Thursday, 1 December 2011

ഇനി അൽ‌പ്പം രക്ഷാനടപടികൾ.

മുല്ലപ്പെരിയാറിന്റെ ചരിത്രവുമായി കൂട്ടിക്കെട്ടി ഒരു ദുരന്തം (അത് തീരെ ആഗ്രഹിക്കുന്നില്ല) ഉണ്ടാകുന്നതിന് മുൻപും പിൻപും സ്വീകരിക്കേണ്ട നടപടികളെപ്പറ്റി എനിക്കറിയാവുന്നത് പോലെ തയ്യാറാക്കിയ ഒരു ലേഖനം നാട്ടുപച്ചയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. വായിക്കുക, കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. അതെല്ലാം ചേർത്ത് ലഘുലേഖകൾ അച്ചടിച്ച് നമ്മൾ വിതരണം ചെയ്യുന്നതായിരിക്കും. ലേഖനം വായിക്കാൻ ഈ ലിങ്ക് വഴി പോകുക.

11 comments:

  1. കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. അതെല്ലാം ചേർത്ത് ലഘുലേഖകൾ അച്ചടിച്ച് നമ്മൾ വിതരണം ചെയ്യുന്നതായിരിക്കും.

    ReplyDelete
  2. @ (പേര് പിന്നെ പറയാം) - എമർജൻസി ഇവാക്കുവേഷൻ പ്ലാൻ, ആക്ഷൻ പ്ലാൻ, ഡിസാസ്റ്റർ റിലീഫ് എന്നീ കാര്യങ്ങളാണ് നമ്മൾ ഇനി പറയാനും പ്രചരിപ്പിക്കാനും ഉദ്ദേശിക്കുന്നത്. അങ്ങനൊരു നിർദ്ദേശം ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് സർക്കാരിലേക്ക് വന്നിട്ടുമുണ്ട്. പക്ഷെ സർക്കാർ എന്തെങ്കിലും ചെയ്യുന്നത് വരെ കാത്തുനിൽക്കാൻ നമുക്കാവില്ല. നമ്മൾ കോടതി നിർദ്ദേശം അനുസരിച്ച് നീങ്ങുന്നു.

    ഡാം നിർമ്മാണം അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കൊന്നും ചെവി കൊടുക്കാനും അഭിപ്രായം പറയാനും സമയമില്ല.അവിടെ നിന്നൊക്കെ കാര്യങ്ങൾ കൈവിട്ട് പോയിരിക്കുന്നു. ആ ചർച്ചകളൊക്കെ അതാത് വഴിക്ക് നടക്കട്ടെ.

    ReplyDelete
  3. ചർച്ചകളും വാദങ്ങളും പ്രതിവാദങ്ങളുമായി കാലം ഇനിയും കഴിയും. ഇപ്പോൾ ദുരന്തനിവാരണത്തിനുള്ള ബോധവൽക്കരണവും സുരക്ഷാമാർഗ്ഗങ്ങളും പ്രചരിപ്പിക്കലാണ് അത്യന്താപേക്ഷിതം.

