷ്ടമായിരുന്ന ആ പുകമണം എനിക്കസഹ്യമായിത്തുടങ്ങിയത് വളരെപ്പെട്ടെന്നാണ്. പൊതുനിരത്തുകളിലും, ബസ്സ്, തീവണ്ടി മുതലായ പൊതുസ്ഥലങ്ങളിലുമൊക്കെ പുകവലിച്ച് സെക്കന്ററി സ്മോക്കിങ്ങ് സമ്മാനിക്കുന്നവരോട് തട്ടിക്കയറുന്നതായി പിന്നെ എന്റെ ശീലം. അങ്ങനെ ബസ്സിലിരുന്ന് പുകവലിച്ച ഒരു അമ്മാവനോട് ഞാന്‍ തട്ടിക്കറിയത് അദ്ദേഹം അച്ഛന്റെ പരിചയക്കാരനാണെന്നറിയാതെയായിരുന്നു. അദ്ദേഹമെന്നെ തിരിച്ചറിഞ്ഞെന്ന് എനിക്ക് മനസ്സിലായത് “രവീന്ദ്രന്‍ മാഷിന്റെ മോനല്ലേ ?” എന്ന ചോദ്യം ഉന്നയിക്കപ്പെട്ടപ്പോളാണു്‌.

“ഇങ്ങനെയാണോ പ്രായമുള്ളവരോട് പെരുമാറുന്നത് ? മാഷിനെപ്പോലൊരാളുടെ മകനില്‍ നിന്നും ഞാനിത് തീരെ പ്രതീക്ഷിച്ചില്ല” എന്നുകൂടെ പ്രഖ്യാപനം വന്നപ്പോള്‍ എന്നിലെ യുവരക്തം ആളിക്കത്തി.

“പൊതുസ്ഥലത്തിരുന്ന് പുകവലിച്ചിട്ട് വീട്ടിലുള്ളവരെ വലിച്ചിഴച്ച് വിഷയം മാറ്റാനൊന്നും നോക്കണ്ട കാര്‍ന്നോരേ“ എന്നുപറഞ്ഞ് ഞാന്‍ കത്തിക്കയറിയപ്പോള്‍ അമ്മാവന്‍ അടങ്ങി.

അക്കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ കത്തിക്കയറാനൊന്നും പറ്റുന്ന കാലമല്ല. കത്തിച്ച് കളയാനുള്ള പ്രായവുമായിരിക്കുന്നു. അതുകൊണ്ട് പുകമണമുള്ളയിടത്തുനിന്നും പതുക്കെ വലിയുകയാണ് ഇപ്പോഴത്തെ പതിവ്. പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്ക് 500 രൂപാ പിഴയിടുന്നു എന്നൊക്കെ വാര്‍ത്ത വന്നപ്പോള്‍ വളരെ സന്തോഷം തോന്നിയെങ്കിലും ആ പ്രഖ്യാപനമൊക്കെ കാറ്റില്‍ സിഗററ്റ് പുകയുടേയും ബീഡിപ്പുകയുടേയുമൊക്കെ കൂടെ പാ‍റിപ്പോയി. കുറേ പൊലീസുകാര്‍ക്കു്‌ പോക്കറ്റുമണി തരമായതുമാത്രം മിച്ചം.

പുകവലിക്കാരോട് വലി നിര്‍ത്താന്‍ പറഞ്ഞ് പിന്നാലെ നടന്നിട്ടൊന്നും കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സ്വയം തോന്നിയാല്‍ ഒറ്റ ദിവസം കൊണ്ട് നിര്‍ത്താന്‍ പറ്റുന്നതേയുള്ളൂ പുകവലി. എണ്ണം കുറച്ചു കുറച്ച് പതുക്കെ പതുക്കെ വലി നിര്‍ത്താമെന്നുള്ളതൊക്കെ വ്യാമോഹം മാത്രമാണ്. എത്രപേര്‍ അങ്ങിനെ വലി നിര്‍ത്തിയിട്ടുണ്ടെന്ന് കണ്ടുതന്നെ അറിയണം.

‘പുകവലി നിര്‍ത്താന്‍ വളരെ എളുപ്പമാണ്. ഞാന്‍ തന്നെ ഇരുപത് പ്രാവശ്യം വലി നിര്‍ത്തിയിട്ടുള്ളതാണ് ‘ എന്ന് തമാശ പറയുന്നവരടക്കമുള്ള പുകവലിക്കാര്‍ വലിയൊന്നും നിര്‍ത്തിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിച്ചാല്‍ത്തന്നെ കുറേയൊക്കെ നന്നായിരുന്നേനേ.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഞാനാദ്യമായി പുകവലിച്ചത്. അതും അച്ഛന്റെ വിശിഷ്ട ബ്രാന്‍ഡായ ദിനേശ് ബീഡി തന്നെ. കട്ടെടുത്ത് വലിച്ചതൊന്നുമല്ല, ‘ഔദ്യോഗികമായി’ വലിച്ചതാണെന്ന് പറയുമ്പോള്‍ അത്ഭുതം കൂറിയിട്ട് കാര്യമില്ല. സംഭവം സത്യമാണ്.

ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്ക്കൂള്‍ നാടകത്തില്‍, അല്‍പ്പം വില്ലന്‍ സ്വഭാവമുള്ള എന്റെ കഥാപാത്രം സ്റ്റേജിലേക്ക് കയറിവരുന്നത് ബീഡി വലിച്ചുകൊണ്ടാണ്. നാടകത്തിലാണെങ്കിലും,സ്വപ്നരംഗത്തായാലും ബീഡി ബീഡി തന്നെയാണല്ലോ ? ആദ്യമായി വലിക്കുമ്പോള്‍ ചുമച്ച് കുരച്ച് നാടകം കൊളമാക്കണ്ടാന്ന് കരുതിയിട്ടാകും, റിഹേസ്‌സലിന്റെ ഭാഗമായി ഒരു അദ്ധ്യാപകന്‍(എന്റെ സ്കൂളിലെ അദ്ധ്യാപകനല്ല) ബീഡി ഒരെണ്ണം കത്തിച്ച് എന്റെ ചുണ്ടത്ത് വെച്ചുതന്നിട്ട് പതുക്കെ ഉള്ളിലേക്ക് വലിക്കാനാവശ്യപ്പെട്ടു. ആദ്യത്തെ ഒന്നുരണ്ട് പുകയെടുത്തതും ഒരുവിധം മോശമില്ലാതെ തന്നെ ഞാന്‍ ചുമച്ചു. പുക അകത്തേക്ക് എടുക്കാതെ കവിളില്‍ത്തന്നെ വെച്ച് പുറത്തേക്ക് ഊതിക്കളഞ്ഞാല്‍ മതിയെന്ന നിര്‍ദ്ദേശം അനുസരിച്ചതോടെ ആദ്യത്തെ പുകവലി സംരംഭം വിജയകരമായി പൂര്‍ത്തിയായി.

ആദ്യമായി പുകവലിക്കാന്‍ എന്നെ പഠിപ്പിച്ച ആ അദ്ധ്യാപകന്‍ മറ്റാരുമല്ല, ‘എന്റെ കാശിനു്‌ നീ വലിക്കരുത് ‘ എന്ന്‍ നിബന്ധന വെച്ച സാക്ഷാല്‍ രവീന്ദ്രന്‍ മാസ്റ്റര്‍ എന്ന എന്റെ പിതാശ്രീ തന്നെ.

