Monday, 28 April 2008

ഒന്നുമാകാത്തവന്‍

ന്നാമനൊരു സംശയം
രണ്ടാമനും തന്നെപ്പോലെ,
അവളുടെ പ്രേമത്തിനായ്
കൊതിക്കുന്നില്ലേ എന്ന് ?

ഒന്നാമന്‍ മിടുമിടുക്കന്‍.
എഴുത്തും, വരയും, പാട്ടും,
നടനവുമെല്ലാം വഴങ്ങുന്ന വല്ലഭന്‍.
സുന്ദര‍ന്‍,സല്‍ഗുണസമ്പന്നന്‍.

രണ്ടാമന്‍ തെമ്മാടി.
ദുര്‍ന്നടപ്പുകാരന്‍.
ദുര്‍ഗ്ഗുണ കലവറയുടെ കാവല്‍ക്കാരന്‍.
തോക്കും, പിച്ചാത്തിയും,
തോന്ന്യാസങ്ങളും മാത്രം വഴങ്ങുന്നവന്‍.
കാഴ്ച്ചയില്‍ ഭീകരന്‍.

സംശയം ദുരീകരിക്കാന്‍,
ഒന്നാമന്‍ രണ്ടാമനെഴുതി.

“തിളങ്ങുന്ന നീ, നിറം കെട്ട ഞാന്‍.
ഇടയില്‍ മിന്നല്‍പ്പിണരിന്റെ
തിളക്കമുള്ള മൌനം.“

രണ്ടാമനൊന്നും മനസ്സിലായില്ല.
ഒന്നാമനെല്ലാം മനസ്സിലായി.
സംശയവും മാറിക്കിട്ടി.

ഒടുവിലെന്തായി ?

അനിവാര്യമായത് സംഭവിച്ചു.
ഒന്നാമനും അവളും ഒന്നായി.
രണ്ടാമന്‍ ഒന്നുമായില്ല.

39 comments:

 1. ഉം...ഉം... എനിയ്ക്കെല്ലാം മനസ്സിലായീട്ടാ...
  ;)

  ReplyDelete
 2. "രണ്ടാമന്റെ ആ ഒന്നുമാവായ്മ" ഒന്നാമന്റെ മനസിലെ ചിന്ത മാത്രം അല്ലെ? രണ്ടാമന് അങ്ങനെ എന്തെങ്കിലും ആവാന് ആഗ്രഹിക്കുന്നില്ലായിരുന്നല്ലോ. പിന്നെ ആവായ്മയില് എന്ത് കാര്യം?
  ..................
  ഒന്നാമന്‍ രണ്ടാമനെഴുതി.

  “തിളങ്ങുന്ന നീ, നിറം കെട്ട ഞാന്‍.
  ഇടയില്‍ മിന്നല്‍പ്പിണരിന്റെ
  തിളക്കമുള്ള മൌനം.“

  രണ്ടാമനൊന്നും മനസ്സിലായില്ല.
  ഒന്നാമനെല്ലാം മനസ്സിലായി.
  .....................
  :)നിരക്ഷര്ജി , കവിത അറിഞ്ഞില്ലെങ്കിലും അതിലെ കഥ നന്ന്. പറയാതെ പറഞ്ഞു, പറയാതെ അറിഞ്ഞു.

  ReplyDelete
 3. (രണ്ടാമന്‍ തെമ്മാടി.
  ദുര്‍ന്നടപ്പുകാരന്‍.
  ദുര്‍ഗ്ഗുണ കലവറയുടെ കാവല്‍ക്കാരന്‍.
  തോക്കും, പിച്ചാത്തിയും,
  തോന്ന്യാസങ്ങളും മാത്രം വഴങ്ങുന്നവന്‍.
  കാഴ്ച്ചയില്‍ ഭീകരന്‍.)

  ഹായ്‌ ഇതൊക്കെ എന്റെ അമ്മ എന്നെക്കുറിച്ച്‌ പറയുന്നതാ.....

  ReplyDelete
 4. പക്ഷേ രണ്ടാമന്‍ അത്ര മോശക്കാരനാണെന്ന് എനിക്ക് തോന്നുന്നില്ല.

