ഒന്നിനു പുറകെ ഒന്നായി മൂന്ന് സിനിമാക്കാരുടെ പുസ്തകങ്ങള്‍ ഈയിടെ വായിക്കാനിടയായി. ആദ്യം കൈയ്യില്‍ത്തടഞ്ഞത് ഒലിവ് പബ്ലിക്കേഷന്‍ പുറത്തിറക്കിയ ഇന്നസെന്റിന്റെ മഴക്കണ്ണാടി. പിന്നാലെ ഉർവ്വശിയുടെ സിനിമയല്ല ജീവിതം. അവസാനമായി സുരയ്യാ ബാനുവിന്റെ ഡ്യൂപ്പ്.
ഇന്നസെന്റിനേം ഉർവ്വശീനേം അറിയാം, പക്ഷെ ആരാണ് ഈ സുരയ്യാ ബാനു എന്നല്ലേ ? ലേഖനം പൂർണ്ണമായി വായിച്ചാലേ അത് മനസ്സിലാകൂ. വായിക്കാൻ താല്‍പ്പര്യമുണ്ടെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളിയിലേക്ക് പോകൂ. അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുമല്ലോ ?
Wednesday, 2 March 2011
Subscribe to:
Post Comments (Atom)
അങ്ങനെയാണോ? എങ്കില്‍ പൂര്‍ണമായും ഒന്ന് വായിക്കണമല്ലോ :)
ReplyDeleteവായിച്ചു ചേട്ടാ. അവിടെ അഭിപ്രായപ്പെട്ടി കണ്ടില്ല. അത് കൊണ്ട് ഇവിടെ.. ഇങ്ങനെ...
ReplyDeletevaayichutto... thnx...
ReplyDelete"ഇതില്‍ ഇന്നസെന്റിന്റെ മഴക്കണ്ണാടിയും സുരയ്യാ ബാനുവിന്റെ ഡ്യൂപ്പും കയ്യിലുണ്ട് . സുരയ്യാ ബാനുവിന്റെ - ഡ്യൂപ്പ് - നളിനി ജമീലയുടെ പുസ്തകത്തിന്റെ വിജയം കൊണ്ട് പ്രചോദിതമായ ഒരു തട്ടിക്കൂട്ടാണ് . അതില്‍ അവര്‍ സ്വയം തിരഞ്ഞെടുത്ത ഒരു വഴിയെന്നതിലുപരി സിനിമയിലെ മറ്റ് കാണാക്കളികളൊന്നും പറഞ്ഞ് കണ്ടില്ല..അവസാനം അതൊന്നും തുറന്ന് പറയാതെ കല്യാണവും കഴിച്ചു :)"
ReplyDeleteHad heard abt Surayya Banu from Mathrubhumi Weekly. Recently read Kathayude Kanappurangal by Lohithadas. Explains how his most famous characters like sethumadhavan, meledathu raghavan nair etc were born. Its much better book when compared to these i believe. I have read Mazhakannadi.
ReplyDelete@ Vishnu Padmanabhan - ‘നളിനി ജമീലയുടെ ആത്മകഥയുടെ ചുവട് പിടിച്ചാണോ ഇങ്ങനൊരു പുസ്തകം ഇറക്കാന്‍ ഡീ.സി. തീരുമാനിച്ചതെന്ന് ആരെങ്കിലും സംശയിച്ചാൽ, അങ്ങനെ വിസ്തരിച്ചാൽ, കുറ്റം പറയാനാവില്ല.‘ എന്ന് ഞാൻ പറയുന്നുണ്ട് ലേഖനത്തിൽ.
ReplyDelete@ Dhanush Gopinath - ലോഹിയുടെ ‘കഥയുടെ കാണാപ്പുറങ്ങൾ‘ വളരെ മുന്നേ തന്നെ വായിച്ചിട്ടുണ്ട്. അതുമായി ഇതിനെയൊന്നും താരതമ്യം ചെയ്യാൻ പോലും പറ്റില്ല. ദശരഥത്തിന്റേയും, പാഥേയത്തിന്റേയും, അമരത്തിന്റേയുമൊക്കെ ത്രെഡുകൾ വന്ന വഴി വായിക്കുന്നത് തന്നെ ത്രില്ലിങ്ങാണ്.