ഇന്ന് പുകവലി വിരുദ്ധദിനം. ഞങ്ങള്‍ അച്ഛനും, മകനും വലിയൊക്കെ നിറുത്തി നല്ലകുട്ടികളായിരിക്കുകയാണു്‌.ബാക്കിയുള്ളവര്‍ക്കും വലി നിര്‍ത്തുന്നതിനെപ്പറ്റി ആലോചിക്കാന്‍ എന്തുകൊണ്ടും പറ്റിയ ദിവസം തന്നെ. എന്താ ഒന്നാലോചിക്കുന്നോ ?

60 comments:

 1. nalla vivaranam
  ee dinathil thanee ethu post cheythahu uchithamayi

  ReplyDelete
 2. soory
  thenga odakkan marannupoyi
  aa karmam nan nirvahikkunnu
  tttttapeeeeeeeeeeeeeeeeee
  aaashvasamayi

  ReplyDelete
 3. അടിമപ്പെടുത്തുന്ന ലഹരിവസ്‌തുക്കളൊക്കെയും മനുഷ്യന്റെ നാശത്തിന്‌ കാരണമാകും- ഈ തിരിച്ചറിവ്‌ നഷ്ടപ്പെടുന്നതാണ്‌ പലരുടെയും പ്രശ്‌നം.
  പുകയില്‍നിന്ന്‌ മോചനത്തിന്‌ ശ്രമിച്ച്‌ വിജയിച്ച നീരുവിന്‌ അഭിനന്ദനങ്ങള്‍....
  മദ്യപാനവും, പാന്‍പരാഗുമെല്ലാം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്‌.

  ReplyDelete
 4. മാഷെ താങ്കളെ പോലെ തന്നെ എഞ്ചിനീയറിംഗ് കാലത്ത് പുകവലി ശീലം പിടി കൂടിയതായിരുന്നു എന്നെയും..ദിവസം 3, 4 വരെ ഒക്കെ എത്തിയിരുന്നു.. പക്ഷെ ക്യാമ്പസ്‌ വിട്ടു ഇറങ്ങിയപ്പോള്‍ ആ ശീലവും മെല്ലെ മാറി.. ഇപ്പോള്‍ പുകവലിക്കുന്നവര്‍ അടുത്ത് കൂടെ പോകുമ്പൊള്‍ തന്നെ ശ്വാസം മുട്ടും...

  ReplyDelete
 5. നല്ല അച്ഛനും മകനും !
  ചുരുക്കത്തില്‍ ഒരു ഗവേഷണ പടുവായിരുന്നു അല്ലേ?

  ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി പുക വലിച്ചതാണ് ! റോഡില്‍ കിടന്ന കുറ്റി ബീഡി വലിച്ചു നടന്ന എനിക്ക് ഫുള്‍ ബീഡി വലിക്കാനും അവസരം കിട്ടി! വീട്ടില്‍ വരുന്ന പണിക്കാരുടെ ദിനേശ് ബീഡി കട്ടെടുത്തു . ബീഡി കാണാതായപ്പോള്‍ തന്നെ അവര്‍ക്ക് കാര്യം പിടികിട്ടി . നേരെ പോലീസുകാരനായ പപ്പയുടെയടുത്തു കേസ് ചെന്നു. അന്ന് ഒരു പോലീസ് മോഡല്‍ പ്രയോഗം ( അന്നും ഇന്നും പപ്പാ പുക വലിക്കുകയില്ല ) . അന്നായിരുന്നു എന്റെ അവസാനത്തെ പുകവലി ... നിരക്ഷരാ എല്ലാം ഓര്മിപ്പിച്ചതിന് നന്ദി!

  ഇപ്പോള്‍ ഞാനും നിരക്ഷരന്റെ പോലെ പുകവലിക്കാരുടെ ശത്രുവാണ് !

  ReplyDelete
 6. പുകവലി നിര്‍ത്താന്‍ കഴിഞ്ഞത് നിങ്ങളുടെ ഭാഗ്യം, അഛന്റെയും. പിന്നെ അഛന്റെ കണ്ണ് വെട്ടിച്ച് വലിച്ചിരുന്നതൊക്കെ ഇപ്പോള്‍ അഛന്‍ അറിഞ്ഞുകാണുമല്ലോ. അഛനെ പറ്റിച്ച മകന്‍ തന്നെ.
  ഏതായാലും പുകവലി ,പാന്‍ മസാല പോലെയുള്ള ദുശ്ശീലങ്ങള്‍ വര്‍ജ്ജിക്കപ്പെടേണ്ടത് തന്നെ.

  ReplyDelete
 7. മുത്തച്ഛന്റെ കുറ്റിബീഡി ഞാനും ചെറുപ്പത്തില്‍ വലിച്ചിട്ടുണ്ട്..
  പിടിക്കപ്പെട്ടില്ല.. പക്ഷേ അന്ന് ഒടുക്കത്തെ കുറ്റബോധം കാരണം ഉറങ്ങാന്‍ പോലും പറ്റിയില്ല.. അതേതായലും നന്നായി. പിന്നെ ഇന്നേ വരെ വലിച്ചിട്ടില്ല.. :‌)

  അച്ഛന്‍ ഡിറ്റക്റ്റീവായി നടക്കുന്നത് വായിച്ച് ചിരിച്ചുപോയി...
  നല്ല പോസ്റ്റ്...

  ReplyDelete
 8. നിരക്ഷരൻ മാഷിന്റെ ഈ പോസ്റ്റ് വായിച്ചപ്പോൾ എനിക്കോർമ്മ വന്നത് എന്റെ മോന്റെ കുരുത്തക്കേടിനെ പറ്റിയാണു.എന്റെ വീട്ടിൽ ആരും പുക വലിക്കില്ല.കണ്ണനും പുക വലിക്കില്ലാ എന്നുള്ളത് പ്രണയിച്ചു നടക്കുമ്പോഴേ അറിയാമായിരുന്നു.എന്നാൽ കണ്ണന്റെ 2 ചേട്ടന്മാരും ചെയിൻസ്മോക്കേഴ്സ് ആണു.ഒരിക്കൽ രണ്ടാമത്തെ ചേട്ടൻ വലിച്ച് എറിഞ്ഞു കളഞ്ഞ ബീഡിക്കുറ്റി എന്റെ മോൻ എടുത്തു വലിയ്ക്കുന്നത് യദൃച്ഛയാ ഞാൻ കാണാനിടയായി.അന്നവൻ മൂന്നിൽ പഠിക്കുന്നു.അവനെ മാറ്റി നിർത്തി വഴക്കൊന്നും പറയാതെ ഞാനും കുറേ ഉപദേശിച്ചു.എല്ലാം കഴിഞ്ഞപ്പോൾ അവൻ ഒത്തിരി കരഞ്ഞു.സോറി അമ്മേ എന്നും പറഞ്ഞ്.പിന്നീടിതു വരെ അവൻ ആ സാധനം തൊട്ടിട്ടില്ല്ല എന്നാണെനിക്കു മനസ്സിലായത്.അവൻ വലിച്ചതിൽ ഞാൻ അവനെ അല്ല കുറ്റം പറഞ്ഞത്.ആ‍ പ്രലോഭനം ഉണ്ടാക്കി കൊടുത്ത ചേട്ടനെയാണു
  എന്തായാലും അവസരോചിതമായ പോസ്റ്റ്.