  ശരിക്കും അത്ര മോശക്കാരനായിരുന്നൊ?

  ReplyDelete
 5. sherickum randamanum avalum alle onnakarullathu...!

  Akhilesh

  ReplyDelete
 6. ഈ ഒരു അഭിപ്രായം നിരനില്‍ നിന്നും കേള്‍ക്കാന്‍ ആണ് ഞാന്‍ കാത്തു നിന്നത് .
  കവിതയിലെ ഒന്നാമന്‍ നിരന്‍ ,രണ്ടാമന്‍ ഞാന്‍ .ഒന്നാമന്‍ നാല് വരി കവിത എഴുതി നാല് പ്രാവശ്യം പോസ്റ്റുന്നു .രണ്ടാമന്‍ പുറം ചൊറിഞ്ഞു എന്നും പറഞ്ഞു ഒരു പ്രാവശ്യം പോസ്റ്റുന്നു .ഒന്നാമന്‍ ഇപ്പോഴും കാത്ത് നില്‍ക്കുന്നു അഗ്രിയില്‍ വരാന്‍ .
  ഇപ്പോള്‍ ഒന്നാമന്‍ ആര് ? രണ്ടാമന്‍ ആര് ? ഇതാണ് ഇന്നത്തെ കാലം.
  വിശുദ്ധ ബൈബിള്‍ പ്രകാരം ..മുന്‍പന്മാര്‍ പിമ്പന്മാരും ,പിമ്പന്മാര്‍ മുന്പന്മാരും ആകും എന്നാണ് പറയുന്നത് .ഇതാ ഇപ്പോള്‍ നിങ്ങളുടെ മുന്‍പാകെ സാഷ്യം
  നിരന്‍ അങ്ങനെ കവിതയിലും കൈ വെച്ചു തുടങ്ങി .ഇനിയും പോരട്ടെ ...എല്ലാ ഭാവുകങ്ങളും ..

  ReplyDelete
 7. മിടുമിടുക്കനും സകല കലാ വല്ലഭനും സുന്ദരനും സല്‍ഗുണ സമ്പനനും ആയാലും സ്നേഹിക്കാനുള്ള മനസ്സു വേണ്ടെ നിരക്ഷരാ..ഇതൊന്നും ഇല്ലാത്ത ആ തെമ്മാടി സ്നേഹിക്കുമെങ്കില്‍ അതല്ലേ അവള്‍ ആഗ്രഹിക്കുക...

  ReplyDelete
 8. വായിച്ച്‌ തീരുവോളം, അവള്‍ ഒന്നാമനേയും രണ്ടാമനേയും പറ്റിച്ച്‌ ഈ മൂന്നാമണ്റ്റേതാവണേ എന്നു പ്രാര്‍ത്ഥിച്ചിരുന്നു..ഇപ്പൊ അവളും പോയി....... !!!

  ReplyDelete
 9. ഒന്നാമനും അവളും ഒന്നായി.....
  ശരി. ഇപ്പോഴും, ഒന്നാമന്‍ ‘ഒന്നാമന്‍’ തന്നെയാണോ അവളുടെ മനസ്സില്‍ ?
  അതോ പിന്നേയും വല്ല സംശയവും.......

  ReplyDelete
 10. ഗൊച്ചു ഗള്ളാ..

  "ഒന്നാമന്‍ മിടുമിടുക്കന്‍.
  എഴുത്തും, വരയും, പാട്ടും,
  നടനവുമെല്ലാം വഴങ്ങുന്ന വല്ലഭന്‍.
  സുന്ദര‍ന്‍,സല്‍ഗുണസമ്പന്നന്‍."

  ദേ, എന്നെയിങ്ങനെ പുകഴ്ത്തുന്നതെനിക്കിഷ്ടമല്ല കേട്ടാ.. :) (നമ്മളിതൊക്കെ എന്തിനാ വെറുതെ നാട്ടുകാരെ അറിയിക്കുന്നത്‌? അതോണ്ടല്ലേ ഞാനാരോഡും പറയാത്തെ.. :) )

  ഇനി എന്താന്നും കൂടെ ഒന്നു പറഞ്ഞു താ :(

  ReplyDelete
 11. ശ്രീ - പുടി കിട്ടി അല്ലേ ? :) :)

  പ്രിയാ - ഇത് കവിതയൊന്നും അല്ല കൊച്ചേ. ഇതില്‍ ഇത്തിരി അനുഭവം ഉണ്ട്. അതിനെ ഇങ്ങനാക്കി നോക്കിയതാ. നല്ല കമന്റിന് നന്ദി.