മൂന്നു പുസ്തകങ്ങളെപ്പറ്റിയും, ഞാനിപ്പൊളാണ് ട്ടോ
ReplyDeleteഅറിയുന്നത്.അതില്‍ ഇന്നസെന്റിന്‍റെ മഴക്കണ്ണാടിയെപ്പറ്റി
എഴുതിയത് കണ്ടപ്പോള്‍ അത് മുഴുവനും വായിക്കാന്‍ തോന്നുന്നുണ്ട്. ഡ്യൂപ്പ് തട്ടിക്കൂട്ടാണ് എന്നൊരു സൂചന കണ്ടു, എങ്കിലും ഇത്തരം
അനുഭവങ്ങള്‍, എങ്ങിനെയെങ്ങിലും സിനിമയില്‍ കയറിയാല്‍
രക്ഷപ്പെടും എന്ന് കരുതി എന്തിനും തയ്യാറായി നടക്കുന്ന
പെണ്‍കുട്ടികള്‍ വായിച്ചിരിക്കേണ്ടത് തന്നെയാണ്.
എന്തായാലും ലേഖനം നന്നായി, ഈ അറിവ് തന്നതിന് ഒരു താങ്ക്സ് ഉണ്ട് ട്ടോ.
Lekhanam nannyittundu . Books parichayapeduthiyathinu thanks.
ReplyDeleteമൂന്നെണ്ണത്തില്‍ മഴ കണ്ണാടി വായിക്കാന്‍ തോന്നുന്നു. ഇന്നസെന്റ് കഥകള്‍ സീരിയല്‍ ആയി മുഴുവനും കണ്ടുതീര്തതെങ്കിലും.ടൈലര്‍ പ്രഭാകരന്റെയും ശാരദ യുടെയും കഥകള്‍ എവിടെയോ വായിച്ചതായി ഇപ്പോഴും ഓര്‍ക്കുന്നു..
ReplyDeleteനല്ല ഒരു പരിചയപ്പെടുത്തല്‍ മനോജ്..നന്ദി..
ഇന്നസെന്റ് കഥകള്‍ കുറച്ചൊക്കെ വായിച്ചിട്ടുണ്ട്....... സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു വ്യക്തിയുടെ ബാല്യവും കൌമാരവും യൌവനവുമോക്കെയാണ് അതില്‍ നിന്നും കിട്ടുക . സാധാരണ സിനിമാകാരുടെ കേട്ടു തഴമ്പിച്ച മദ്രാസ് ദുരിതങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫുട് ബോള്‍ ക്ലബ്ന്റെ മാനേജര്‍ ആയും മറ്റും ജീവിതം മുന്‍പോട്ടു കൊണ്ട് പോകാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരന്റെ കഥ വായിക്കുമ്പോള്‍ ഒരു ചെറിയ ഇഷ്ടം തോന്നിപ്പോകും........ അദ്ധേഹത്തിന്റെ ഹാസ്യത്തില്‍ പൊതിഞ്ഞ അനുഭവ കഥകളും ഉണ്ട്... സ്കൂളിലെ അനുഭവങ്ങള്‍ ഒക്കെ. അതൊന്നും മഴക്കന്നടിയില്‍ ഇല്ലായിരുന്നോ മനോജേട്ടാ.........?
ReplyDelete@ വിന്വയാറ്റീതൻ - മഴക്കണ്ണാടിയിൽ അധികവും നൊമ്പരത്തിന്റെ നനവുള്ള കഥകളാണ്. ഹാസ്യകഥകൾ കാര്യമായിട്ട് ഇല്ല.
ReplyDeleteഇന്നസെന്റിന്റെ കഥകള്‍ പലയിടത്തും വായിച്ചതാണ് മുന്‍പ്...കരിഞ്ഞ നക്ഷത്രം ഒക്കെ...ഉര്‍വശിയുടെയും ലേഖനങ്ങള്‍ മനോരമ ഓണ്‍ലൈന്‍ ന്യൂസ്പേപ്പറില്‍ വന്നിരുന്നതാണ്... മനോജ് എഴുതിയത് വായിച്ചപ്പോള്‍ ,ഉര്‍വശിയുടെ പുസ്തകത്തിലെ മിക്ക ഓര്‍മകളും പേപ്പറില്‍ വന്നതാണ് എന്ന് മനസ്സിലായി...
ReplyDeleteമാഷേ, പരിചയപെടുത്തലിനു നന്ദി.
ReplyDeleteവായിച്ചു മാഷെ..വളരെ ഡീപ്പ് ആയി പരിചയപ്പെടുത്തി തന്നു..
ReplyDeleteപരിചയപെടുത്തലിനു നന്ദി.