  ReplyDelete
 9. വളരെ നന്നായി എഴുതിയിരിക്കുന്നു.

  പതിനഞ്ചു വർ‌ഷം തുടർച്ചയായി പുകവലിക്കുകയും രണ്ട് കൊല്ലം മുമ്പ് നിറുത്തുകയും ചെയ്‌ത ഒരാളെന്ന നിലയിൽ പറയട്ടെ. വലിച്ച് കൊണ്ടിരുന്ന കാലത്ത് മറ്റുള്ളവർക്കുണ്ടാക്കിയിരുന്ന ബുദ്ധിമുട്ട് എത്രത്തോളമായിരുന്നെന്ന് വലി നിറുത്തിക്കഴിഞ്ഞതിന് ശേഷമാണ് മനസിലാകുന്നത്.

  മിക്കവാറും എല്ലാവരും വെറുതെ ഒരു രസത്തിന്, ഒരു നേരമ്പോക്കിനു് അല്ലെങ്കിൽ ഒരു കമ്പനിക്കു് ആയിരിക്കും ഇത് തുടങ്ങുന്നത്. വളരെ വേഗം തന്നെ ഒഴിവാക്കാൻ കഴിയാത്ത (?) അവസ്ഥയിലേക്കു ആ ശീലം മാറുകയും ചെയ്യും.

  എന്നെങ്കിലുമൊരിക്കൽ ഇതു നിറുത്തേണ്ടി വരുമെന്നുള്ളത് യാഥാർത്ഥ്യമാണെന്നും എന്തെങ്കിലും ഗുരുതരമായ അസുഖത്തിൽ ഇത് കൊണ്ടെത്തിക്കുമെന്നുള്ളത് ഉറപ്പാണെന്നും തിരിച്ചറിയാൻ കഴിഞ്ഞാൽ തീർച്ചയായും ഈ ശീലം ഒഴിവാക്കാൻ കഴിയും.

  നിറുത്തുവാനുള്ള ആഗ്രഹം ഉണ്ടാകുകയും അതിനായി ശ്രമിക്കുകയും ചെയ്യണമെന്ന് മാത്രം !

  നല്ല പോസ്റ്റ്.

  ആശംസകൾ

  ReplyDelete
 10. നിന്നോട് പുകവലിക്കരുതെന്ന് പറയാന്‍ അവകാശമില്ലെങ്കിലും, എന്റെ പണം കൊണ്ട് പുകവലിക്കരുതെന്ന് പറയാന്‍ എനിക്കവകാശമുണ്ട്. സ്വന്തമായി സമ്പാദിക്കാ‍ന്‍ തുടങ്ങുന്ന കാലത്ത് നിനക്ക് വലിക്കണമെന്ന് തോന്നിയാല്‍ ആയിക്കോളൂ. പക്ഷെ എന്റെ ചിലവില്‍ പുകവലിക്കാന്‍ പാടില്ല.”
  ഏതൊരച്ഛനും മകന് കൊടുക്കാന്‍ പറ്റിയ ഉപദേശം.

  ReplyDelete
 11. മനോജ് ജി,
  സമയോജിതമായ പോസ്റ്റ്. നന്നായി.
  എന്റെ അച്ഛന് ചെറുപ്പത്തില് വലിയ പുകവലിക്കാരനായിരുന്നു. അങ്ങിനെ കാലിലേക്കുള്ള രക്തഓട്ടം കുറഞ്ഞ് ഓപ്പറേഷനൊക്കെ വേണ്ടി വന്നു. അതു കൊണ്ടാവാം ആ ശീലം കിട്ടിയില്ല. പിന്നെ അങ്ങ് ചെല്ലുമ്പോള് ഇല്ലാ‍ത്ത ഒരു ദുശ്ശീലമെങ്കിലും ഉണ്ടെങ്കില് പറ എന്നു കല്പ്പിച്ചാല് പറ്യാനൊന്നു വേണ്ടേ എന്നു കരുതി തുടങ്ങിയുമില്ല. 

  ReplyDelete
 12. തന്‍ഷ് - തേങ്ങയ്ക്ക് നന്ദി, കമന്റിനും :)

  വഹാബ് - എനിക്കത്ര വലിയ ശ്രമമൊന്നും നടത്തേണ്ടി വന്നില്ല. ഞാന്‍ അഡിക്‍റ്റ് ആയിരുന്നില്ലായിരിക്കണം :) നന്ദി :)

  കണ്ണനുണ്ണി - നമ്മളുടെ കഥ ഒരേ അച്ചില്‍ വാര്‍ത്തതുപോലുണ്ടല്ലോ ? :)

  നാട്ടുകാരന്‍ - ആ പൊലീസ് മോഡല്‍ പ്രയോഗത്തെപ്പറ്റി വിശദമായി ഒരിക്കല്‍ എഴുതണം കേട്ടോ ? പൊലീസ് കഥകള്‍ വായിക്കാന്‍ ഞാനുടനെ ആ വഴി വരുന്നുണ്ട് :)

  കാസിം തങ്ങള്‍ - അച്ഛനോട് ഞാനീ കാര്യം പറഞ്ഞിട്ടില്ല ഇതുവരെ. അച്ഛന്‍ എന്റെ ബ്ലോഗ് വായിക്കാറുമില്ല. അദ്ദേഹം ഞാന്‍ വലിച്ചിട്ടില്ലെന്ന ആ വിശ്വാസവുമായി കഴിഞ്ഞോട്ടേ :)

  ധനേഷ് - ആ കുറ്റബോധം വന്നത് നന്നായി. എല്ലാം നല്ലതിനാണ് :)

  കാന്താരിക്കുട്ടീ - കൊച്ചുകുഞ്ഞാണെങ്കിലും മകന്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ മനസ്സിലാക്കിയെടുത്തത് കാന്താരിയുടെ ഇടപെടലിന്റെ മേന്മ കൊണ്ടാണ്. അതിന് ഒരു കൈയ്യടി:) മകനെ അടിച്ച് അവശനാക്കുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ അവന് കുറ്റബോധത്തേക്കാള്‍ വാശിയാണ് ഉണ്ടാകുമായിരുന്നത്. കണ്ണന്‍-കാന്താരി, ഒരു പ്രണയവിവാഹം ആയിരുന്നെന്നുള്ളത് പുതിയ അറിവാണ്. ഇതിനെപ്പറ്റി എപ്പോഴെങ്കിലും എഴുതിയിട്ടുണ്ടോ ?