    ReplyDelete
  4. വള്ളക്കടവ് മുതല്‍ ഉപ്പുതറ വരെയുള്ള പ്രദേശങ്ങളില്‍ കൂടി പെരിയാര്‍ ഒഴുകുന്നത്‌ കൂടുതലും രണ്ടു മലകള്‍ക്ക് (അല്ലെങ്കില്‍ ഇരുവശവും ഉയര്‍ന്ന ഭാഗങ്ങളില്‍കൂടി) ഇടയില്‍ കൂടിയാണ്. അതും സാമാന്യം നല്ല താഴ്ചയിലേക്ക് പോകുന്നത് പോലെ (കാലടി, ആലുവ ഭാഗങ്ങളില്‍ കാണുന്നതുപോലെ ഒഴുക്കിന് കുറവുണ്ടാകുന്നില്ല) . സാധാരണ മഴക്കാലത്തുപോലും ഉപ്പുതറ വരെയുള്ള ഭാഗങ്ങളില്‍ വന്യമായ രീതിയിലായിരിക്കും ഒഴുക്കിന്റെ രീതി. അതുകൊണ്ട് തന്നെ, നമ്മുടെ നിര്‍ഭാഗ്യവശാല്‍ (അധികാരികളുടെ പിടിപ്പുകേട് മൂലം) മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഏതെന്കിലും ഫ്ലോട്ടിംഗ് രക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇവിടങ്ങളിലെ ആളുകള്‍ക്ക് രക്ഷപെടുവാനുള്ള സാദ്ധ്യത തുലോം കുറവാണ്. വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ , കാഞ്ചിയാര്‍ തുടങ്ങി പെരിയാറിന്റെ ഒഴുക്കിന് നേരെ വരുന്ന പ്രദേശങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍ ഇരു വശവും ഉയര്‍ന്ന സമീപ മലയോര ഗ്രാമങ്ങളെ പ്രളയം നേരിട്ട് ബാധിക്കില്ല എന്ന് പ്രതീക്ഷിക്കാം. അങ്ങനെ വരുമ്പോള്‍ സമീപത്തെ അല്പം ഉയര്‍ന്ന പ്രദേശങ്ങളായ കുമളി (വണ്ടിപ്പെരിയാര്‍) ഏലപ്പാറ(ചപ്പാത്ത്) , കട്ടപ്പന(കാഞ്ചിയാര്‍, അയ്യപ്പന്‍ കോവില്‍) തുടങ്ങിയ സ്ഥലങ്ങളില്‍ അടിയന്തിര സാഹചര്യം മുന്നില്‍ കണ്ടുകൊണ്ട് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. ഇടുക്കിയുടെ ഒരു പ്രത്യേക സാമൂഹിക പശാത്തലത്തില്‍, ഇതുപോലെയുള്ള സ്ഥലങ്ങളില്‍ ബന്ധുക്കളും സുഹൃത്തുക്കളുമുള്ള ആളുകള്‍ ഇതെല്ലാം മനസ്സില്‍ കണ്ടിട്ടുണ്ടാകും എന്ന് തന്നെ കരുതാം.

    (കേരളത്തെ ഒരു നിര്‍ബന്ധിത പവര്‍കട്ടിലേക്ക് തള്ളി വിട്ടുകൊണ്ട് ഇടുക്കി ഡാമിലെ ജലനിരപ്പ് സുരക്ഷിതമായ നിലയിലേക്ക് താഴ്ത്തും എന്ന നിഗമനത്തില്‍)

    ReplyDelete
  5. താങ്കൾ എന്റെ പുതിയ പോസ്റ്റുകൂടി ഒന്ന് വായിക്കുവാനപേക്ഷ.

    http://www.kalavallabhan.blogspot.com/2011/12/blog-post.html

    ReplyDelete
  6. നാട്ടുപച്ചയില്‍ വായിച്ചിരുന്നു.

    അത്യാവശ്യം വേണ്ടാ ഫസ്റ്റ് എയ്ഡ് വസ്തുക്കള്‍ കൂടെ നമ്മള്‍ കരുതിയിരിക്കണമെന്ന് തോന്നുന്നു. അതിലുമൊക്കെ ഏറെ വേണ്ടത് സഹവര്‍ത്തിത്വം എന്ന കാര്യമാണ്. പൊതുവെ മലയാളി കാണിക്കാന്‍ മടിക്കുന്ന അതുണ്ടെങ്കില്‍ മാത്രമേ രക്ഷപ്പെടുവാന്‍ ഒരു ശ്രമമെങ്കിലും നടത്താന്‍ പറ്റൂ.. നല്ല ഉപകാരപ്രദമായ ലേഖനം.

    ReplyDelete
  7. അപകടം നടന്നാൽ ഉണ്ടാകാവുന്ന ദുരന്തങ്ങൾ പ്രവചനാതീതം തന്നെ. സത്യത്തിൽ ഇത്തരം ഒരു അപകടത്തെകുറിച്ച് ചിന്തിക്കുന്നത് തന്നെ മനഃസമാധാനം തകർക്കുന്ന ഒന്നാണ്. എറണാകുളം നിവാസിയായ ഞാൻ ഇത്രയും ആകുലപ്പെടുന്നെങ്കിൽ ഡാമിന്റെ തൊട്ടു സമീപപ്രദേശങ്ങളിൽ വസിക്കുന്നവരുടെ ആധി എത്രമാത്രമാകും എന്നത് ആലോചിക്കാൻ സാധിക്കുന്നില്ല.