  ശിവാ - അങ്ങനിപ്പോ രണ്ടാമനാകണ്ട. രണ്ടാമന്‍ ഞാനാ...

  വഴിപോക്കന്‍- ന്നാലും നിരക്ഷരാ,..കവിതയൊന്നും വേണ്ടായിരുന്നു...എന്നാണോ ?
  (ഞാന്‍ തമാശിച്ചതാണേ..)

  കുറ്റ്യാടിക്കാരാ - അത്ര മോശക്കാരനൊന്നുമായിരുന്നില്ല. എഴുത്തിന് ഒരു ഗും വരുത്താന്‍ വേണ്ടി കുറച്ചധികം മോശക്കാരനാക്കേണ്ടി വന്നു.

  അഖിലേഷ് - ഇന്നത്തെ കാലത്ത്, ശരിക്കും രണ്ടാമനും അവളുമാണ് ഒന്നാകാറുള്ളത്. പക്ഷെ ഇതില്‍ എന്റെ ഒരു അനുഭവം ഒളിഞ്ഞിരിപ്പുണ്ട്. അതുപ്രകാരം ഒന്നാമനും, അവളും തന്നെയാണ് ഒന്നായത്.

  കാപ്പിലാനേ - ആ ബൈബിള്‍ വാചകം കിറുകൃത്യമാണ്. ഞാനത് എന്നെന്നേയ്ക്കുമായി ഉള്ളിലേക്കെടുത്തിരിക്കുന്നു. പിന്നെ ഇതിനെ കവിത എന്നൊന്നും വിളിക്കരുത്. ലേബല് കണ്ടില്ലേ ?

  കാന്താരിക്കുട്ടീ - മുഴുവന്‍ പിടികിട്ടിയില്ല അല്ലേ ? ഒന്നായത് ഒന്നാമനായ മിടുക്കനും, അവളും തന്നെയാണ്. മിടുക്കനായ ഒന്നാമന്‍ എഴുതിയ വാചകമാണ് ആ ചിന്താക്കുഴപ്പം ഉണ്ടാക്കിയതെന്ന് എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. മിടുക്കനും വല്ലഭനും ഒക്കെയാണെങ്കിലും അവന്‍ രണ്ടാമനായ തെമ്മാടിക്ക് എഴുതിയത് സ്വയം താഴ്ത്തിക്കെട്ടിക്കൊണ്ടാണ്. അതാണ് ഒന്നാമന്റെ മിടുക്ക്. ഒന്നാമന്‍ സ്വയം നിറം കെട്ടവനാണെന്ന് പറഞ്ഞു. രണ്ടാമനായ തെമ്മാടിയെ തിളങ്ങുന്നവനെന്ന് പൊക്കിപ്പറഞ്ഞു.

  “തിളങ്ങുന്ന നീ, നിറം കെട്ട ഞാന്‍.
  ഇടയില്‍ മിന്നല്‍പ്പിണരിന്റെ
  തിളക്കമുള്ള മൌനം.“

  ഇതുവഴി വന്ന് കമന്റിയതിന് നന്ദി.

  ബമ്പന്‍ - അതിനിടയില്‍ ഒരു മൂന്നാമനോ ? ത്രികോണപ്രേമത്തിനേ ഇവിടെ സ്കോപ്പുള്ളൂ. ചതുരപ്രേമം വരുമ്പോള്‍ അറിയിക്കാം. :)

  ഗീതേച്ചീ - അവളുടെ മനസ്സില്‍ രണ്ടാമന് വല്ല സ്ഥാനവും ഉണ്ടായിരുന്നോ എന്ന് രണ്ടാമനിപ്പോഴും അറിയില്ല. അവന് ഇതിനൊക്കെ എവിടെ സമയം ?
  ദുര്‍ഗ്ഗുണ കലവറയ്ക്ക് കാവല്‍ നില്‍ക്കുകയല്ലേ ?