  വശംവദന്‍ - വലിച്ചുകൊണ്ടിരുന്ന ഒരാള്‍ക്കേ വലിക്കാത്തവരുടെ ബുദ്ധിമുട്ട് മനസ്സിലാകൂ എന്ന് പറഞ്ഞത് വളരെ കൃത്യമാണ്. എന്റെ അനുഭവവും അതുതന്നെ. നന്ദി മാഷേ:)

  ബാബുരാജ് - ഡോക്‍ടറേ... അപ്പോ ബാക്കിയെല്ലാ ദുശ്ശീലവും ഉണ്ടെന്നാണോ ? എനിക്കാ വരി വായിച്ച് മനസ്സിലാക്കാന്‍ തന്നെ എളുപ്പം പറ്റിയില്ല. മനസ്സിലായപ്പോള്‍ ചിരി പൊട്ടി:):)

  ‘പുകവലി‘ വായിക്കാനെത്തിയ എല്ലാ പുകവലി വിരുദ്ധര്‍ക്കും നന്ദി :)

  ReplyDelete
 13. നിരൂ.........
  ഇനി ഡ്രാക്കുളയുടെയും ഫാന്റത്തിന്റെയും പടവും പേക്കറ്റിൽ പ്രിന്റു ചെയ്താണത്ര സിഗരറ്റ് മാർക്കറ്റ് ചെയ്യാൻ പോണത്‌. ഈ ബ്ലോഗിന്റെ URLൽ കൂടി അതിൽ കാണിക്കാൻ പറയട്ടെ. വന്നു വായിച്ചു പോടെയ് എന്നെഴുതിയാൽ മതി. വലി നിർത്താൻ ഒരു പ്രചോദനമായാലോ.

  ReplyDelete
 14. ഞാനും പുകവലി നിറുത്തുന്നതിനെക്കുറിച്ച് കാര്യമായി ആലോചിച്ചിട്ട് തുടങ്ങിയിട്ട് കാലം കുറെയായി, ഇതുവരെ സാധിച്ചില്ല. എന്തായാലും ഇന്ന് വലിച്ചില്ല. ഇനി വലിക്കാതിരുന്നാലൊ എന്നും ആലോചിക്കുന്നു. നടക്കുമോയെന്നറിയില്ല.

  ReplyDelete
 15. പുക വലിക്ക് പ്രചാരം നല്‍കാന്‍ ഒരു വലിയ പങ്ക് സിനിമ വഹിച്ചിട്ടുണ്ട്‌ എന്ന് പറയാതെ വയ്യ. ദുഃഖം വരുമ്പോള്‍ സിഗരട്ട് വലിച്ചു തള്ളുന്ന നായക സങ്കല്പം എത്ര വികലമാണ്! ഒരു നേരമ്പോക്കിന് അല്ലെങ്കില്‍ ഞാനിപ്പോള്‍ സിഗരട്ട് വലിക്കാനോക്കെ ആയി എന്ന് കാണിക്കാന്‍ തുടങ്ങിയ പലരും ആ ദുശ്ശീലത്തിന്റെ അടിമച്ചങ്ങലയില്‍ കുടുങ്ങിപ്പോയി എന്നതാണ് സത്യം. ഞാന്‍ വളരെ മുന്‍പേ രക്ഷപ്പെട്ടു ബായീ...:)

  ReplyDelete
 16. എന്റെ അച്ഛനും ഭയങ്കര വലിയാ‍യിരുന്നു, പനാമയും സാധു ബീഡിയും.
  ഞാനും തുടങ്ങി, പ്രീഡിഗ്രിക്ക്, എല്ലാവരേയും പോലെ അച്ഛനെറ്റ് ബീഡികുറ്റി പറക്കി വലിച്ച്.
  കൊളേജിനു ശേഷം ഏതായാലും കടുത്ത വലിയില്ല, കുറച്ച് കാലം മൂന്നോ നാലോ മാസം വലിക്കും, പിന്നെ വര്‍ഷങ്ങളോളം ഉണ്ടാവില്ല. അതു കഴിഞ്ഞാല്‍ ഏതേലും സന്ദര്‍ഭത്തില്‍ പിന്നേം തുടങ്ങും, കുറച്ചുകാലം.

  എന്നുവച്ച് ഉപദേശം കൊടുക്കുന്നതിന് കുറവൊന്നുമില്ല .
  :)

  ReplyDelete
 17. ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇത്തരം ഒളിച്ചുകളികള്‍ എത്രയെത്ര! പുക,മൂക്കിപ്പൊടി, കുടി...
  ഒക്കെ അതിന്‍റെ പാട്ടിന് വിട്ടാല്‍ പ്രശ്നം തീര്‍ന്നു.

  നല്ല വിവരണമായി.
  അച്ഛന്‍റേം മോന്‍റേം ഒളിച്ചുകളിക്ക് പത്ത് മാര്‍ക്ക് കൂടുതല്‍ തന്നിരിക്കുന്നു..

  ReplyDelete
 18. മനു സിഗരെറ്റ് വലിക്കുമായിരുന്നു എന്നുള്ളകാര്യം മനസ്സിലാക്കാന്‍ ഈ പോസ്റ്റ് വേണ്ടി വന്നു.
  ‘പുകവലിവിരുദ്ധ ദിനം‘ എന്നുള്ളത് തന്നെ ഒരു സിഗരറ്റ് കമ്പനിക്കാരുടെ ഒത്താ‍ശയോടെ നടക്കുന്ന മാര്‍ക്കറ്റിങ്ങ് തന്ത്രമായിരിക്കാം.ആര്‍ക്കറിയാം.
  വളരെ രസകരമായി എഴുതിയ പോസ്റ്റ് ,നല്ല ഒഴുക്കോടെ തന്നെ പറഞ്ഞുതീര്‍ത്തിരിക്കുന്നു..അഭിനന്ദനങ്ങള്‍

  ReplyDelete
 19. ടീനേജ് പ്രായത്തില്‍ പുകവലി എന്ന ദുഃശ്ശീലത്തില്‍ നിന്നും അകന്നുനില്‍ക്കാന്‍ സാധിച്ചാല്‍ ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും ഒരാള്‍ പുകവലിക്കാരനായെന്ന് വരില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവരുടെ കാര്യത്തിലും ഈ അനുമാനം ശരിയാകണമില്ലെങ്കിലും ബഹുഭൂരിപക്ഷത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സത്യമെന്നാണ് എനിക്ക് തോന്നുന്നത്. ഇതൊക്കെ എന്റെ കാഴ്ച്ചപ്പാടുകള്‍ മാത്രമാണ്.


  താങ്കളുടെ കാഴ്ച്ചപ്പാടുകള്‍ തികച്ചും ശരിയാണ്...*
  അവസരോചിതമായ പോസ്റ്റ്...
  ആശംസകൾ...*

  ReplyDelete
 20. എന്‍റെ വലിയുടെ കഥയും ഏകദേശം ഇങ്ങനെയൊക്കെത്തന്നെ.. ഞാന്‍ വലി ജോലികിട്ടിയിട്ടും നിര്‍ത്തിയില്ല.. അച്ഛന്‍ മൂക്കിലൂടെ പൊഹ വിടുന്നത്‌ ആരാധനയോടെ മഹന്‍ നോക്കിനില്‍ക്കുന്നതു കണ്ടപ്പോഴാണ്‌ നിര്‍ത്താന്‍ ടൈമായെന്ന്‌ ബള്‍ബു കത്തിയത്‌.. 2004 ജനുവരി ഒന്നിന്‌ അങ്ങു നിര്‍ത്തി..