    നേരിയമംഗലം വരെ പെരിയാർ പൊതുവിൽ ഒഴുകുന്നത് മലയിടുക്കുകളിലൂടെയാണ്. അവിടെ അപകടം നടന്നാൽ എത്തുന്ന വെള്ളം വളരെ ശക്തമായി ഒഴുകുമെന്നതിനാൽ ഉരുൾപൊട്ടലും മലയിടിച്ചിലും എല്ലാം പ്രതീക്ഷിക്കാം. പെരിയാറിന്റെ ഭാവിഗതിതന്നെ ഇവിടെ നിശ്ചയിക്കപ്പെടും. നേരിയമംഗലത്തിനു ശേഷം പെരിയാർ കൂടുതൽ പരന്നൊഴുകാൻ തുടങ്ങുന്നു. അവിടെനിന്നും പ്രധാനമായും പെരിയാർ രണ്ടായി പിരിയുന്നത് ആലുവായിൽ വെച്ചാണ്. ഇവിടെ വരെ ശക്തമായ വെള്ളപ്പൊക്കമാണ് നാശനഷ്ടം വിതയ്ക്കുന്നതെങ്കിൽ ആലുവയിൽ നിന്നും പെരിയാറിന്റെ ഒരു കൈവഴിയുടെ ഒഴുക്ക് കേരളത്തിന്റെ വ്യവസായസിരാകേന്ദ്രമായ ഏലൂരിലൂടെയും കളമശ്ശേരിയിലൂടേയും കൊച്ചിക്കായയിലേയ്ക്കാണ്. പെരിയാറിന്റെ കൈവഴിയുടെ കരയിലുള്ള വിവിധവ്യവസായങ്ങളിലെ മാലിന്യങ്ങളും (പലതും അപകടകരമായ രാസവസ്തുക്കൾ ആണെന്നത് കൂടുതൽ പ്രാധാന്യം അർഹിക്കുന്നു)വഹിച്ചുകൊണ്ടാവും കൊച്ചിക്കായലിലും അറബിക്കടലിലും ഈ പാച്ചിൽ അവസാനിക്കുക. എഫ് എ സി ടി (അമോണിയ), എച്ച് ഐ എൽ (വിവിധ കീടനാശിനികൾ) ടി സി സി (സൾഫൂറിക്ക് ആസിഡ്, ക്ലോറിൻ), ഐ ആർ ഇ (അണുവികിരണ സാദ്ധ്യതയുള്ള മാലിന്യങ്ങൾ) ബിനാനി സിങ്ക്, സി എം ആർ എൽ, തുടങ്ങി നിരവധി വ്യവസായശാലകളിലെ മാലിന്യങ്ങളും അപകടകരമായ തോതിൽ ഈ വെള്ളത്തിൽ കലരും. ഇതിനു പുറമെ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉള്ള ഇന്ധനസംഭരണികൾക്കും, ഇരുമ്പനം, ചിത്രപ്പുഴ ഭാഗത്തെ ഇന്ധന സംഭരണികൾക്കും, കൊച്ചി റിഫൈനറിയ്ക്കും നാശനഷ്ടങ്ങൾ ഉണ്ടായാൽ ലക്ഷക്കണക്കിനു ലിറ്റർ വരുന്ന ഡീസൽ, പെട്രോൾ ക്രൂഡ് ഓയിൽ എന്നിവയും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിക്കും. പെട്ടന്നുയരുന്ന ജലനിരപ്പിൽ, നെടുമ്പാശ്ശേരി വിമാനത്താവളവും, ദക്ഷിണനാവീക ആസ്ഥാനവും വെള്ളത്തിലാവുമെന്നതിനാൽ വ്യോമമാർഗ്ഗമുള്ള രക്ഷാപ്രവർത്തനത്തേയും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം നേരിടുന്നതിനുള്ള മുൻ‌കരുതലുകൾ നാം സ്വീകരിക്കേണ്ടതായിട്ടുണ്ട്. വൈദ്യുതിവിതരണം നിലയ്ക്കുമെന്നതും, വാർത്താവിനിമയ സൗകര്യങ്ങൾ തടസപ്പെടുമെന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമാകും. ഒരിക്കൽ ഒരു വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ടു എന്ന വിശ്വസിക്കുന്ന എന്റെ നാടാ‍യ വൈപ്പിൻ ഇതോടെ പൂർണ്ണമായും കടലിനടിയിലായേക്കാം. പെരിയാറിന്റെ രണ്ടു പ്രധാനകൈവഴികളിൽ ഒന്ന് വൈപ്പിന്റെ വടക്കേ അറ്റത്ത് അഴീക്കോടും മറ്റൊന്ന് തെക്കേഅറ്റത്ത് വൈപ്പിനിലും അറബിക്കടലിൽ ചേരുന്നു. അപകടത്തെ കുറിച്ചുള്ള എന്റെ ആകുലതകൾ ഇതാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിൽ പ്രായോഗീകമായ ഒരു പദ്ധതിയും മനസ്സിൽ വരുന്നില്ല.