ReplyDeleteഇന്നസെന്റിന്റെ പുസ്തകത്തിന്റെ അവസാനത്തെ അദ്ധ്യായം മാതൃഭൂമിയില്‍ ഉണ്ട്. അതിഗംഭീരമെന്നേ പറയാനുള്ളൂ.
ReplyDeleteഈ പരിചയപ്പെടുത്തലിന് നന്ദി.
@ കൊച്ചുകൊച്ചീച്ചി - മാതൃഭൂമിയിൽ പറയുന്ന ലേഖനം അടക്കമുള്ള കഥകൾ ഈ പുസ്തകത്തിലേത് അല്ല. ഹോ അവിടെ എന്താ ബഹളം. ചർച്ച പുസ്തകത്തെപ്പറ്റിയൊന്നുമല്ലെന്നുള്ളതാണ് രസകരം. ചർച്ചയ്ക്ക് വിഷയീഭവിക്കണമെങ്കിൽ ഒന്നുകിൽ രാഷ്ടീയം എഴുതണം. അല്ലെങ്കിൽ മതപരം. അതാകുമ്പോൾ ആള് കൂടിക്കോളും. വേണ്ട വിധത്തിൽ നന്നായി കൈകാര്യം ചെയ്യാത്തതുകൊണ്ട് മാത്രം സമൂഹത്തിന് ഭീഷണിയായിട്ടുള്ള വിഷയങ്ങളെപ്പറ്റി പൊട്ടും പൊടിയും എല്ലാവർക്കും അറിയാം. അവശ്യം അറിഞ്ഞിരിക്കേണ്ടത് ഒന്നും ഒരു തരിമ്പുപോലും അറിയുകയുമില്ല. കഷ്ടം. :(
ReplyDeleteThis comment has been removed by the author.
ReplyDeleteഅയ്യോ, ഞാന്‍ ശരിക്ക് ചമ്മീട്ടോ. ആ ലേഖനത്തിലെ അവസാനത്തെ വരി വായിച്ചിരുന്നെങ്കില്‍ ഈ അബദ്ധം പറ്റില്ലായിരുന്നു....("ഇന്നസെന്റിന്റെ ചിരിക്ക് പിന്നില്‍ എന്ന ആത്മകഥയിലെ..." എന്ന് വെണ്ടയ്കാ അക്ഷരത്തില്‍ എഴുതിവെച്ചിട്ടുണ്ട്, അത് വായിക്കണ്ടേ...)
ReplyDeleteമേലാല്‍ പുസ്തകം വായിക്കാതെ അഭിപ്രായം പറയില്ല, നിശ്ചയം ...
മൂന്നു പുസ്തകങ്ങളെ പറ്റിയും സിനിമാലോകത്തിന്‍റെ പിന്നാപ്പുറങ്ങളെ പറ്റിയും വിശദമായ അറിവ് നല്‍കിയതിനും നന്ദി.പലക്കും ഇത് സൂചന യായിരിക്കട്ടെ ...
ReplyDeleteമൂന്നു പുസ്തകങ്ങളെ പറ്റിയും സിനിമാലോകത്തിന്‍റെ പിന്നാപ്പുറങ്ങളെ പറ്റിയും വിശദമായ അറിവ് നല്‍കിയതിനും നന്ദി.പലക്കും ഇത് സൂചന യായിരിക്കട്ടെ ...
ReplyDeleteനല്ല വിവരണം. അതിനേക്കാള്‍ ഉപരി വിവരങ്ങള്‍ കിട്ടി കമന്റുകള്‍ വായിച്ചപ്പോള്‍.
ReplyDeleteനന്ദി ഈ വിവരണങ്ങള്‍ക്ക്.
പുസ്ഥകങ്ങൾ വിശദമായി പരിചയപ്പെടുത്തിയതിന് നന്ദി.
ReplyDeleteഡ്യൂപ്പിന് വിജയിക്കാത്തവരുടെ കഥ എന്ന പ്രാധാന്യമുണ്ടല്ലോ
ReplyDeleteഅറിവില്ലാത്തവന്‍ പോലും അറിവ് നടിക്കുന്ന തല തിരിഞ്ഞ ഈ ലോകത്ത് നിരക്ഷരന്‍ എന്ന പേരു തന്നെ സ്വന്തം പേരായ് സ്വീകരിച്ച ഈ അക്ഷര സ്‌നേഹിയോട് ഞാനെന്റെ സ്‌നേഹത്തില്‍ മുക്കിയ അസൂയകള്‍ പങ്കുവെക്കുന്നു....
ReplyDelete