  ReplyDelete
 21. ഒരു നല്ല പോസ്റ്റ് തന്നെ, നിരക്ഷരന്‍ ചേട്ടാ...

  “പുകവലിക്കാര്‍ വലിയൊന്നും നിര്‍ത്തിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിച്ചാല്‍ത്തന്നെ കുറേയൊക്കെ നന്നായിരുന്നേനേ”

  ഇതു തന്നെ ആണ് എനിയ്ക്കും പറയാനുള്ളത്.

  ReplyDelete
 22. മീനമാസത്തിലെ വെയില്‍ ഏറ്റു ഉണങ്ങിക്കരിഞ്ഞു കിടക്കുന്ന ഒരു ബീഡിക്കുറ്റി കണ്ടപ്പോ ‘എന്താവും ഇവന്റെ രസം?’ എന്ന് ടെസ്റ്റ് ചെയ്യാന്‍ എടുത്തൊന്നു കൊളുത്തി.. ‘ഏതു രസമാ ഇല്ലാത്തത്?’ എന്ന് തുള്ളിച്ചാടി അടുത്തത് എടുത്തു..പിന്നെ പതുക്കെ അടിമയായി..

  പത്തുവര്‍ഷത്തിനിടയില്‍ പതിനന്ചു തവണ നിര്‍ത്തി..

  ഈ പുകയില വിരുദ്ധ ദിനത്തില്‍ പൂര്‍ണ്ണമായും നിര്‍ത്താമെന്നു കരുതി മാതൃഭൂമി പേപ്പര്‍ എടുത്തപ്പോ ദാ കിടക്കുന്നു ഒരു ഇന്‍സ്പെയറിംഗ് വാചകം ‘പുകയില 98% ക്യാന്‍സര്‍ ഉണ്ടാക്കുന്നു..എല്ലാവര്‍ക്കും ഇത് വരണമെന്നില്ല.. ‘ ബാക്കി രണ്ടില്‍ ഒരാള്‍ നീയാടാ എന്ന് ഉള്ളില്‍ നിന്ന് ആരോ വിളിച്ചു പറയുന്നപോലെ.. :)

  ReplyDelete
 23. പുകവലി യൂസ് ലെസ് ആണ്...അത്മാവിനു നമ്മളായിട്ട് പുകയിടേണ്ട കാര്യമില്ല, അത് ദൈവം തമ്പുരാന്‍ സമയത്ത് ചെയ്തുകൊള്ളൂം

  ReplyDelete
 24. innu pukavali virudha dinamaanalle.. vallappozhum onnu randu puka edukkunna sheelam njanum innode nirthunnu.. addict onnumallengilum..

  ReplyDelete
 25. പാര്‍ത്ഥന്‍ - ഏത് പിശാചിന്റെ പടം കാണിച്ചിട്ടായാലും വേണ്ടീല, സംഭവം ഒന്ന് നിര്‍ത്തിയാല്‍ മതിയായിരുന്നു ജനം, കുറഞ്ഞപക്ഷം പൊതുസ്ഥലത്തെങ്കിലും.

  സണ്ണിക്കുട്ടന്‍ - സണ്ണിക്കുട്ടാ, പുന്നാരക്കുട്ടനല്ലേ ? അതങ്ങ് നിര്‍ത്തിയേക്ക് :)

  വാഴക്കോടന്‍ - രക്ഷപ്പെട്ടല്ലോ ? ഭാഗ്യവാന്‍.

  അനില്‍@ബ്ലോഗ് - പലതരം വലിക്കാരേയും, വലി നിര്‍ത്തിയവരേയും ഞാന്‍ കണ്ടിട്ടുണ്ട്. അനിലിന്റേത് അതില്‍ നിന്നൊക്കെ വ്യത്യസ്തം :)കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് പിന്നേം വലിക്കുകയോ ? അത് കൊള്ളാല്ലോ :)

  ഷാജൂ - അച്ഛനാരാ മോന്‍. ഞാനാരാ മോന്‍ :)

  കുഞ്ഞായി - അങ്ങനേം ഒരു കാലം ഉണ്ടായിരുന്നു കുഞ്ഞായീ :)

  ശ്രീ‌ഇടമണ്‍ - ആ പ്രായം വളരെ ഡെലിക്കേറ്റാണ്. പുകവലി മാത്രമല്ല, മറ്റ് തല്ലിപ്പൊളിത്തരങ്ങള്‍, പ്രണയം എന്നിങ്ങനെ ഒട്ടുമിക്ക പുലിവാലുകളും ആ സമയത്ത് ചെയ്തില്ലെങ്കില്‍ പിന്നെ ചെയ്യാന്‍ നേരം തന്നെ കിട്ടിയെന്ന് വരില്ല.

  പാമരന്‍ - കണ്ടോ കണ്ടോ സ്വന്തം മകന്റെ കാര്യം വന്നപ്പോള്‍ പാമരനച്ഛന്‍ നന്നായത് ? വെറുതെയല്ല എന്റച്ഛന്‍ ഡിക്‍റ്റക്‍റ്റീവയത് :)

  ശ്രീ - അങ്ങനൊക്കെ നമ്മള്‍ വിചാരിക്കുന്ന പോലെ നടന്നിരുന്നെങ്കില്‍ !

  ജി മനു ജീ - കമന്റ് വായിച്ച് ചിരിച്ച് പോയി:) ആ 2 എണ്ണത്തില്‍ ഒന്ന് നീയല്ലടാ ദുഷ്ടാ എന്ന് ഉള്ളില്‍ നിന്ന് കേള്‍ക്കാനായി ഞാന്‍ പ്രാര്‍ത്ഥിക്കാം.

  ആചാര്യന്‍ - ഒടുക്കത്തെ ഫിലോസഫിയാണല്ലോ ? :) എന്തോന്ന് ആ പ്രൊഫൈല്‍ ഫോട്ടോയില്‍ കാണണത് ?

  മി - സന്തോഷമായി മാഷേ. എന്നെക്കൊണ്ട് ഈ ഒരു പോസ്റ്റ് വഴി ഒരാളെയെങ്കിലും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞല്ലോ ? കൃതാര്‍ത്ഥനായി :)

  പോസ്റ്റ് വായിച്ച്, പുകവലി അനുഭവങ്ങള്‍ പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 26. മനോജേട്ടന്റെ പുകവലി കഥ വായിച്ചു...ഇനി എന്നാണോ വെള്ളമടി കഥ എഴുതുക?....അതിനായി വെള്ളമടി വിരുദ്ധദിനം വരെ കാത്തിരിക്കേണ്ടി വരുമോ?....
  നന്നായി എഴുതി.. എനിക്കു ഈ ശീലങ്ങൾ ഒന്നും ഇല്ല, പക്ഷെ അതുകൊണ്ട് കോളേജിലെ കൂട്ട്കാർ ഇവനെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന ചീത്തപ്പേരു സമ്പാദിച്ചു തന്നു :P

  ReplyDelete
 27. dear manoj, I am new to internet and newer to your boolokam. Read all your blogs.Very inspiring thoughts and words. wishing you and family very best

  jaya

  ReplyDelete
 28. നീരക്ഷരേട്ടാ.....,
  രസകരമായിരുന്നു.....
  പുകവലിക്കാര്‍ക്കു പുകവലി നിര്‍ത്താന്‍ ഒരു ഉപദേശം കൊടുക്കുന്നതിനേക്കാള്‍ എത്രയോ ഫലപ്രദമായിട്ടു ഈ ഓര്‍മ്മക്കുറിപ്പ് എനിക്കു തോന്നുന്നു. സ്കൂളിലെ നാടകത്തില്‍ അങ്ങനെയുള്ള ഒരു ക്യാരക്ടര്‍ എന്‍റെ സ്വപ്നമായിരുന്നു.എന്തായാലും സാറ് തന്നെ ഗുരു ആയി അല്ലെ...!!!! ഭാഗ്യവാന്‍..!!!!!
  നിങ്ങളുടെ അച്ചനോട് എനിക്കു ബഹുമാനം തോന്നുന്നു.