    ReplyDelete
  8. തീര്‍ച്ചയായും ചേട്ടാ ആ ലേഖനം വായിക്കാന്‍ ഞാനിതാ പുറപ്പെട്ടു കഴിഞ്ഞു

    ReplyDelete
  9. @ MANIKANDAN [ മണികണ്ഠൻ ] - അതേപ്പറ്റിയൊന്നും മിണ്ടാതിരിക്കുകയായിരുന്നു ഞാൻ. പക്ഷെ, എല്ലാവരും അറിഞ്ഞിരിക്കേണ്ടത് തന്നെ.

    ReplyDelete
  10. ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് മുൻപും പിൻപും എന്തൊക്കെ ചെയ്യണം. ഈ ലിങ്ക് വഴി പോയി വായിച്ച് മനസ്സിലാക്കി വെക്കുന്നത് ഗുണം ചെയ്തെന്ന് വരും. ഒർന്നുമില്ലെങ്കിലും അറിവ് വർദ്ധിപ്പിക്കാമല്ലോ.

    ReplyDelete
  11. മുല്ല പെരിയാര്‍ കേസില്‍ പ്രധിരോതത്തില്‍ ആയ തമിഴ്നാട്‌ വര്‍ഷങ്ങളായി പാരിതോഷികം പറ്റി തങ്ങളുടെ താല്പര്യത്തിനു കൂട്ടുനിന്ന
    കേരള രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കണക്കെടുക്കുന്നു.ഒപ്പം സര്‍ക്കാരിന്റെ ഔദാര്യതോടെ തമിഴ്നാട്ടില്‍ ഇവര്‍ വാരികൂട്ടിയ ഭൂസ്വത്തിന്റെയും വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ തമിഴ്നാട്‌ സര്‍ക്കാര്‍ രഹസ്യമായി നീകം തുടങ്ങി. ഡാമിന്റെ അറ്റകുറ്റ പണികള്‍ക്കായി തങ്ങള്‍ ചിലവഴിച്ചതിലും കൂടുതല്‍ തുക കേരളത്തിലെ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വദീനിക്കാന്‍ ചിലവഴിച്ചതയാണ്‌ തമിഴ്നാടിന്റെ കണക്കു. ഇതിനു വേണ്ടി തമിഴ്നാട്‌ കാലാകാലങ്ങളായി ഒഴുക്കുന്നത് കോടികളാണ്.കേരളത്തിന്റെ അതിര്‍ത്തി ജില്ലകളായ തേനിയിലും,മധുരയിലും , രാമനാടപുറത്തും ഇത്തരത്തില്‍ കേരള നേതാക്കള്‍ സമ്പാദിച്ചത് നൂറുകണക്കിന് ഏക്കറാണ്.എറണാകുളം ജില്ലയില്‍ നിന്നുള ഒരു എം.എല്‍.എ.യ്ക് തേനി ജില്ലയിലെ മേഘമലയില്‍ 300 ഏക്കര്‍ ഉണ്ട്.ജലസേചന വകുപ്പില്‍ നിന്നും വിരമിച്ച തിരുവനതപുരം സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ പേരില്‍ ചിന്നമാന്നുരില്‍ ഉള്ളത് 120 ഏക്കര്‍. ഇപ്പോള്‍ സമരരംഗത്ത് സജീവമായ ഇടതു നേതാവിന്റെ ഡ്രൈവറുടെ പേരില്‍ കമ്പംത്തിനു അടുത്ത് ഉത്തമപാളയത്തില്‍ 60 എക്കാറുണ്ട്.കട്ടപ്പന കുമളി മേഖലയിലെ ചില ഇടതു വലതു നേതാക്കളും മുല്ലപെരിയരിന്റെ പേരില്‍ തമിഴ്നാട്ടില്‍ ഭൂമി സമ്പാദിച്ചു എന്നാണ് അറിവ്. പല നേതാക്കളും ബിനാമി പേരില്‍ എവടെ ഒക്കെ ധാരാളം ഭൂസ്വത്ത് വാങ്ങിയിട്ടുണ്ട്. കേരളത്തിന്റെ വെള്ളം ഉപയോഗിച്ചാണ്‌ തമിഴ്നാട്ടിന്റെ നാല് അതിര്‍ത്തി ജില്ലകളില്‍ കൃഷി നടത്തുന്നതെന്നാണ് കേരളത്തിന്റെ വാദം , പക്ഷെ ഈ ജില്ലകളിലെ വിളഭൂമികളില്‍ നല്ലൊരു പങ്ക് കേരളത്തിലെ നേതാക്കളുടെതാണ് എന്നാ ആരോപണവും ആയിട്ടാണ് വൈകോ അടക്കമുള്ള തമിഴ് നേതാക്കള്‍ തിരിച്ചടിക്കുനത്.