  പാമരാ - ഇത് കവിതയൊന്നുമല്ല. കവിതക്കണ്ണിലൂടെ നോക്കിയാല്‍ ഇത് മനസ്സിലാകുകയുമില്ല. ഇതില്‍ ഒരു ചെറിയ ജീവിതാനുഭവം ഒളിഞ്ഞ് കിടക്കുന്നുണ്ട്. അതിനെ ആറ്റിക്കുറുക്കി പൂര്‍ണ്ണതയില്ലാത്ത ഈ രൂപത്തിലാ‍ക്കി എന്നുമാത്രം. അല്ലാതെ നിരക്ഷരനായ എനിക്കെവിടന്നാണ് മാ‍ഷേ കവിത വരിക ?

  കവിതയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കണമെങ്കില്‍ മഹാകവി കാപ്പിലാനോട് ചോദിച്ച് നോക്ക്. അദ്ദേഹം വിശദീകരിച്ച് തരുമായിരിക്കും.

  അഗ്രഗേറ്ററെല്ലാം ചതിച്ചെങ്കിലും, ഒന്നുമാകാത്തവന്റെ വിഷമത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 12. ഇവിടെ എഴുതാന്‍ എന്‍റെ കയ്യില്‍ വിലയേറിയ വിമര്‍ശനങ്ങള്‍ ഒന്നുമില്ല... അതോണ്ട് ഒന്നുമെഴുതുന്നില്ല :)

  ReplyDelete
 13. ഒരു പാവം തെമ്മാടിയെ ഇങ്ങനെ പ്രോല്‍സാഹിപ്പിക്കരുതായിരുന്നു
  അതും ഒരു കത്തിലൂടെ
  നല്ല വായന
  നന്ദി.....

  ReplyDelete
 14. അഭിനന്ദനങ്ങള്‍..........

  ReplyDelete
 15. എനിക്കറിയാം എനിക്കറിയാം....
  അമ്പിളിമാമ്മന്‍...:)

  ReplyDelete
 16. എങ്കിലും പാവം ഒന്നാമന്‍.:)

  ReplyDelete
 17. ഞാന്‍ ഉദേശിച്ച പോലെയൊന്നുമല്ലനീരു ആളൊരു
  പ്രതിഭ തന്നെ
  തിളങ്ങുന്ന നീ, നിറം കെട്ട ഞാന്‍.
  ഇടയില്‍ മിന്നല്‍പ്പിണരിന്റെ
  തിളക്കമുള്ള മൌനം.“

  ഉള്ളിന്റെ ഉള്ളില്‍ പൂട്ടിയിട്ട വരികള്‍
  ഇപ്പോഴെങ്കിലും പുറത്ത് ചാടിയല്ലോ
  നന്നായി
  ഇനി കവിതയില്‍ കുടുതല്‍
  ശ്രദ്ധിക്ക്

  ReplyDelete
 18. ദേ പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല
  അനുമോദനത്തിന്റെ പൂചെണ്ടുകള്‍

  ReplyDelete
 19. “തിളങ്ങുന്ന നീ, നിറം കെട്ട ഞാന്‍.
  ഇടയില്‍ മിന്നല്‍പ്പിണരിന്റെ
  തിളക്കമുള്ള മൌനം.“
  എനിക്കും മനസ്സിലായില്ല. ഞാനും രണ്ടാമനാവുമൊ ?

  ReplyDelete
 20. ശരിക്കും രക്ഷപ്പെട്ടത്‌ രണ്ടാമനല്ലേ? എന്നും നഷ്ടപ്പെട്ടതിനേക്കുറിച്ചാണ്‌ എല്ലാവരും ഓര്‍ക്കറുള്ളത്‌. അതുകൊണ്ട്‌ അവളിപ്പോള്‍ രണ്ടമനെയും ഓര്‍ത്തിരിക്കുന്നുണ്ടാവും.