  ReplyDelete
 29. ഹി ഹി.. കൊള്ളാം നല്ല അച്ഛന്‍.. നല്ല മോനും (പുകവലി നിറുത്തിയതു കൊണ്ട്).. കാണാന്‍ താമസിച്ച് പോയി.. എന്റെ കൂട്ടത്തിലുള്ള ചെയിന്‍ സ്മോക്കേര്‍സിനൊക്കെ അയയ്ക്കുന്നുണ്ട് .. ലവന്മാരുടെയൊക്കെ വിചാരം ഇതു നിറുത്താന്‍ പറ്റാത്ത ഒന്നാണെന്നാ...

  ReplyDelete
 30. നല്ല പോസ്റ്റ്‌..

  എനിക്ക് സിഗരറ്റ് മണമടിച്ചാല്‍ തന്നെ ഓക്കാനം വരും,..

  ReplyDelete
 31. mashae, mashintae ezhuthu kollam ketto....pakshae enikoru request ullathenthennal aa font size onnu koottiyirunnenkil it w'd hv been easy to read. vaayichu kazhinjappol sherikkum thalavaedanichu poyi kaeto..

  ReplyDelete
 32. mashae, mashintae ezhuthu kollam ketto....pakshae enikoru request ullathenthennal aa font size onnu koottiyirunnenkil it w'd hv been easy to read. vaayichu kazhinjappol sherikkum thalavaedanichu poyi kaeto..

  ReplyDelete
 33. പുകവലിക്ക് അടിമപ്പെട്ടാൽ അതത്രപെട്ടന്ന് നിറുത്താൻ സാധിക്കില്ല എന്നാണെന്റെ അഭിപ്രയം. എന്റെ അച്ഛനും സാമാന്യം നന്നായിതന്നെ പുകവലിക്കുമായിരുന്നു. ദിനേശ് ബീഡിയായിരുന്നു അച്ഛന്റേയും ഇഷ്ട ബ്രാന്റ്. എന്നാൽ പിന്നീടെപ്പോഴോ അച്ഛൻ കാജായിലേയ്ക്കു മാറി. പലപ്പോഴും ശ്വാസകോശസംബന്ധമായ അസുഖങ്ങൾ അച്ഛനെ അലട്ടിയിരുന്നു. അന്നെല്ലാം ബീഡിവലി കുഴപ്പമില്ലെന്നും സിഗരെറ്റാണ് വില്ലനെന്നും അച്ഛൻ ഡോക്ടർമാരെ ഉപദേശിച്ചു. പലപ്പോഴും അച്ഛൻ പുകവലി പൂർണ്ണമായി നിറുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ അധികകാലം ഈ ശീലത്തിൽ നിന്നും വിട്ടുനിൽക്കാൻ അച്ഛനു സാധിച്ചിട്ടില്ല. ഇത് ചീത്തശീലമാണെന്ന് അദ്ദേഹം ഞങ്ങളെ ഉപദേശിക്കുകയും ചെയ്തിരുന്നു. ഈ ശീലം തുടങ്ങാ‍തിരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് എന്റേത്.

  ReplyDelete
 34. വലിക്കുന്നവര്‍ വലിക്കട്ടെ. അതു മറ്റുള്ളവര്‍ക്കു് ബുദ്ധിമുട്ടാവാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ മതിയായിരുന്നു.

  ReplyDelete
 35. ഉചിതമായ പോസ്റ്റ്‌. എനിക്കും വളരെ അസഹനീയം ആണ് സിഗരറ്റ്‌ പുക.

  ReplyDelete
 36. ഞാനും സിഗരറ്റ് വലി നിർത്താനുള്ള പുറപാടിലാണ്.പക്ഷെ ഞാൻ ഒരു അഡിറ്റീവ് അല്ല,ചില ദിവസങ്ങളിൽ ഒരണ്ണം.കഴിഞ്ഞ രണ്ടര വർഷം നിർത്തിവെച്ച് ശീലം വീണ്ടും തുടങ്ങി.പക്ഷെ ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള വലിയാണ്.നാട്ടിൽ ചെന്നാൽ തീരെ വലിക്കില്ല,മദ്യപിക്കാത്ത,സിഗരറ്റ് വലിക്കാത്ത അച്ഛനെ കാണുമ്പോൾ,ഞാൻ ചെയുന്നത് ശരിയല്ലെന്ന് തോന്നും, മനസ്സിൽ കുറ്റബോധവും..അടുത്ത പുകവലിവിരുദ്ധ ദിനത്തിന് മുമ്പ് ഈ ദുശീലം നിർത്താൻ നോക്കണം..

  ReplyDelete
 37. കൊള്ളാം മോനേ, നല്ല ഉപദേശം . ജനങ്ങളെ ബോധവല്‍ക്കരണത്തിനു, പറ്റിയ ദിവസംതന്നെ തിരഞ്ഞെടുത്ത്തിനു നന്ദി .ജീവ നാശിനിയായ ,പുകവലി നിര്‍ത്താന്‍ തയ്യാറെടുക്കുന്ന ഓരോ വെക്തിക്കും നന്ദി

  ReplyDelete
 38. " ഞങ്ങള്‍ അച്ഛനും, മകനും വലിയൊക്കെ നിറുത്തി നല്ലകുട്ടികളായിരിക്കുകയാണു്‌.ബാക്കിയുള്ളവര്‍ക്കും വലി നിര്‍ത്തുന്നതിനെപ്പറ്റി ആലോചിക്കാന്‍ എന്തുകൊണ്ടും പറ്റിയ ദിവസം തന്നെ. എന്താ ഒന്നാലോചിക്കുന്നോ ? "

  എന്തോ ?? എന്നാല്‍ കേട്ടോ! താങ്കളുടെ അച്ഛന്‍ ബീഡിയും പനാമ സിഗരറ്റും നിറിത്തി പക്ഷെ എപ്പോള്‍ സിസര്‍ ഫില്‍റ്റര്‍ ആണ് വലികുന്നത്! കഴിഞ്ഞ മാസം അദേഹം വീണ്ടും തുടങ്ങി!!

  ReplyDelete
 39. This comment has been removed by the author.