കമ്പം , തേനി ഭൂമിയുള്ള കേരള നേതാക്കളുടെ പേരുവിവരങ്ങള്‍ അന്വേഷിക്കാന്‍ തമിഴ്നാട്‌ സര്‍ക്കാര്‍ അതതു ജില്ലകളിലെ കളക്ടര്‍മാര്‍ക്ക്‌ രഹസ്യ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മുല്ലപെരിയാര്‍ സമരം ശക്തമാക്കുന്ന പക്ഷം ഇവരുടെ ഒക്കെ പേരുവിവരങ്ങള്‍ പുറത്തു വിടുകയാണ് തമിഴ് തന്ത്രം . ഡാമില്‍ ബലക്ഷയം ഉണ്ടെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് 1979 ലാണ് തമിഴ്നാട്‌ മുല്ലപെരിയറില്‍ അറ്റകുറ്റ പണികള്‍ നടത്തിയത് , ഈ പണികള്‍ പൂര്‍ണമായും അവസാനിച്ചത്‌ 1993 ല്‍ ആണ്. ഈ കാലയളവില്‍ ആണ് ഭൂരിഭാഗം കേരള നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും തമിഴ്നാട്ടില്‍ ഭൂമി സ്വന്തമാക്കിയത്. മുല്ലപെരിയരിലെ ജല നിരപ്പ് ഇപ്പോള്‍ കേരളം ആവശ്യപെടുന്ന 120 അടിയില്‍ സ്ഥിരപെടുത്താന്‍ പലതവണ അവസരം ഒരുങ്ങിയതാണ് , അന്ന് തമിഴ്നാടുമായി ചര്‍ച്ചകള്‍ നടത്തിയ കേരള നേതാക്കളുടെ ഉപേക്ഷ ആണ് ജലനിരപ്പ്‌ 136 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാടിനെ സഹായിച്ചതെന്നും ആക്ഷേപമുണ്ട്. കടപ്പാട് - മംഗളം ദിനപത്രം ഡിസംബര്‍ 02
    അതുകൊണ്ട് ഇവിടെ വസിക്കുന്ന ജനങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങള്ക് ജീവന്‍ വേണമെങ്കില്‍ എത്രയും പെട്ടെന്ന് അവിടെ നിന്ന് മാറിക്കോളു. ഇപ്പോള്‍ കൂടെ നില്‍ക്കുന്ന ഈ രാഷ്ട്രീയകാര്‍ എല്ലാം താമസിക്കാതെ മലക്കം മറിയും , അതിന്റെ ലക്ഷണങ്ങള്‍ ഒക്കെ കണ്ടു തുടങ്ങി , ഇന്ന് എ ജി മൊഴിമാറ്റും നാളെ മന്ത്രിമാരും , മുല്ലപെരിയാര്‍ ഡാം ഇനി ഒരു 100 വര്‍ഷം കൂടി നിലനില്കുംമെന്നും പ്രസ്താവനയും ഉണ്ടാകും. അവരോ അവരുടെ ആള്‍കാരോ ആരും ഇവിടെ താമസിക്കുന്നില്ല . "ആരാന്‍റെ അമ്മ മരിച്ചാല്‍ നമ്മുക്കെന്താ".

    ReplyDelete

കമന്റുകൾ മോഡറേറ്റ് ചെയ്തിരിക്കുകയാണ്. വായനക്കാർ കമന്റ് പബ്ലിഷ് ചെയ്ത ഉടനെ പോസ്റ്റിനടിയിൽ വരില്ല. അൽ‌പ്പം കാത്തിരിക്കേണ്ടി വരും എന്നറിയിക്കുന്നു. നിരക്ഷരന്റെ അക്ഷരങ്ങളിലൂടെ കടന്നുപോയതിന് നന്ദി.