  ReplyDelete
 21. കവിതയല്ലെങ്കില്‍ പിന്നെ ഇതെന്താ...എന്ത് കുന്തമായാലും വേണ്ടില്ലാ..സംഗതി ഉഗ്രന്‍...!!!

  ReplyDelete
 22. ഒന്നാമനെ എനികും ഇഷ്ടായി..പക്ഷെ രണ്ടാമനാരുന്നേല്‍ ആരുമെന്നെ നൊക്കാന്‍ കൂടെ ധൈര്യപ്പെടില്ലാരുന്നു അല്ലെ?

  ReplyDelete
 23. രണ്ടാമനായിപ്പോയവന്‍റെ വിഷമം, രണ്ടാമനേ അറിയൂ...
  രണ്ടാമനാകേണ്ടി വന്നവനാണ് ഞാന്‍.
  ചിലപ്പോഴൊക്കെ ഞാന്‍ ഇങ്ങനെ ആശ്വസിക്കും:
  "He who won, had her
  For the moment;
  And he who lost - forever"

  ReplyDelete
 24. ഇതില്‍ ഞാന്‍ എതു ഗണത്തില്‍ പെടും..?
  ഒരെത്തും പിടിയും ഇല്ലല്ലോ..നിരക്ഷരാ...

  ReplyDelete
 25. ദൈവം സഹായിച്ചു്‌ എനിക്കൊന്നും മനസ്സിലായില്ല...

  സ്മിത പറഞ്ഞതു്‌ എനിക്കു ക്ഷ പിടിച്ചു!

  ReplyDelete
 26. അഗ്രജന്‍ - ഈ വഴി വന്നതിന് നന്ദി.

  രഞ്ചിത്ത് - സംഭവം പുടികിട്ടിയെന്ന് തോന്നു. ഭാഗ്യം ഞാന്‍ രക്ഷപ്പെട്ടു.

  മയൂര - അമ്പിളി മാമനല്ല, അണ്ണാറക്കണ്ണന്‍ :)

  വേണുജീ - അതെ അതെ. അവന്റെ കാര്യം കട്ടപ്പൊഹ :)

  അനൂപേ - ആ വരികള്‍ മാത്രം എന്റെയല്ല. അത് എനിക്കൊരാള്‍ എഴുതി തന്നതാ. അതില്‍ നിന്നാണ് ഈ ഗവിതയുടെ തുടക്കം. ഇരക്കക്കമന്റിന് നന്ദി.

  കിച്ചു & ചിന്നു - മനസ്സിലാകരുത്. മനസ്സിലാകാന്‍ പാടില്ല. എന്നാലല്ലേ കവിതയാകൂ. :)

  ദാസ് - മനസ്സിലായവരുടെ കൂട്ടത്തില്‍ ഞാന്‍ ദാസിനേയും കൂട്ടുന്നു. ദാസ് പറഞ്ഞതിലും കാര്യമുണ്ട്.

  സ്മിതാ ആദര്‍ശ് - ഈ കുന്തം കവിതയൊന്നുമല്ല. ഇതാണ് ഗവിത. :) :)

  സമീറ - ആ ഐഡിയ കൊള്ളാല്ലോ ? എന്തൊക്കെ ചിന്തകളാണെന്ന് നോക്കിയേ ... :)

  തസ്ക്കരവീരന്‍ - രണ്ടാമനായിപ്പോകേണ്ടി വന്നതിന്റെ വിഷമത്തില്‍ ഈ രണ്ടാമനും പങ്കുചേരുന്നു.

  അത്‌ക്കന്‍ - ഹാവൂ... അതൊരു കുഴക്കുന്ന ചോദ്യമാണല്ലോ ?

  ഹരീഷ്, കൊച്ചുമുതലാളീ, മൈ ക്രാക്ക് വേര്‍ഡ്‌സ്...നന്ദി.