  ReplyDelete
 40. നല്ല അച്ഛനും മകനും......വിവരണം അടിപൊളി.
  ''പുകവലി ആരോഗ്യത്തിന് ഹാനികരം'' എന്ന മുന്നറിയിപ്പ് എന്നെ വല്ലാതെ വേട്ടയാടാറുണ്ട്. ചില രാത്രികളില്‍ ഞാന്‍ നാളെമുതല്‍ പുകവലിക്കില്ല എന്ന് തീരുമാനിക്കും. പക്ഷെ പിറ്റേ ദിവസം സിഗരറ്റ്‌ പാക്ക് കാണുമ്പോള്‍ തീരുമാനങ്ങള്‍ അടുത്ത ദിവസത്തിലേക്ക് മാറ്റി വേഗം സിഗരറ്റിനു തീ കൊളുത്തും.
  അങ്ങിനെ എത്ര ദിവസങ്ങള്‍ കഴിഞ്ഞു....പുകവലി തീര്‍ച്ചയായും നിര്‍ത്തണം.

  ReplyDelete
 41. പുകവലിക്കുന്നവര്‍ക്കറിയില്ല വലിക്കാത്തവരുടെ ശ്വാസംമുട്ടല്‍. :-)

  ReplyDelete
 42. thangaludea post valarea nanayitundu........

  nan engg 1st yearil thudangiya "vali" ipol valarea bangiyayi thudarunu..... "pukavali virutha dinathil" vali nirthamanu vicharicha nan annu thanea record no of ciger valichu.....

  vettil ...olichum ....pathum tensionnodea valicunathinekal nallathu valikathiricunathanenu enikum palopolum thoniyitundu

  ReplyDelete
 43. നന്ദി, 17 വയസ്സില്‍ തുടങ്ങിയ പുകവലി 38 വയസില്‍ നിര്‍ത്തി. നിര്‍ത്തേണ്ടി വന്നു ഇപ്പോള്‍ നല്ല സുഖം തോന്നുന്നു. വൈകിയാണെങ്കിലും ഇതു വായിച്ചപ്പോള്‍ എഴുതാന്‍ തോന്നി

  ReplyDelete
 44. പുകവലിക്കുന്നവര്‍ പറയും ...
  "പുക വലിച്ചാല്‍ മരിക്കും,......വലിച്ചില്ലെങ്കിലും മരിക്കും ........... എന്നാല്‍ പിന്നെ വലിച്ചിട്ട് മരിക്കാം" .
  പക്ഷേ അതല്ല കാര്യം ....
  ഏതായാലും മരിക്കും.... പക്ഷേ നമ്മള്‍ ആയിട്ടെന്തിനാ നമ്മുടെയും മറ്റുള്ളവരുടെയും ആയുസ്സ്‌ കുറക്കുന്നത് ?....

  ReplyDelete
 45. Thanks a lot for this writup... we both happened to be having same experiences... great to read from somebody else...

  ReplyDelete
 46. Decided to show this post to my chain smoker dad.

  ReplyDelete
 47. Btw, if I had read this post earlier, I would have guessed that you are my "super senior" at GCEK!

  ReplyDelete
 48. എല്ലാ പുകവലിക്കാരും ഇത് വായിച്ചാല്‍ നന്ന്. അപരര്‍ക്ക് ദ്രോഹം വരുതുന്നതില്‍ മുന്‍പന്തിയില്‍ ഉള്ളത് പുകവലി തന്നെ. ഞാനും ഒരു ചെറിയ കുറിപ്പ്‌ ഇതിനെതിരെ എഴുതിയിട്ടുണ്ട്. താല്പര്യമെന്കില്‍ വായിക്കാം.

  http://www.shaisma.co.cc/2010/01/blog-post_13.html

  ReplyDelete
 49. ഏതാണ്ട് ഇരുപത് വർഷമായി ദിനം പ്രതി ഇരുപത് സിഗരറ്റ് വീതം വലിക്കുന്ന എനിക്ക് ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും വിലപിക്കാനേ കഴിയൂ,സിഗരറ്റ് വലി നിർത്താനാകുന്നില്ല.ഞാൻ അതിന്റെ അടിമയായിപ്പോയി.

  ReplyDelete
 50. നിരക്ഷരന്
  ആത്മാവും കുറേകാലം "ആത്മാവിനു സിഗരറ്റിന്റെ പുക കൊടുത്തു" ! കാലം മാറി. ഇന്ന് സിഗരറ്റിന്റെ സാമിപ്യം ഇല്ലാതെ തന്നെ പുകയുണ്ട്. പക്ഷെ അന്ന് പുകച്ച ആ സിഗരറ്റുകളില്‍ പലതും വിലമതിക്കുന ഓര്‍മ്മകള്‍ ആണ്. ആദ്യത്തെ പുകവലി , കൂടുകാരുടെ കൂടെ പുകവലി, പല തീരുമാനങ്ങള്‍ എടുക്കുവാന്‍ ചിന്തിപ്പിക്കുന പുകവലി, ഒറ്റ പെടാതിരിക്കുവാന്‍ ഒരു കൂട്ടായി ഒരു പുകവലി ! അങ്ങിനെ കുറേകാലം കൂടെ കൊണ്ട് നടന്ന കൂട്ടുകാരന്‍ എനക്ക് വേണ്ടതായ ദിവസം തന്നെ മറ്റൊരുവന്റെ കൂട്ടുകാരനായി കാണും. പക്വത ഇല്ലാത്ത കാലത്ത് പുകവലിക്ക് അടിമയാകുന്ന യുവത്വത്തിനെ കുറ്റം പറയണോ, അതോ അപകടം ആണെന്ന് അറിഞ്ഞും ഇതു ലഭ്യമാകുന്ന ഈ സമോഹത്തിന്റെ കച്ചവട മനോഭാവമോ ഇതിനു ഉത്തരവാദി? ഉത്തരം കിട്ടാന്‍ ആതമാവിനു ഒരു പുക കൊടുക്കേണ്ടി വരും !

  ReplyDelete
 51. ഞാനിന്നീ പോസ്റ്റിലെത്തിയത് വളരെ അപ്രതീക്ഷിതമായാണ്..ഇന്ന് രാവിലെ ഞാന്‍ വിചാരിച്ചതേ ഉള്ളു ബാക്കിയിരിക്കുന്ന സിഗററ്റുകള്‍ ഇന്ന് വലിച്ചെറിഞ്ഞ് കളയണം..ഇന്നു മുതല്‍ വലിക്കില്ല എന്നൊക്കെ..അത്ര വലിയ വലിക്കാരന്‍ ഒന്നുമല്ല കേട്ടോ..പോളിയില്‍ പഠിക്കുമ്പോ കൂട്ടുകാരോട് ഒപ്പം ചേര്‍ന്ന് ഒരു പാട് വലിച്ചിട്ടുണ്ട് ..പക്ഷെ അന്നും ഇന്നും അഡിക്ഷന്‍ തോന്നിയിട്ടില്ല..ഇതിപ്പോ തന്നെ വെറും രണ്ട് മാസമേ ആയിട്ടുള്ളു വലി പുനരാരംഭിച്ചിട്ട്..അതു ദിവസം ഒരു സിഗററ്റ്..ഭാര്യ നാട്ടീപ്പോയപ്പോ റൂമില്‍ ഒറ്റക്കായപ്പോള്‍ പുനരുജ്ജീവിപ്പിച്ച ഒരു ശീലം!..എന്തായാലും ഇന്നു മുതല്‍ അതു പൂര്‍ണമായും നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു..അപ്പോഴാണീ പോസ്റ്റില്‍ എത്തിപ്പെട്ടത്. ...ഉപദേശവും ആദ്യത്തെ ബീഡി ചുണ്ടില്‍ വച്ച് തന്നതു അച്ഛനായത് വളരെ രസകരമായി !