  കരിങ്കല്ലേ - മനസ്സിലാകാത്തവരും , പാതി മനസ്സിലായവരും ആണ് അധികവും. പല ആധുനിക കവിതയും അങ്ങിനെയാണ്. എനിക്കും മനസ്സിലാകാറില്ല. ബൂലോകത്തെ അത്തരം കുറേ കവിതകള്‍ വായിച്ച് ഞാനും അത്തരം ആര്‍ക്കും മനസ്സിലാകാത്ത ഒരെണ്ണം എഴുതി നോക്കിയതാ. അത് ഏറ്റു. :) :)

  മനസ്സിലായവര്‍, മനസ്സിലാകാത്തവര്‍ക്ക് പറഞ്ഞുകൊടുക്ക്. എന്തായാലും ആരും ഒരിക്കലും രണ്ടാമനാകാതിരിക്കട്ടെ എന്നാശംസിക്കുന്നു. രണ്ടാമനെ കാണാന്‍ വന്നവര്‍ക്കൊക്കെ നന്ദി.

  ReplyDelete
 27. എന്നെ ഇങ്ങനെ കളിയാക്കരുത് നിരക്ഷരാ ,,,,,,,

  ബൂലോകത്തെ മനസിലാകാത്ത ,വ്യാകരണ പിശകുള്ള കവിതകള്‍ എന്ന് ഉദ്ദേശിച്ചത് എന്നെ മനസ്സില്‍ കണ്ടുകൊണ്ടല്ലേ ?

  ഞാന്‍ നിര്‍ത്തി ...

  ReplyDelete
 28. കാ‍പ്പിലാന്‍ എന്തോന്ന് നിറുത്തീന്ന് ? തെളിച്ച് പറയ്.
  ഷാപ്പും, കള്ളുകുടീം നിറുത്തിയതല്ലേ ? അത് നമ്മളൊരുമിച്ചല്ലേ നിറുത്തിയത് ?

  അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു. ചുമ്മാ കേറി സെന്റിയടിക്കാതെ പോയിരുന്ന് കവിത എഴുത് മാഷേ...
  :) :)

  ReplyDelete
 29. kavitha nannaayittundu.but i am not so good in interpreting the hidden aspects of the poems.pakshe ithu kollaam, enikku no difficulty in understanding.kadichaal pottaatha saahithyam allaathathukondu nannaayi.

  ReplyDelete
 30. അപ്പൊ നിരക്ഷരനത്‌ എനിക്കിട്ടു വെച്ചതാണല്ലേ? അവിടെവന്ന് ഇതു പെരുമഴയാ എന്നൊക്കെപ്പറഞ്ഞപ്പോള്‍ അതിങ്ങിനെ കീച്ചാനാണെന്നു കരുതിയില്ല. ഞാന്‍ നിര്‍ത്തി.
  "കവിയല്ല ഞാന്‍ എന്നെ കല്ലെറിയണ്ട.."
  ഇതിന്റെ ബാക്കി പിന്നീട്‌ പൊസ്റ്റാം...
  എങ്കിലും എന്നൊടിതു വേണ്ടായിരുന്നു.

  ReplyDelete
 31. kaaryamaayittonnum manassilaayilla maasheaa.... chummaa nannaayi nnu parranjittenthu kaaryam enkilum enthoaa undennu manassilaayi

  ReplyDelete
 32. This comment has been removed by the author.

  ReplyDelete
 33. അങ്ങനെ ഒരാള്‍ ഉണ്ടയിരുന്നു ....
  കുറച്ച് മറ്റങ്ങള്‍ മാത്രം അല്ലേ?

  കവിയാകാനുള്ള ശ്രമം കൊള്ളാം
  പക്ഷേ ആ പടം പിടുത്തം നിര്‍ത്തല്ലേ!!

  ReplyDelete
 34. മിന്നല്‍ പിണരിനേക്കാള്‍ തിളക്കമുള്‍ല ഒരു മൌനം രണ്ടാമനായി കാത്തിരിപ്പുണ്ടായിരുന്നില്ലേ?!!

  ഇന്നാര്‍ക്ക് ഇന്നാരെന്ന് എഴുതി വച്ചല്ലൊ ദൈവം....

  ReplyDelete
 35. പ്രിയപ്പെട്ട ഒന്നാമനേ.........

  രണ്ടാമനായതു കൊണ്ട് എനിക്കും ഒന്നും മനസ്സിലായില്ല...........

  ReplyDelete
 36. ആകെ മൊത്തം കണ്‍ഫ്യൂഷന്‍ ആയല്ലോ... :)

  ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.