  ReplyDelete
 52. “കോളേജ് പഠനകാലത്താണ് പല ചീത്ത സ്വഭാവങ്ങളും കുട്ടികള്‍ക്ക് കിട്ടുന്നത്. അത്തരം ചീത്തസ്വഭാവങ്ങളില്‍ ഒന്നാണ് പുകവലി. ഞാന്‍ പുകവലിക്കാരനായതുകൊണ്ട് നിന്നോട് പുകവലിക്കരുതെന്ന് പറയാന്‍ എനിക്കവകാശമില്ല. അച്ഛന്‍ ചെയ്യുന്നതല്ലേ ഞാനും ചെയ്യുന്നുള്ളൂ എന്ന് നീ തിരിച്ച് ചോദിച്ചാല്‍ എനിക്കുത്തരമില്ലല്ലോ ? നല്ല ശീലമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനിത് കൊണ്ടുനടക്കുന്നത്. നിന്നോട് പുകവലിക്കരുതെന്ന് പറയാന്‍ അവകാശമില്ലെങ്കിലും, എന്റെ പണം കൊണ്ട് പുകവലിക്കരുതെന്ന് പറയാന്‍ എനിക്കവകാശമുണ്ട്. സ്വന്തമായി സമ്പാദിക്കാ‍ന്‍ തുടങ്ങുന്ന കാലത്ത് നിനക്ക് വലിക്കണമെന്ന് തോന്നിയാല്‍ ആയിക്കോളൂ. പക്ഷെ എന്റെ ചിലവില്‍ പുകവലിക്കാന്‍ പാടില്ല.”


  ഇതില്‍പ്പരം നല്ല ഉപദേശമില്ല തന്നെ!

  ReplyDelete
 53. പുകവലി എല്ലാവര്‍ക്കും ഏറ്റവും ദോഷം ചെയ്യുന്ന ഒന്നാണ്..അതിലും ദോഷമാണ് പാന്‍ മസാലകള്‍

  ReplyDelete
 54. പോര്‍ച്ചുഗീസ് കാരാണ് പുകയില ഇന്ത്യയില്‍ കൊണ്ടുവന്നതെന്ന് കേട്ടിട്ടുണ്ട് ഇത് ശരിയാണോ..ആണെങ്കില്‍ അവര്‍ ഇന്ത്യയോടു ചെയ്ത ഏറ്റവും വലിയ കൃരതയാ ഇത് -അനി മോന്‍

  ReplyDelete
 55. കൊള്ളാം നല്ല ഒരു നീക്കം..എല്ലാ വിധ ആശംസകളും

  ReplyDelete
 56. vayichapol enikum nirthan kothiyakunnu... but wat 2 do? ithu vara thudangiyittilla.... ini nirthanayit thudangiyalo???????????

  ReplyDelete
 57. 1991 മുതൽ 2013 മെയ്‌ 7 വരെ ഇടക്കാലത്തെ ഒരു 6 മാസ്സ അവധി ഒഴിച്ച് നിറുത്തിയാൽ മോശം ആരും പറയാത്ത വലിക്കാരൻ ആയിരുന്നു ഞാൻ... ഇക്കഴിഞ്ഞ വെക്കേഷൻ കാലത്ത് എന്റെ 7 വയസ്സുകാരൻ മകൻ എന്നോട് ചോദിച്ച ഒരു ചോദ്യം എന്റെ വലി ഇല്ലാതാക്കി.. എത്ര വയസ്സ് മുതൽ അച്ഛൻ വലിക്കുന്നുണ്ട് ചോദിച്ചറിഞ്ഞ അവൻ രണ്ടാമതായി ഒരച്ഛനും കേൾക്കാൻ ഇഷ്ടപ്പെടാത്ത ആ ചോദ്യം എന്നോട് ചോദിച്ചു.."എന്തോ നേടി ഇത്ര കാലം ഈ വലിച്ചത് കൊണ്ട്?"

  ഇല്ല മോനെ അച്ഛൻ നിറുത്തുവാ..ഈ വെക്കേഷൻ ലാസ്റ്റ്...പ്രോമിസ്....

  വാക്ക് കൊടുത്ത പോലെ തിരികെ പോരുന്ന മെയ്‌ 7 നു അവസാന പുകയെടുത്ത് കുട്ടി ചവുട്ടി അരച്ച് ആ പണി നിറുത്തി...

  ReplyDelete
 58. 1991 മുതൽ 2013 മെയ്‌ 7 വരെ ഇടക്കാലത്തെ ഒരു 6 മാസ്സ അവധി ഒഴിച്ച് നിറുത്തിയാൽ മോശം ആരും പറയാത്ത വലിക്കാരൻ ആയിരുന്നു ഞാൻ... ഇക്കഴിഞ്ഞ വെക്കേഷൻ കാലത്ത് എന്റെ 7 വയസ്സുകാരൻ മകൻ എന്നോട് ചോദിച്ച ഒരു ചോദ്യം എന്റെ വലി ഇല്ലാതാക്കി.. എത്ര വയസ്സ് മുതൽ അച്ഛൻ വലിക്കുന്നുണ്ട് ചോദിച്ചറിഞ്ഞ അവൻ രണ്ടാമതായി ഒരച്ഛനും കേൾക്കാൻ ഇഷ്ടപ്പെടാത്ത ആ ചോദ്യം എന്നോട് ചോദിച്ചു.."എന്തോ നേടി ഇത്ര കാലം ഈ വലിച്ചത് കൊണ്ട്?"

  ഇല്ല മോനെ അച്ഛൻ നിറുത്തുവാ..ഈ വെക്കേഷൻ ലാസ്റ്റ്...പ്രോമിസ്....

  വാക്ക് കൊടുത്ത പോലെ തിരികെ പോരുന്ന മെയ്‌ 7 നു അവസാന പുകയെടുത്ത് കുട്ടി ചവുട്ടി അരച്ച് ആ പണി നിറുത്തി...

  ReplyDelete
 59. ഇപ്രാവശ്യം ഗുരുസമാധിദിനാചരണം നടക്കുമ്പോൾ വിളക്ക് കത്തിക്കാൻ ഏറ്റിരുന്ന ആൾ കൊണ്ടുവന്ന തീപ്പെട്ടി കാണാനില്ല. നൂറ്റമ്പതോളം ആളുകൾ പങ്കെടുത്തിരുന്നവരിൽ ഒരാളുടെ കയ്യിലും തീപ്പെട്ടിയോ ലൈറ്റ്‌റോ ഉണ്ടായിരുന്നില്ല. തൽക്കാലം ഒന്നു പരുങ്ങിയെങ്കിലും എല്ലാവർക്കും ഒരുതരത്തിൽ ആശ്വാസമായി. ഇതുപോലെ മദ്യവും നമ്മിൽ നിന്ന് കുറെശ്ശെ അകന്നുപോയാൽ നന്നായിരുന്നു.

  ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.